ന്യൂദൽഹി: രാജ്യത്ത് വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു. 19 കിലോ സിലിണ്ടറിന് 101 രൂപയാണ് കുറച്ചത്. ഇതോടെ സിലിണ്ടർ വില 1902 രൂപ 50 പൈസയായി. ഗാർഹിക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല.
ജനുവരി ആദ്യവും വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വില കുറച്ചിരുന്നു. 19 കിലോ എൽ.പി.ജി സിലിണ്ടറിന് 102.50 രൂപ ആണ് അന്ന് കുറച്ചത്. ഡിസംബർ ഒന്നിന് കൂടിയ ശേഷമാണ് ജനുവരിയിൽ വില കുറച്ചത്. ഇതോടെ കൊച്ചിയിൽ വാണിജ്യ സിലിണ്ടർ വില 1994 രൂപ ആയിരുന്നു.
ഈ വിലയിലാണ് ഇന്ന് വീണ്ടും കുറവ് രേഖപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: