ന്യൂദല്‍ഹി: അഞ്ച് നദീ സംയോജന പദ്ധതികള്‍ക്കായി 46,605 കോടി കേന്ദ്ര ബജറ്റില്‍ വകയിരുത്തി. ദമന്‍ ഗംഗ-പിജ്ഞാള്‍,തപി-നര്‍മദ,ഗോദാവരി- കൃഷ്ണ,കൃഷ്ണ – പെന്നാര്‍,പെന്നാര്‍- കാവേരി എന്നിവയാണവ.സംസ്ഥാനങ്ങള്‍ ധാരണയിലെത്തിയാല്‍ പദ്ധതി തുടങ്ങുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.
കിസാന്‍ ഡ്രോണുകള്‍ കാര്‍ഷികമേഖലയില്‍ ഡ്രോണുകളുടെ ഉപയോഗം പ്രൊത്സാഹിപ്പിക്കും.വിളകളുടെ പരിചരണത്തിനും നിരീക്ഷണത്തിനും വളപ്രയോഗത്തിനുമായി കിസാന്‍ ഡ്രോണുകള്‍ ഉപയോഗിക്കും.നഗരങ്ങളില്‍ പൊതുഗതാഗതസംവിധാനങ്ങള്‍ ശക്തിപ്പെടുത്തും.ഇലക്ട്രിക്ക് വാഹനങ്ങള്‍ക്കായി ബാറ്ററി സ്വാപിംഗ് നയം നടപ്പാക്കും
















