ന്യൂദല്‍ഹി : ചെറുകിട മേഖലയ്ക്ക് രണ്ട് ലക്ഷം കോടിയുടെ സഹായം നല്‍കും. കര്‍ഷകര്‍ക്ക് താങ്ങുവില ഉറപ്പാക്കാന്‍ 1.37 ലക്ഷം കോടി മാറ്റിവെയ്ക്കും. രാസവള രഹിത കൃഷി പ്രോത്സാഹിപ്പിക്കും. ചോളം കൃഷിക്കും പ്രോത്സാഹനം. 2.37 ലക്ഷം കോടി രൂപയുടെ വിളകള്‍ സമാഹരിക്കും. ജല്‍ ജീവന് മിഷന് അറുപതിനായിരം കോടി വകയിരുത്തി. ചെറുകിട ഇടത്തരം മേഖലകള്‍ക്ക് 2 ലക്ഷം കോടി വകയിരുത്തി.
രാജ്യത്തെ അഞ്ച് നദീ സംയോജന പദ്ധതികള്‍ക്കായി 46605 കോടി വകയിരുത്തി. ദമന്‍ ഗംഗ- പിജ്ഞാള്‍, തപി- നര്‍മ്മദ, ഗോദാവരി – കൃഷ്ണ, കൃഷ്ണ- പെന്നാര്‍, പെന്നാര്‍- കാവേരി എന്നീ പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നത്. സംസ്ഥാനങ്ങള്‍ ധാരണയിലെത്തിയാല്‍ പദ്ധതി തുടങ്ങുമെന്ന് ധനമന്ത്രി അറിയിച്ചു.
ഓണ്‍ലൈന്‍ സാമ്പത്തിക ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതായി രാജ്യത്തെ 75 ജില്ലകളില്‍ 75 ഡിജിറ്റല്‍ ബാങ്കിങ് യൂണിറ്റുകള്‍ സ്ഥാപിക്കും. 1.5 ലക്ഷം പോസ്റ്റ് ഓഫീസുകളില്‍ കൂടി കോര്‍ബാങ്കിങ് സൗകര്യം ലഭ്യമാക്കും. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഈ വര്‍ഷം മുതല്‍ ഇ-പാസ്പോര്‍ട്ട് സംവിധാനം നടപ്പാക്കും.
കര്‍ഷകരെ സഹായിക്കാനായി ഡ്രോണുകളുടെ ഉപയോഗം വര്‍ധിപ്പിക്കും. ഡ്രോണുകള്‍ ഉപയോഗിച്ച് കാര്‍ഷിക മേഖലയില്‍ വികസന പദ്ധതികള്‍ കൊണ്ടുവരും. വിളകളുടെ പരിചരണത്തിനും നിരീക്ഷണത്തിനും വളപ്രയോഗത്തിനുമായി കിസാന്‍ ഡ്രോണുകള്‍ സഹായകമാകും.
ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കും. നഗരങ്ങളില്‍ പൊതുഗതാഗത സംവിധാനങ്ങള്‍ ശക്തിപ്പെടുത്തും. ഇലക്ട്രിക് വാഹനങ്ങള്‍ക്കായി ബാറ്ററി സ്വാപിങ് നയം നടപ്പാക്കും.
വ്യാവസായിക വികസനത്തിന് ഒരു രാജ്യം ഒരു രജിസ്ട്രേഷന് നിലവില്‍ വരും. സ്ത്രീകളുടേയും കുട്ടികളുടേയും ക്ഷേമത്തിനായി മൂന്ന പദ്ധതികള്‍ ആവിഷ്കരിക്കും. തൊഴിലുറപ്പിന് കൂടുതല്‍ വിഹിതം നല്‍കും. 80 ലക്ഷം വീടുകള്‍ വെച്ച് നല്‍കും. കാര്‍ഷിക സ്റ്റാര്‍ട്ടപ്പുകള്‍ക്കായി പ്രത്യേക പദ്ധതികള്‍ ആവിഷ്കരിക്കും. പ്രതിരോജ ബജറ്റിന്റെ 63 ശതമാനം മെയ്ക് ഇന്‍ ഇന്ത്യ പദ്ധതികള്‍ക്കായി നല്‍കും.
അങ്കണവാടികളുടെ നിലവാരം ഉയര്‍ത്തിക്കൊണ്ട് ഡിജിറ്റല്‍ സൗകര്യങ്ങള്‍ ഒരുക്കും. രണ്ട് ലക്ഷം അങ്കണവാദികളെ ഉള്‍പ്പെടുത്തിക്കൊണ്ട് ഇതിനായി പ്രത്യേക പദ്ധതി അവതരിപ്പിക്കും. വനിത- ശിശുക്ഷേമം മുന്‍നിര്‍ത്തി മിഷന് ശക്തി, മിഷന് വാത്സല്യ പദ്ധതികള്‍ നടപ്പാക്കും. ദേശീയ മാനസികാരോഗ്യ പദ്ധതി ഉടന്‍ നടപ്പാക്കും
കോവിഡ് ഗ്രാമീണ മേഖലയിലെ വിദ്യാഭ്യാസത്തെ പ്രതികൂലമായി ബാധിച്ചു ഈ പ്രശ്നം പരിഹരിക്കാന്‍ ഗ്രാമീണ മേഖലകളില്‍ ഡിജിറ്റല്‍ വിദ്യാഭ്യാസം കടുതലായി വ്യാപിപ്പിക്കും. ഒന്ന് മുതല്‍ 12 ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി പ്രാദേശിക ഭാഷകളില്‍ 200 ചാനലുകള്‍ തുടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: