ഡോ. പി.പി. സൗഹൃദന്
നിര്ഗുണപരബ്രഹ്മസ്വരൂപം സഗുണരൂപമായി അവതരിച്ചതാണ് ദേവീ-ദേവസ്വരൂപങ്ങള്‍. കേവലസ്വര്ണം മാല, വള, പാദസരം എന്നിങ്ങനെ മാറുന്നതുപോലെയെന്ന് ഏകദേശം ഗ്രഹിക്കാം.
ഒരേസമയം സഗുണ-നിര്ഗുണാകാരങ്ങളായി പരിണമിക്കാന്‍ കഴിവുള്ള സച്ചിദാനന്ദത്തിന്റെ പരിപൂര്ണാവതാരമായ സാക്ഷാല്‍ അഖിലാണ്ഡകോടി ബ്രഹ്മാണ്ഡനായകനായ ശ്രീകൃഷ്ണഭഗവാനും 5000 വര്‍ഷം മുമ്പ്, പലപ്പോഴും ആവര്‍ത്തിക്കുന്ന മന്വന്തരങ്ങളില്‍ ഒരു യുഗമായ ദ്വാപരയുഗത്തില്‍ അവതാരമെടുത്തു. മഥുരയ്ക്കടുത്തുള്ള ഭൂലോകവൃന്ദാവനത്തില് മുമ്പ,് മുനിമാരായിരുന്നവരും, ശ്രീകൃഷ്ണാവതാരത്തോടൊപ്പം ഭൗമലീലകളാടാന് മാത്രമായി ഭൂലോകവൃന്ദാവനത്തില് വന്ന അഷ്ടസഖികളും യോഗമായാദേവിയായ രാധാറാണിയും (ശ്രീലളിതാദേവി) മറ്റനേകം ഗോപികമാരും, ശ്രീകൃഷ്ണന് തന്നെ രൂപം മാറി വന്ന ഗോവര്‍ധന പര്‍വതവും, സൂര്യപുത്രിയായ യമുനാന ദിയും, വൃന്ദാവനത്തിലെ നിത്യരാസലീല കാണാന്‍ കൗതുകം പൂണ്ടെത്തിയിട്ടും പ്രവേശനം ലഭിക്കാതെ ഇന്നും അവിടെ രാസലീലാവനത്തില് കാവല്‍ക്കാരനായി നില്ക്കുന്ന ഏറ്റവും വലിയ വൈഷ്ണവഭക്തനായ ‘ഗോപീശ്വര മഹാദേവ്’ (ശ്രീപരമശിവന്) എന്ന പാര്വതീരമണനായ ശ്രീപരമേശ്വരനുമെല്ലാം ഭൂലോകഭക്തര്ക്കിന്നും ആരാധനയും അത്ഭുതവും നല്കുന്ന വസ്തുതകളാണ്.ഗൗഡവൈഷ്ണവ ആഗോള- പ്രസ്ഥാനമായ കടഗഇഛച (കിലേൃിമശേീിമഹ ടീരശല്യേ ളീൃ ഗൃശവെിമ ഇീിരെശീൗിെല)ൈ ഇന്ന് 200 ലേറെ രാജ്യങ്ങളില്‍ വളര്‍ന്നു പന്തലിച്ചു കിടക്കുന്നു, അവരുടെ അനേകം ഭാരതീയ വൈഷ്ണ വപുരാണഗ്രന്ഥങ്ങളും വ്യാഖ്യാനങ്ങളും നാമസങ്കീര്‍ത്തന ശൈലിയും സേവനരീതിയും ലോകം നെഞ്ചേറ്റി ലാളിക്കുന്നു; ശ്രീസത്യസായി പ്രസ്ഥാനം, സ്വാമിനാരായണ്‍ പ്രസ്ഥാനം, രമാദേവി മന്ദിരസ്ഥാപനം, ശ്രീരാമ കൃഷ്ണമിഷന്‍, മാതാ അമൃതാനന്ദമയിയുടെ സേവന ആധ്യാത്മിക പ്രസരണം ഇവയെല്ലാം ഇന്ന് ഭൂഗോളമാകെ ചൈതന്യധന്യമാക്കുന്നുണ്ട്. ഭാരതീയര്‍ക്ക്
അത് സ്വാഭിമാനം സ്വായത്തമാക്കി അതേ ശൈലി ജീവിത വ്രതമാക്കാം.സേവനത്തിലും വിദ്യാപ്രചാരണത്തിലും പ്രത്യേകിച്ചും സയന്‍സ്, ടെക്നോളജി ഗവേഷണം സ്ഥാപനം നടത്തിക്കൊണ്ടുപോകുന്നതിലെല്ലാം ലോകത്തിനു തന്നെ മാതൃകയാണ് ‘അമ്മ’യുടെ കലാശാലകള്‍. ലളിതാസഹസനാമാര്ച്ചന’ ദിനവും അമ്മയുടെ ആശ്രമത്തില്‍ നടന്നുവരുന്നു. വേദപാരായണം, യാഗങ്ങള്‍ എന്നിവയുമുണ്ട്. ത്യാഗേനൈന അമൃതത്വമാനശു (ത്യാഗം ഒന്നുമാത്രമാണ് അമരത്വം പ്രാപിക്കാനുള്ള ഏക മാര്‍ഗം) എന്ന ഉപനിഷദ് ദര്‍ശനം അമ്മ സാര്‍ഥകമാക്കുന്നു.
‘പരോപകാരാര്‍ഥമിദം ശരീരം
പാപമേ പരപീഡനം’ എന്ന ഭാരതീയ
പാരമ്പര്യകര്മപാത ആരോഗ്യപ്രദം.
പലപ്പോഴും വികൃതമായ ഒരു പാറക്കല്ലില്‍ നിന്നാണ് ഒരു നല്ല ശില്പി സുന്ദരശില്പം കൊത്തിയെടുക്കുന്നത്. നമുക്കും കലിമലം ത്യജിച്ച് പരോപകാരപ്രദവും സാര്‍ഥകവുമായ ജീവിതം നയിക്കാന്‍ ഭാരതീയ പാരമ്പര്യകര്മപാത ഉപകരിക്കണം.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: