ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ബജറ്റിനെക്കുറിച്ച് മനസ്സിലാക്കിയശേഷം അഭിപ്രായം പറയണമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്. ബജറ്റിനെക്കുറിച്ചുള്ള രാഹുല്‍ഗാന്ധിയുടെ വിമര്‍ശനത്തിന് മറുപടി നല്‍കുകയായിരുന്നു അവര്‍. ട്വിറ്ററില്‍ എന്തെങ്കിലും ഇടാന്‍ ആഗ്രഹിച്ചുകൊണ്ട് എന്തെങ്കിലും അഭിപ്രായം പറയുന്നത് കൊണ്ട് കാര്യമില്ല.
ഏറ്റവും പഴക്കമുള്ള രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവ് രാഹുല്‍ ഗാന്ധി, ബജറ്റില്‍ എന്താണ് പറഞ്ഞിരിക്കുന്നതെന്ന് ദയവായി മനസ്സിലാക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അദ്ദേഹം പറയുന്ന ഓരോ വിഭാഗത്തിലും, യുവാക്കള്‍, കര്‍ഷകര്‍, അവര്‍ക്ക് എവിടെ, എന്ത് പ്രയോജനം എന്ന് ഞാന്‍ ആവര്‍ത്തിച്ച് സൂചിപ്പിച്ചിട്ടുണ്ട്. പെട്ടെന്നുള്ള പ്രതികരണങ്ങളുമായി വരുന്നവരോട് എനിക്ക് സഹതാപം തോന്നുന്നു.
പ്രതികരണങ്ങള്‍ക്ക് ഉത്തരം നല്കാന് ഞാന്‍ തയ്യാറാണ്. എന്നാല്‍ നിങ്ങള്‍ ട്വിറ്ററില്‍ എന്തെങ്കിലും ഇടാന്‍ ആഗ്രഹിക്കുന്നു എന്നതുകൊണ്ട് മാത്രം അഭിപ്രായം പറയുന്നത് കൊണ്ട് കാര്യമില്ല. ചിന്തിക്കാതെ വെറുതെ അഭിപ്രായം പറയുന്ന ഒരു നേതാവുള്ള ഒരു പാര്‍ട്ടിയോട് എനിക്ക് സഹതാപമേയുള്ളൂ. രാഹുല്‍ ഗാന്ധി തന്റെ ആശയങ്ങള്‍ ആദ്യം കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടപ്പാക്കണം. എന്നിട്ട് അതിനെക്കുറിച്ച് സംസാരിക്കട്ടെ. ഗൃഹപാഠം ചെയ്യാത്ത ഒരാളില്‍ നിന്ന് വിമര്‍ശനം കേള്‍ക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു. ബജറ്റിനെ സീറോ സം ബജറ്റ് എന്നാണ് രാഹുല്‍ ഗാന്ധി വിശേഷിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: