‘സൗരോര്ജ്ജത്തിന്റ്റെ ഉപയോഗം എപ്രകാരമായിരിക്കണം എന്നതിനെക്കുറിച്ച് ദീര്‍ഘവീക്ഷണമുള്ള ഒരാള്‍ ഇന്ന് നമുക്കൊപ്പമുണ്ട്. അദ്ദേഹത്തിന്റ്റെ നേട്ടത്തിന്റ്റെ ഫലം ഇന്ത്യയില്‍ ഇന്ന് ദൃശ്യമാണ്. ഒരു മണിക്കൂറിലെ സൂര്യപ്രകാശം മതി ഒരു വര്‍ഷം മുഴുവന്‍ മാനവരാശിയുടെ മുഴുവന്‍ ഊര്‍ജ്ജ ആവശ്യങ്ങളും നിറവേറ്റാന്‍, സുഹൃത്തുക്കളെ, നിങ്ങള്‍ക്ക് വേണ്ടി ഞാനിതാ, അദ്ദേഹത്തെ വേദിയിലേക്ക് ക്ഷണിക്കുന്നു. ‘ഒരു സൂര്യന്, ഒരു ലോകം, ഒരു ഗ്രിഡ്, ഒരേയൊരു നരേന്ദ്ര മോദി.’ 2021 ലെ ഗ്ലാസ്ഗോ അന്താരാഷ്ട്ര കാലാവസ്ഥാ ഉച്ചകോടിയില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് മോദിയെ വേദിയിലേക്ക് ക്ഷണിക്കുന്നത് ഇപ്രകാരമാണ്,
ഗ്ലാസ്ഗോയുടെ ആവേശമായി മാറിയ ആ സ്വാഗത പ്രസംഗത്തില്‍ അംഗീകരിക്കപ്പെട്ടത് ഭാരതവും നരേന്ദ്രമോദിയെന്ന ലോക നേതാവും ഊര്‍ജ്ജ സംരക്ഷണത്തിനായി അദ്ദേഹം മുന്നോട്ട് വെച്ച ആശയവുമായിരുന്നു ഒരു സൂര്യന്, ഒരു ലോകം, ഒരു ഗ്രിഡ്;; ‘One Sun, One World, One Grid’ (OSOWOG) 2014 ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരമേറ്റെടുത്തത് മുതല്‍ പുനരുപയോഗ ഊര്‍ജ്ജ മേഖലയില്‍ ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിച്ചു വരികയാണ്, ലോകം മുഴുവന്‍ കാലാവസ്ഥ വ്യതിയാനത്തിന്റ്റെ ഭീഷണി നേരിടുമ്പോള്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സുകളാണ് കാലഘട്ടത്തിന്റ്റെ ആവശ്യമെന്ന് തിരിച്ചറിഞ്ഞുകൊണ്ട് കഴിഞ്ഞ ഏഴു വര്‍ഷമായി ഇന്ത്യ അതിന്റ്റെ സ്ഥാപിത പുനരുപയോഗ ഊര്‍ജ്ജ ശേഷി രണ്ടര മടങ്ങ് വര്‍ധിപ്പിച്ചു. ഒരു വര്‍ഷം മുന്‍പ് നടന്ന മൂന്നാമത് ഗ്ലോബല്‍ റീ ഇന്‍വെസ്റ്റ്(ഞഋ കി്ലേെ 2020) ഉത്ഘാടനം ചെയ്ത പ്രധാനമന്ത്രി രാജ്യം വിഭാവനം ചെയ്യുന്ന ഊര്‍ജ്ജ നയം വ്യക്തമാക്കിയിരുന്നു. പുനരുപയോഗ സ്രോതസ്സില്‍ നിന്നും വൈദ്യുതി ഉല്പാദന ശേഷിയില്‍ നാലാമത്തെ വലിയ രാജ്യമാണ് ഇന്ത്യ. 2020 ഒക്ടോബര്‍ വരെയുള്ള ആകെ വൈദ്യുതോല്പാദനമായ 3,73,436 മെഗാവാട്ടില്‍ പുനരുപയോഗ വിഹിതം 89,636 മെഗാവാട്ടാണ്(136GW 36%). 2022 ഓടെ അത് 175 ഉം 2030 ഓടെ 450 ജിഗാവാട്ടുമായി വര്‍ദ്ധിപ്പിയ്ക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.
എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ പോലും നല്ലൊരു ശതമാനം ഗ്രാമീണ ജനതയ്ക്കും വൈദ്യുതി ലഭ്യമായിരുന്നില്ല. എന്നാല്‍ ഇന്ന്, ഇന്ത്യ ഒരു വൈദ്യുതി കമ്മി രാജ്യം എന്ന നിലയില്‍ നിന്ന് മിച്ച വൈദ്യുതിയുള്ള രാജ്യമായി മാറിയിരിക്കുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നാം 139 ജിഗാ വാട്ട് ശേഷി വര്‍ദ്ധിപ്പിച്ചു. ”ഒരു രാഷ്ട്രം, ഒരു ഗ്രിഡ് ഒരു ആവൃത്തി” എന്ന ലക്ഷ്യവും ഇന്ത്യ നേടിയിട്ടുണ്ട്. ഉദയ് യോജനയിലൂടെ രണ്ട് ലക്ഷത്തി മുപ്പത്തിരണ്ടായിരം കോടി രൂപയുടെ കടപ്പത്രങ്ങള്‍ ഇറക്കി. ഇത് ഊര്‍ജ്ജ മേഖലയിലെ സാമ്പത്തികവും പ്രവര്‍ത്തനപരവുമായ കാര്യക്ഷമതയെ പ്രോത്സാഹിപ്പിച്ചു. പവര്‍ ഗ്രിഡിന്റ്റെ ആസ്തികളുടെ ധനസമ്പാദനത്തിനായി ഒരു ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ്റ് ട്രസ്റ്റ് തന്നെ ഇതിനകം സ്ഥാപിച്ചു കഴിഞ്ഞു, കഴിഞ്ഞ 6 വര്‍ഷത്തിനുള്ളില്‍ പുനരുപയോഗ ഊര്ജ്ജത്തിന്റ്റെ ശേഷി രണ്ടരമടങ്ങ് വര്‍ദ്ധിപ്പിക്കാന്‍ നമുക്ക് കഴിഞ്ഞു. ഇതേ കാലയളവില്‍, സൗരോര്ജ്ജത്തിന്റ്റെ ശേഷിയില്‍ 15 മടങ്ങ് വര്‍ദ്ധനവും ഇന്ത്യ കണ്ടു. ഇന്ന്, അന്താരാഷ്ട്ര സൗരോര്‍ജ്ജ സഖ്യം വഴി, പുനരുപയോഗ ഊര്‍ജ്ജ മേഖലയിലെ ആഗോള നേതാവായി ഇന്ത്യ മാറിയിരിക്കുന്നു
ആഗോള ഊര്‍ജ്ജ ശക്തിയായി ഇന്ത്യ; പാരീസ് ഉടമ്പടിയില്‍ ലക്ഷ്യം കൈവരിച്ച് ഭാരതം
1 കാലാവസ്ഥ വ്യതിയാനങ്ങളുടെ അതിദോഷ ഫലങ്ങള്‍ കുറയ്ക്കുന്നതിനായി ആവിഷ്കരിച്ചിട്ടുള്ള 2015 ലെ പാരീസ് ഉടമ്പടി അനുസരിച്ചുള്ള ക്ലൈമറ്റ് ട്രാന്സ്പാരെന്സി റിപ്പോര്‍ട്ട് പ്രകാരം ജി 20 രാജ്യങ്ങളില്‍ ഇന്ത്യ മാത്രമാണ് ലക്ഷ്യം കൈവരിച്ചിട്ടുള്ളത്.
2 2030 ഓടെ ഹരിത വാതക ബഹിര്‍ഗമന തോത് 35 ശതമാനത്തില്‍ നിന്ന് 33 ശതമാനമാക്കി കുറയ്ക്കാന്‍ ഉടമ്പടി ലക്ഷ്യമിടുന്നു, എന്നാല്‍ ഇന്ത്യ ഇതിന്റ്റെ തോത് 21% ആയി കുറച്ചു കഴിഞ്ഞു. ആഗോളതാപനം 2 ഡിഗ്രി യില്‍ നിയന്ത്രിച്ചു നിര്‍ത്താന്‍ ശ്രമിക്കുന്ന ഏക ഏ20 രാജ്യമാണ് ഭാരതം.
3 ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും വൈദ്യുതി ലഭ്യമല്ലാതിരുന്ന ഗ്രാമങ്ങളുടെ വൈദ്യുതീകരണം സര്‍ക്കാര്‍ നടപ്പാക്കുകയും അധിക വൈദ്യുതി എന്ന അവസ്ഥയിലേയ്ക്ക് ഊര്‍ജ്ജ മേഖലയെ ഉയര്‍ത്തുകയും ചെയ്തു.
4 കഴിഞ്ഞ 67 വര്‍ഷത്തിനുള്ളില്‍ പുനരുപയോഗ ഊര്‍ജത്തിനുള്ള രാജ്യത്തിന്റ്റെ ശേഷി 250 ശതമാനത്തിലേറെ വര്‍ധിച്ചു. സോളാര്‍ എനര്‍ജിയുടെ ശേഷി 15 ഇരട്ടിയാക്കി ഭാരതം വര്‍ധിപ്പിച്ചു.
5 2021 ജൂണ്‍ മാസത്തെ കണക്കനുസരിച്ച്, ഫോസില്‍ ഇതര ഇന്ധന സ്രോതസ്സുകളില്‍ നിന്ന് സ്ഥാപിച്ച മൊത്തം വൈദ്യുതി ഉല്പാദന ശേഷി 150.06 ഏണ ആയിരുന്നു; ഇത് മൊത്തം സ്ഥാപിത ശേഷിയുടെ 39% ആണ്.
6 ഇന്ത്യയുടെ ഊര്ജ്ജോല്പ്പാദന ശേഷിയുടെ 38.5 ശതമാനവും ഫോസില്‍ ഇതര ഇന്ധന സ്രോതസ്സുകളാണ്,
7 ലോക ബാങ്കിന്റ്റെ സുഗമമായ ബിസിനസ് നടത്തിപ്പ് പട്ടികയില്‍ വൈദ്യുതി ലഭ്യമാക്കല്‍ റാങ്കിങ്ങില്‍ ഇന്ത്യയുടെ റാങ്കിംഗ് 2014ല്‍ 137 ആയിരുന്നത് 2018ല്‍ 24 ഉം 2019ല്‍ 22 ആയും ഉയര്‍ന്നു.
8 ദീന് ദയാല്‍ ഉപാധ്യായ ഗ്രാം ജ്യോതി യോജനയ്ക്ക് കീഴില്‍ 2018 ഏപ്രില്‍ 28ന് 100 ശതമാനം ഗ്രാമ വൈദ്യുതീകരണം കൈവരിച്ചു
9 സൗഭാഗ്യ പദ്ധതി വഴി 2.82 കോടി വീടുകള്‍ വൈദ്യുതീകരിച്ചു. വൈദ്യതി ലഭ്യതയില്‍ ഇന്ത്യയുടെ റാങ്ക് 137 ല്‍ നിന്ന് 22 ആയി ഉയര്‍ന്നു.
10 2030 ഓടെ ആകെ ഊര്ജ്ജോത്പാദനത്തിന്റ്റെ 40 ശതമാനവും ഫോസില്‍ ഇതര ഇന്ധനങ്ങള്‍ എന്ന ലക്ഷ്യം കൈവരിക്കാന്‍ ഇന്ത്യയ്ക്ക് ഇനി 1 % കൂടി മതിയാവും.
11 സ്ഥാപിതമായ പുനരുപയോഗ ഊര്‍ജ്ജ ശേഷിയുടെ കാര്യത്തില്‍ ഇന്ത്യ ഇന്ന് ലോകത്ത് 4ാം സ്ഥാനത്തും സൗരോര്‍ജ്ജത്തില്‍ 5ാം സ്ഥാനത്തും കാറ്റില്‍ നിന്നുള്ള ഊര്ജ്ജത്തിന്റ്റെ കാര്യത്തില്‍ 4ാം സ്ഥാനത്തുമാണ്.
12 ഊര്‍ജ്ജ ഉപയോഗത്തിന്റ്റെ 20 % കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച ഉജാല പദ്ധതിയുടെ ഭാഗമായി ഇന്നുവരെ, 36.70 കോടിയിലധികം എല്‍ഇഡി ബള്‍ബുകളും 72.09 ലക്ഷം എല്‍ഇഡി ട്യൂബ് ലൈറ്റുകളും 23.41 ലക്ഷം ഊര്‍ജ്ജ കാര്യക്ഷമതയുള്ള ഫാനുകളും ഇ.ഇ.എസ്.എല്‍(Energy Efficiency Services Limited)ഇന്ത്യയിലുടനീളം വിതരണം ചെയ്തു. ഇതിന്റ്റെ ഫലമായി പ്രതിവര്‍ഷം 47.98 ബില്യണ്‍ സണവ ഊര്‍ജ്ജ ലാഭവും, പ്രതിവര്‍ഷം 39 ദശലക്ഷം ടണ്‍ ഇഛ2 ബഹിര്‍ഗമനം കുറയ്ക്കുകയും ഉപഭോക്തൃ വൈദ്യുതി ബില്ലുകളില്‍ 19,156 കോടി രൂപയുടെ വാര്‍ഷിക ലാഭം കണക്കാക്കുകയും ചെയ്തു.
13 ഉദയ് പദ്ധതിയ്ക്ക് കീഴില്‍ 2.32 ലക്ഷം കോടി രൂപയുടെ പദ്ധതി നടപ്പാക്കി.
14 പി എം കുസും പദ്ധതി പ്രകാരം 30 ജിഗാവാട്ട് സൗരോര്‍ജ്ജ ശേഷി കൈവരിക്കാന്‍ കഴിഞ്ഞു.
15 രാജ്യത്തെ 21 സംസ്ഥാനങ്ങളിലായി 47 സൗരോര്‍ജ്ജ പാര്‍ക്കുകള്‍ സ്ഥാപിക്കുക വഴി 26694 മെഗാവാട്ട് ഊര്‍ജ്ജോത്പാദനം സാധ്യമായി.
16 പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റ്റിവ് (പിഎല്‍ഐ) പദ്ധതി പ്രകാരം 10000 മെഗാവാട്ടിന്റ്റെ സംയോജിത സൗരോര്‍ജ്ജ നിര്‍മാണ പ്ലാന്റ്റുകള് നിര്‍മ്മിക്കുകയും 14000 കോടി രൂപയുടെ നിക്ഷേപം കൊണ്ടുവരികയും ചെയ്തു.
17 2014 മുതല്‍ 7600 ബില്യണ്‍ വൈദ്യുതി ഉത്പാദിപ്പിക്കപ്പെട്ടിട്ടുണ്ട്, ഗ്രാമങ്ങളിലെ വൈദ്യുതീകരണം 100% പൂര്‍ത്തിയായി.
18 136.37 ബില്യണ്‍ യൂണിറ്റ് വൈദ്യുതി ലാഭിക്കുകയും 151.7 ദശലക്ഷം ടണ്‍ കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുകയും ചെയ്തു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കായി 10000 ഇ വാഹനങ്ങളുടെ സംഭരണവും ആരംഭിച്ചു.
19 2021 ആഗസ്റ്റോട് കൂടി പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജ ശേഷി 100 ഏണ എന്ന നാഴികകല്ല് പിന്നിട്ടു.
20 2020 ഒക്ടോബര്‍ വരെ ഉത്പാദിപ്പിച്ച 3,73,436 ങണ വൈദ്യുതിയില്‍ 89,636 ങണ പുനരുപയോഗ ഊര്‍ജ്ജമാണ്. ഇത് 2022 ആവുന്നതോടെ 175 ഏണ യും 2030 ഓടെ 450 ഏണ ഊര്‍ജ്ജോത്പാദനവും ലക്ഷ്യമിടുന്നു.
21 കാര്‍ഷിക മാലിന്യത്തില്‍ നിന്ന് ബയോ സി.എന്‍.ജി ഉത്പാദിപ്പിക്കുക ലക്ഷ്യമിട്ട് 5000 പ്ലാന്റ്റുകള് അടുത്ത വര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കും
22 2016 മെയില്‍ തുടങ്ങിയ ഉജ്ജ്വല യോജന 8 കോടി എല്‍.പി.ജി കണക്ഷനുകള്‍ എന്ന ലക്ഷ്യം 2019 സെപ്റ്റംബറില്‍ സാക്ഷാത്കരിച്ചു. അഞ്ചുവര്‍ഷങ്ങള്‍ക്ക് മുന്‍പത്തെ 55 ശതമാനത്തില്‍ നിന്ന് 42% വര്‍ധിച്ച് രാജ്യത്തെ 98% അടുക്കളകളും പുകവിമുക്തമായി. 99.6 % പേര്‍ക്കും എല്‍.പി.ജി നല്‍കാനായി.
23 8 കോടി പാചകവാതക ഗുണഭോക്താക്കളില്‍ 38% പട്ടികജാതി,പട്ടിക വിഭാഗക്കാര്‍
24 അറുപത് വര്‍ഷത്തിനിടയില്‍ 13 കോടി എല്‍.പി.ജി കുടുംബങ്ങളുണ്ടായിരുന്നിടത്ത് മോഡി സര്ക്കാരിന്റ്റെ ആറു വര്‍ഷത്തിനുള്ളില്‍ 26 കോടിയായി വര്‍ദ്ധിച്ചു
25 കൊറോണക്കാലത്ത് 9600 കോടി രൂപ ചെലവില്‍ 14.17 കോടി സിലിണ്ടറുകളാണ് രാജ്യത്തെ പാവപ്പെട്ടവര്‍ക്ക് സൗജന്യമായി ഭരണകൂടം ലഭ്യമാക്കിയത്.
26 ഊര്‍ജ കമ്മി പൂജ്യത്തിനടുത്തേക്ക് കുറച്ചു; നേപ്പാള്‍, ബംഗ്ലാദേശ്, മ്യാന്മര് എന്നിവിടങ്ങളിലേക്ക് വൈദ്യുതി കയറ്റുമതി ആരംഭിച്ചു
27 പുനരുപയോഗ ഊര്‍ജ്ജമേഖലയില്‍ ഇന്ത്യയുടെ സംഭാവനയാണ് അന്താരാഷ്ട്ര സൗര സഖ്യം
28 ലോകത്തിലെ ഏറ്റവും വലിയ 750 മെഗാ വാട്ട് സോളാര്‍ പവര്‍ സ്റ്റേഷനും ഏഷ്യയിലെ ഏറ്റവും വലിയ സോളാര്‍ പവര്‍ പ്ലാന്റ്റും ഇന്ത്യയിലാണ്; മധ്യപ്രദേശിലെ രേവ.
മേല്പറഞ്ഞ പ്രകടമായ തെളിവുകള്‍ നിരത്തി അക്കമിട്ട് സ്ഥാപിക്കാം ‘ഒരു സൂര്യന്, ഒരു ലോകം, ഒരു ഗ്രിഡ്, ഒരേയൊരു നരേന്ദ്ര മോദി” എന്ന സ്വാഗതപ്രസംഗത്തിലെ ഔചിത്യം. പെട്രോള്‍,ഡീസല്‍, പ്രകൃതി വാതകം എന്ന പുനഃസ്ഥാപിക്കാനാകാത്ത ഊര്‍ജ്ജ രൂപങ്ങളില്‍ നിന്ന് പുനരുപയോഗ ഊര്‍ജ്ജ മേഖലകളിലേക്കുള്ള ഇന്ത്യയുടെ സമ്പൂര്‍ണ മാറ്റം വിദൂരമല്ല. ഐ.എസ്.എ രൂപീകരിച്ചതിനും കാലാവസ്ഥ സംരക്ഷണത്തിനായി മുന്‍നിരയില്‍ പ്രവര്‍ത്തിച്ചതിനും ഐക്യരാഷ്ട്രസഭയുടെ ചാമ്പ്യന്‍സ് ഓഫ് ദി ദി എര്‍ത്ത് അവാര്‍ഡും ഊര്‍ജ്ജ പരിസ്ഥിതി മേഖലകളിലെ മികച്ച നേതൃത്വത്തിനുള്ള സെറാവീക്ക് ഗ്ലോബല്‍ എനര്‍ജി ആന്‍ഡ് എന്വയോണ്മെന്റ്റല് ലീഡര്‍ഷിപ്പ് പുരസ്കാരവും നരേന്ദ്രമോദിയെ തേടിയെത്തിയത് അതിശയമില്ല, അതിന് വ്യക്തമായ ദൃഷ്ടാന്തമുണ്ട്. അന്താരാഷ്ട്ര ഊര്‍ജ്ജ ഏജന്‍സിയുടെ റിപ്പോര്‍ട്ടനുസരിച്ച് ഉപഭോഗത്തിന്റ്റെ കാര്യത്തില്‍ 2030 ഓടെ ഭാരതം യൂറോപ്യന്‍ യൂണിയനെ മറികടക്കാം. സൗരോര്ജ്ജത്തിന്റ്റെ ഉപഭോഗം നിലവിലെ നാല് ശതമാനത്തില്‍ നിന്ന് 18 ശതമാനമെന്ന, സ്ഫോടനാത്മക വര്‍ദ്ധനവ് ഉണ്ടാവുമെന്നാണ് വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: