കൊച്ചി: ശരിക്കും മാറ്റമുണ്ടാക്കാനുതകുന്ന ഒരു ബഹുമുഖ ബജറ്റായി വേറിട്ടു നില്‍ക്കുന്നതാണ് പുതിയ കേന്ദ്ര ബജറ്റെന്ന് ഫെഡറല്‍ ബാങ്ക് എം.ഡി ശ്യാം ശ്രീനിവാസന്. ധനമന്ത്രി ലക്ഷ്യമിട്ടത് നയപരമായ ചര്‍ച്ചകളാണ്. വലിയ അവകാശവാദങ്ങളോ വമ്പന്‍ പരിഹാര നിര്‍ദേശങ്ങളോ ഇല്ലാത്ത ഈ ബജറ്റ് സര്‍ക്കാരിന്റെ സത്യസന്ധതയെയും കര്‍മണ്യേവാധികാരസ്തേ മാ ഫലേഷു കദാചന എന്ന ആപ്തവാക്യത്തേയും സൂചിപ്പിക്കുന്നു.
അടിസ്ഥാന സൗകര്യവികസനത്തിനായി മൂലധന ചെലവില്‍ 35 ശതമാനം വര്‍ദ്ധന, പ്രതിരോധരംഗത്തെ ചെലവില്‍ തദ്ദേശ കമ്പനികള്‍ക്ക് 65ശതമാനം, സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് നികുതിയിളവ്, പുതിയ കാര്‍ഗോ ടെര്‍മിനലുകള്‍ തുടങ്ങിയവയെല്ലാം സൂചിപ്പിക്കുന്നത് ആത്മനിര്‍ഭര്‍ ഭാരതിനായുള്ള സുവ്യക്തവും മനോഹരമായി ചിട്ടപ്പെടുത്തിയതുമായ പ്രതീക്ഷകളാണ്. ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയെ നിയമപരമാക്കുന്നു എന്നത് സ്വാഗതാര്‍ഹമാണ്. ചരിത്രത്തിലാദ്യമായി ‘സോവറിന്‍ ഗ്രീന്‍ ബോണ്ട്’ അവതരിപ്പിക്കുന്നതിലൂടെ രാജ്യത്തിന്റെ പാരിസ്ഥിതിക വികസനത്തിനായുള്ള ആവശ്യങ്ങളാണ് സര്‍ക്കാര്‍ പരിഗണിച്ചത്.
ചുരുക്കിപ്പറയുകയാണെങ്കില്‍, ശുഭാപ്തിവിശ്വാസം നിലനിറുത്താന്‍ സാധിച്ചു എന്നതു കൂടാതെ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് അത്യാവശ്യസമയത്തു വേണ്ട പിന്തുണയും ബഡ്ജറ്റ് ഉറപ്പാക്കുന്നു. പുറംപൂച്ചിനപ്പുറം, യോജിച്ചുള്ള പ്രവര്‍ത്തനമാണ് കാഴ്ചവെക്കുന്നതെങ്കില്‍ ബാങ്കിംഗ് മേഖലയും ഈ നയങ്ങളുടെ ഗുണഭോക്താവായിരിക്കും എന്നതില്‍ സംശയമില്ലന്നും അദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: