ന്യൂദല്‍ഹി: മൂന്നു വര്‍ഷത്തിനകം 400 പുതുതലമുറ വന്ദേ ഭാരത് ട്രെയിനുകള്‍ രംഗത്തിറക്കുമെന്ന് ധനമന്ത്രി നിര്‍മ്മസ സീതാരാമന്. മലയോര റോഡ് വികസനത്തിന് പ്രത്യേക പദ്ധതി വരുമെന്നും ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി പറഞ്ഞു.
മലയോര മേഖലയുടെ വികസനം ലക്ഷ്യമിട്ട് പര്‍വത് മാലാ പദ്ധതി. 2022-23ല്‍ 25,000 കിലോമീറ്റര്‍ എക്സ്പ്രസ് വേകള്‍ നിര്‍മിക്കുമെന്നും ധനമന്ത്രി പറഞ്ഞു.
ചെറുകിട-ഇടത്തരം മേഖലകള്‍ക്ക് 2 ലക്ഷം കോടി രൂപ നീക്കി വെക്കും.നദീസംയോജനത്തിന് അഞ്ച് പദ്ധതികളും പ്രഖ്യാപിച്ചു.100 പുതിയ കാര്‍ഗോ ടെര്‍മിനലുകള്‍ വരും. കര്‍ഷകര്‍ക്ക് പിന്തുണയേകുവാന്‍ കിസാന്‍ ഡ്രോണുകള്‍ രംഗത്തിറക്കും.കര്‍ഷകര്‍ക്കു താങ്ങുവില നല്കാന് 2.37 ലക്ഷം കോടി രൂപ വകയിരുത്തും.വിഷരഹിത കൃഷി പ്രോത്സാഹിപ്പിക്കാന്‍ പദ്ധതി. ജൈവകൃഷി പ്രോത്സാഹിപ്പിക്കും.കാര്‍ഷിക മേഖലയില്‍ സ്റ്റാര്‍ട്ടപ്പുകള്‍ പ്രോത്സാഹിപ്പിക്കും.
പിഎം ഗതിശക്തി പദ്ധതിക്ക് സമഗ്ര മാസ്റ്റര്‍ പ്ലാന്‍ തയാറാക്കും. 2022-23ല്‍ 25,000 കിലോമീറ്റര്‍ എക്സ്പ്രസ് വേകള്‍ നിര്‍മിക്കുമെന്നും ധനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: