ഈരാറ്റുപേട്ട: ഈരാറ്റുപേട്ട-വാഗമണ്‍ റോഡിലൂടെ യാത്രചെയ്യണമെങ്കില്‍ വരച്ച വരയിലൂടെ തന്നെപോകണം. ഇല്ലെങ്കില്‍ തടി കേടാവും, പറയുമ്പോള്‍ തോന്നും പൊതുമരാമത്ത് വകുപ്പിന്റേതാണ് നിര്‍ദേശമെന്ന്. എന്നാല്‍ തെറ്റി, ഇരുചക്രവാഹനങ്ങളുടെ അപകടങ്ങള്‍ കണ്ടുമടുത്ത് പ്രദേശവാസികള്‍ റോഡില്‍ ടാറിങ്ങ് അവശേഷിക്കുന്ന ഭാഗത്താണ് വെള്ള വരകള്‍ ഇട്ടത്. ഈ വരകളില്കൂടെ പോയാല്‍ ഒരുവിധം പരിക്കില്ലാതെ ഇരുചക്ര വാഹന യാത്രക്കാര്‍ക്ക് രക്ഷപ്പെടാം.
അഞ്ച് വര്‍ഷം മുന്‍പ് തുടങ്ങിയതാണ് ഈ ദുരിതം. റോഡ് പൂര്‍ണമായി തകര്‍ന്നിട്ട് അഞ്ച് വര്‍ഷമായി. ഈരാറ്റുപേട്ടയില്‍ നിന്ന് പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ വാഗമണ്ണിലേക്കുള്ള റോഡിലെ 24 കിലോമീറ്ററില്‍ കുണ്ടും കുഴിയും രൂപപ്പെടാത്ത ഒരു പ്രദേശവുമില്ല. ഒടുവില്‍ ജനുവരിയില്‍ ആധുനിക രീതിയില്‍ ടാറിങ് തുടങ്ങുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രഖ്യാപിച്ചതല്ലാതെ പ്രാവര്‍ത്തികമായില്ല.
വളവുകളിലെ കുഴികള്‍ അപകടത സാധ്യത വര്‍ധിപ്പിക്കുന്നു. ദിവസേന നിരവധി ഇരു ചക്രവാഹനയാത്രക്കാര്‍ റോഡില്‍ അപകടത്തില്‍പ്പെടുന്നുണ്ട്. ദിവസവും നുറുക്കണക്കിന് വിനോദസഞ്ചരികളും നാട്ടുകാരും യാത്ര ചെയ്യുന്ന റോഡിന്റെ അവസ്ഥയാണ്. മാത്രമല്ല ദിവസേന ഹൈറേഞ്ചില്‍ നിന്ന് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് നിരവധി ആംബുലന്‍സുകള്‍ കടന്നു പോകുന്ന റോഡാണിത്. യാത്രയ്ക്ക് മണിക്കൂറോളം സമയം എടുക്കും. അത്യാധുനിക രീതിയിലുള്ള ടാറിങ് ഇല്ലെങ്കിലും വലിയ കുഴികലെങ്കിലും അടയ്ക്കാന്‍ അധികൃതര്‍ തയാറാകണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: