എഞ്ചീനിയറിംഗ് കോളേജ് പരീക്ഷാ പേപ്പറിലും മിന്നല്‍ മുരളി അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങള്‍. കോതമംഗലത്തുള്ള മാര്‍ അതനേഷ്യസ്സ് എഞ്ചിനീയറിംഗ് കോളേജിന്റെ മെക്കാനിക്സ് ഓഫ് ഫ്ളൂയിഡ് പരീക്ഷയിലാണ് മുഴുവന്‍ ചോദ്യങ്ങളും മിന്നല്‍ മുരളിയുമായി ബന്ധപ്പെട്ട് വന്നത്.
‘സമുദ്രനിരപ്പില്‍ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് കുറുക്കന്മൂല. മിന്നല്‍ മുരളി കുളിക്കാന്‍ വെള്ളം ചൂടാക്കുകയാണ്. അപ്പോഴാണ് 100 ഡിഗ്രി സെല്‍ഷ്യസിന് താഴെ വെള്ളം തിളയ്ക്കുമെന്ന് അനന്തരവന് ജോസ്മോന് പറയുന്നത്. എന്നാല്‍ അത് സാധ്യമല്ലെന്നു മിന്നല്‍ മുരളി വാദിച്ചു. 100 ഡിഗ്രി സെല്‍ഷ്യസില്‍ വെള്ളം തിളയ്ക്കുന്നത് എങ്ങനെ എന്നാണ്’ ആദ്യ ചോദ്യം. ക്വസ്റ്റിയന്‍ പേപ്പറിലെ പാര്‍ട്ട് എ യിലാണ് ഇങ്ങനത്തെ ആദ്യത്തെ ചോദ്യം വന്നത്. ഇത്തരത്തില്‍ അക്വാമാനും അയണ്മാനും കടന്നുവരുന്ന ചോദ്യങ്ങളുണ്ട്.
ഈ സംഭവം സംവിധായകന് ബേസില്‍ ജോസഫിന്റെ ശ്രദ്ധയില്‍ പെടുകയും ചോദ്യപേപ്പര്‍ ഫേസ്ബുക്കില്‍ പങ്കുവയ്ക്കുകയും ചെയ്തു.മിന്നല്‍ മുരളി എഫക്റ്റ് എന്നും പറഞ്ഞ് ആരാധകര്‍ പിന്നാലെ കൂടി. നിരവധി ലൈക്കും കമന്റുകളുമാണ് ഈ പോസ്റ്റിന് ഇപ്പോള്‍ കിട്ടികൊണ്ടിരിക്കുന്നത്. നെറ്റ്ഫ്ളിക്സ് ടോപ്പ് ടെന്‍ ലിസ്റ്റില്‍ സ്ക്വിഡ് ഗെയിംസിനേയും മണി ഹെയ്സ്റ്റിനെയും പിന്തള്ളി മിന്നല്‍ മുരളി ഒന്നാമതെത്തിയിരുന്നു. ശിബുവിനും, മിന്നല്‍ മുരളിക്കും ആരാധകര്‍ ഏറെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: