ന്യൂഡല്‍ഹി; മഹാമാരി മൂലം മുന്‍വര്‍ഷമുണ്ടായ മാന്ദ്യത്തിന് ശേഷം 202122ല്‍ ഇന്ത്യയിലേക്കുള്ള വിദേശമൂലധനപ്രവാഹത്തോടെ വിദേശ വ്യാപാരം ശക്തമായി വീണ്ടെടുക്കുകയും, വിദേശനാണ്യ കരുതല്‍ ശേഖരം അതിവേഗം ശേഖരിക്കുന്നതിലേക്ക് നയിക്കുകയും ചെയ്തു. നടപ്പുവര്‍ഷത്തില്‍ ഇന്ത്യയുടെ ബാഹ്യമേഖലയുടെ പ്രതിരോധശേഷി സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചയുടെ പുനരുജ്ജീവനത്തിന് നല്ല സൂചനയാണെന്ന് 2021-22 ലേക്കുള്ള സാമ്പത്തിക സര്‍വേ ഇന്ന് പാര്‍ലമെന്റിന്റെ മേശപ്പുറത്തുവച്ചുകൊണ്ട് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന് പറഞ്ഞു. എന്നിരുന്നാലും, ആഗോള പണലഭ്യത കര്‍ക്കശമാക്കുന്നതും ആഗോള ചരക്ക് വിലയിലെ തുടര്‍ച്ചയായ ചാഞ്ചാട്ടവും ഉയര്‍ന്ന ചരക്കുനീക്ക ചെലവും ഒപ്പം പുതിയ വകഭേദങ്ങളുടെ രൂപത്തിലുള്ള കോവിഡ്19ന്റെ പുതിയ പകര്‍ച്ചയും 2022-23 വര്‍ഷം ഇന്ത്യയ്ക്ക് പുതിയ വെല്ലുവിളി ഉയര്‍ത്തിയേക്കാമെന്നും അവര്‍ മുന്നറിയിപ്പ് നല്കുന്നു.
വിദേശ വ്യാപാര പ്രകടനം:
ആഗോള ആവശ്യങ്ങള്‍ വീണ്ടെടുത്തതിനൊപ്പം ആഭ്യന്തര പ്രവര്‍ത്തനങ്ങളിലെ പുനരുജ്ജീവനവും കാരണം, ഇന്ത്യയുടെ ചരക്ക് കയറ്റുമതിയും ഇറക്കുമതിയും ഈ സാമ്പത്തിക വര്‍ഷത്തില്‍ ശക്തമായി തിരിച്ചുവരികയും കോവിഡിന് മുമ്പുള്ള നിലകളെ മറികടക്കുകയും ചെയ്തുവെന്ന് സര്‍വേ പറയുന്നു. ഗവണ്മെന്റ് സമയോചിതമായി എടുത്ത മുന്കൈകളും കയറ്റുമതിയിലെ പുനരുജ്ജീവനത്തിനെ സഹായിച്ചു. 2021 ഏപ്രില്‍നവംബര്‍ മാസങ്ങളില്‍ യു.എസ്.എയും യു.എ.ഇയും ചൈനയുമാണ് മുന്‍നിര കയറ്റുമതി ലക്ഷ്യസ്ഥാനങ്ങളായി തുടര്‍ന്നത്. അതേസമയം ചൈന, യു.എ.ഇ, യു.എസ്.എ എന്നിവയാണ് ഇന്ത്യയുടെ ഏറ്റവും വലിയ ഇറക്കുമതി സ്രോതസ്സുകളും. ടൂറിസം വരുമാനം ദുര്‍ബലമായിരുന്നിട്ടും, 2021 ഏപ്രില്‍ഡിസംബര്‍ കാലയളവില്‍ സേവനങ്ങളില്‍ നിന്നുള്ള മൊത്തം വരുമാനത്തില്‍ ഗണ്യമായ വര്‍ദ്ധനയുണ്ടായി. ശക്തമായ സോഫ്റ്റ്വെയറും വ്യാപാര വരുമാനവും കാരണം, വരുമാനവും പണം നല്‍കലും മഹമാരിക്ക് മുമ്പുള്ള തലങ്ങള്‍ മറികടന്നു.
2021 കലണ്ടര്‍ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ആഗോള സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ ത്വരിതഗതിക്ക് സാക്ഷ്യം വഹിച്ചതായും ഇത് ചരക്ക് വ്യാപാരത്തെ മഹാമാരിക്ക് മുമ്പുള്ള ഉയരങ്ങളിലേക്ക് കൊണ്ടുപോകുകയും ചെയ്തുവെന്നും സാമ്പത്തിക സര്‍വേ സൂചിപ്പിക്കുന്നു. ആഗോളപ്രവണതയെ പിന്തുടര്ന്നായിരുന്നു ഇന്ത്യയുടെ ചരക്ക് കയറ്റുമതിയെന്നും 2021 ഏപ്രില്‍ഡിസംബര്‍ മാസങ്ങളില്‍ ചരക്ക് കയറ്റുമതി കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 49.7%വും 201920ത്തെ അപേക്ഷിച്ച് (ഏപ്രില്‍ഡിസംബര്‍) 26.5% വര്‍ദ്ധിച്ചു. 202122ല്‍ നിശ്ചയിച്ചിട്ടുള്ള 400 ബില്യണ്‍ യു.എസ് ഡോളറിന്റെ കയറ്റുമതി ലക്ഷ്യത്തിന്റെ 75 ശതമാനത്തിലധികം ഇതിനകം കൈവരിച്ചിട്ടുണ്ടെന്നും ലക്ഷ്യം കൈവരിക്കുന്നതിനുള്ള പാതയിലാണ് ഇന്ത്യയെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു. പ്രധാന വിപണികളിലെ അതിവേഗവീണ്ടെടുക്കല്‍, വര്‍ദ്ധിച്ച ഉപഭോക്തൃ ചെലവ്, പ്രധാന സമ്പദ്വ്യവസ്ഥകള് സാമ്പത്തിക ഉത്തേജനം പ്രഖ്യാപിച്ചതുമൂലം ഒതുക്കിവച്ചിരുന്ന സമ്പാദ്യങ്ങള്‍ ചെലവഴിച്ചത് കയറ്റുമതിക്ക് വേണ്ടിയുള്ള ഗവണ്മെന്റിന്റെ ശക്തമായ സമ്മര്‍ദ്ദം എന്നിവ 2021-22 ല്‍ കയറ്റുമതിയെ ശക്തിപ്പെടുത്തി. കയറ്റുമതിയിലെ ഉയര്‍ച്ച വിശാലാടിസ്ഥാനത്തിലായിരുന്നു. ഇന്ത്യയുടെ കാര്‍ഷിക കയറ്റുമതി മികച്ച രീതിയില്‍ തുടരുന്നു, കാര്‍ഷിക, അനുബന്ധ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി 2021 ഏപ്രില്‍നവംബര്‍ കാലയളവില്‍ കഴിഞ്ഞ വര്‍ഷത്തെ ഇതേസമയത്തെ അപേക്ഷിച്ച് 23.2% വര്‍ദ്ധിച്ചു. സ്വതന്ത്ര വ്യാപാര കരാറുകളുടെ ദിശയിലേക്കുള്ള മുന്നേറ്റം ഇന്ത്യയുടെ കയറ്റുമതി വൈവിദ്ധ്യവല്‍ക്കരണത്തിനുള്ള സ്ഥാപനപരമായ ക്രമീകരണങ്ങള്‍ നല്കാന് സഹായിക്കുന്നതാണെന്ന് സര്‍വേ ശിപാര്‍ശ ചെയ്യുന്നു.
ചരക്ക് ഇറക്കുമതി പ്രശ്നത്തില്‍, ഇന്ത്യ ആഭ്യന്തര ചോദനം പുനരുജ്ജീവിപ്പിച്ചതിന്റെ ഫലമായി ശക്തമായ ഇറക്കുമതി വളര്‍ച്ചയ്ക്ക് സാക്ഷ്യം വഹിച്ചതായി സാമ്പത്തിക സര്‍വേ പറയുന്നു. ചരക്കുകളുടെ ഇറക്കുമതി മഹാമാരിക്ക് മുമ്പുള്ള കാലത്തെ കടന്നുകൊണ്ട് 2021 ഏപ്രില്‍ഡിസംബര്‍ മാസങ്ങളില്‍ കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 68.9% നിരക്കിലും 2019 ഏപ്രില്‍ഡിസംബര്‍ കാലയളവിലേതിനെ അപേക്ഷിച്ച് 21.9% നിരക്കിലും വളര്‍ന്നു, ഏപ്രില്‍നവംബര്‍ കാലയളവില്‍ ചൈനയുടെ വിഹിതം 17.7 ശതമാനത്തില്‍ നിന്ന് 15.5 ശതമാനമായി കുറച്ചതിന്റെ പ്രതിഫലനമായി, ഇന്ത്യയുടെ ഇറക്കുമതി സ്രോതസ്സുകളിലെ വൈവിദ്ധ്യവല്‍ക്കരണം വര്‍ദ്ധിച്ചതായി സര്‍വേ സൂചിപ്പിക്കുന്നു. 2021 ഏപ്രില്‍ഡിസംബര്‍ മാസങ്ങളില്‍ ചരക്ക് വ്യാപാര കമ്മി 142.4 ബില്യണ്‍ യു.എസ് ഡോളറായി ഉയര്‍ന്നതായും സര്‍വേ സൂചിപ്പിക്കുന്നു.
സേവനങ്ങളിലെ വ്യാപാരം:
കോവിഡാനന്തരകാലത്തും ലോകത്തിന്റെ സേവന വ്യാപാരമേഖലയില്‍ ഇന്ത്യ ഏറ്റവും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. 2021 ഏപ്രില്‍ഡിസംബര്‍ കാലയളവില്‍ സേവന കയറ്റുമതി കഴിഞ്ഞ വര്‍ഷത്തെ ഇതേകാലയളവില്‍ നിന്നും 18.4% വര്‍ദ്ധിച്ച് 177.7 ബില്യണ്‍ യു.എസ് ഡോളറായി. സേവന കയറ്റുമതിയില്‍ ഉണ്ടായ ശക്തമായ വളര്‍ച്ചയ്ക്ക് ഗവണ്മെന്റ് നടപ്പാക്കിയ സുപ്രധാന പരിഷ്കാരങ്ങളും കാരണമായിരിക്കാമെന്ന് സര്‍വേ പറയുന്നു. 2021 ഏപ്രില്‍ഡിസംബര്‍ മാസങ്ങളില്‍ സേവന ഇറക്കുമതി 21.5% ഉയര്‍ന്ന് 103.3 ബില്യണ്‍ യുഎസ് ഡോളറിലെത്തി.
കറന്റ് അക്കൗണ്ട് ബാലന്‍സ്:
വ്യാപാര അക്കൗണ്ടുകളിലുണ്ടായ കമ്മി 2021-22 ആദ്യ പകുതിയില്‍ ഇന്ത്യയുടെ കറണ്ട് അക്കൗണ്ട് ബാലന്‍സിനെ ജി.ഡി.പി (മൊത്തം ആഭ്യന്തര ഉല്‍പ്പാദനം)യുടെ 0.2 ശതമാനത്തിന്റെ കമ്മിയിലേക്ക് നയിച്ചുവെന്ന് സാമ്പത്തിക സര്‍വേ പറയുന്നു. ബാഹ്യ വാണിജ്യ വായ്പകളിലെ (ഇ.സി.ബി) പുനരുജ്ജീവനം, ഉയര്‍ന്ന ബാങ്കിംഗ് മൂലധനം, പ്രത്യേകമായി അധിക പിന്‍വലിക്കുന്നതിനുള്ള അവകാശങ്ങള്‍ (എസ്.ഡി.ആര്) നല്കല് എന്നിവ കാരണം202122ന്റെ ആദ്യപകുതിയില്‍ (എച്ച് 1) സഞ്ചിത മൂലധന പ്രവാഹം 65.6 ബില്യണ്‍ യു.എസ്.ഡോളര്‍ എന്നതരത്തില്‍ ഉയര്‍ന്നതായിരുന്നു.ഇന്ത്യയുടെ വിദേശ കടം ഒരു വര്‍ഷം മുമ്പത്തെ 556.8 ബില്യണ്‍ യുഎസ് ഡോളറില്‍ നിന്ന് ,2021 സെപ്റ്റംബര്‍ അവസാനത്തോടെ 593.1 ബില്യണ്‍ യു.എസ് ഡോളറായി ഉയര്‍ന്നു. അന്താരാഷ്ട്ര നാണയ നിധിയുടെ (ഐ.എം.എഫ്) അധിക എസ്.ഡി.ആര് വിഹിതവും ഉയര്‍ന്ന വാണിജ്യ വായ്പകളുമാണ് ഇതില്‍ പ്രതിഫലിപ്പിച്ചത്.
മൂലധന അക്കൗണ്ട്:
2021 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപകുതിയുമായി താരതമ്യപ്പെടുത്തുമ്പോള്‍, നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ അറ്റവിദേശ നിക്ഷേപം മിതമായ നിരക്കില്‍ 25.4 ബില്യണ്‍ യു.എസ് ഡോളറായിരുന്നതായി സര്‍വേ പറയുന്നു. 2021 നവംബര്‍ വരെ ലഭ്യമായ കണക്കുകള്‍ പ്രകാരം, അറ്റ എഫ്.ഡി.ഐ (നേരിട്ടുള്ള വിദേശ നിക്ഷേപം)യും മൊത്ത എഫ്.ഡി.ഐയും മിതമായ നിലയിലായത് പ്രധാനമായും കുറഞ്ഞ ഓഹരി നിക്ഷേപം കാരണമായിരുന്നു. ആഗോള അനിശ്ചിതത്വങ്ങള്‍ കാരണം വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപങ്ങള്‍ അസ്ഥിരമായി തുടരുന്നുവെന്നും സര്‍വേ വ്യക്തമാക്കുന്നു.
ബി.ഒ.പി (ബാലന്‍സ് ഓഫ് പേയ്മെന്റ്) ബാക്കിയും വിദേശ നാണ്യ കരുതല്‍ ശേഖരവും (ബാലന്‍സ് ആന്റ് ഫോറിന് എക്സ്ചേഞ്ച് റിസര്‍വ്സ്)
മിതമായ കറന്റ് അക്കൗണ്ട് കമ്മി നികത്താന്‍ ശക്തമായ മൂലധന പ്രവാഹം പര്യാപ്തമാണെന്ന് സാമ്പത്തിക സര്‍വേ പരാമര്‍ശിക്കുന്നു, ഇത് 202122 ലെ ആദ്യപകുതി (എച്ച്1)യില്‍ മൊത്തത്തിലുള്ള ബാലന്‍സ് ഓഫ് പേയ്മെന്റില്‍(ബി.ഒ.പി) 63.1 ബില്യണ്‍ യു.എസ് ഡോളറിന്റെ മിച്ചത്തിന് കാരണമായി. ഇത് വിദേശ നാണയ കരുതല്‍ ശേഖരം വര്‍ദ്ധിപ്പിക്കുന്നതിനും കാരണമായി. 600 ബില്യണ്‍ യു.എസ് ഡോളറിന്റെ നാഴികക്കല്ല് കടന്ന് 2021 ഡിസംബര്‍ 31 വരെ ഇത് 633.6 ബില്യണ്‍ ഡോളറിലെത്തുകയും ചെയ്തു. 2021 നവംബര്‍ അവസാനത്തോടെ, ചൈന, ജപ്പാന്, സ്വിറ്റ്സര്‍ലന്‍ഡ് എന്നിവയ്ക്ക് ശേഷം ലോകത്തിലെ നാലാമത്തെ വലിയ ഫോറെക്സ് (വിദേശനാണ്യ) കരുതല്‍ ശേഖരത്തിന് ഉടമയാണ് ഇന്ത്യ.
വിനിമയനിരക്കിലെ ചാഞ്ചാട്ടത്തിന്റെകാര്യത്തില്‍, 2021 ഏപ്രില്‍ഡിസംബര്‍ കാലയളവില്‍ രൂപ യു.എസ്. ഡോളറിനെതിരെ രണ്ട് ദിശകളിലേക്കുമുള്ള ചലനങ്ങള്‍ പ്രകടിപ്പിച്ചു. എന്നിട്ടും 2021 ഡിസംബറില്‍ 2021 മാര്‍ച്ചിനെക്കാള്‍ അത് 3.4% കുറഞ്ഞു. എന്നിരുന്നാലും വളര്‍ന്നുവരുന്ന വിപണിയിലെ സമപ്രായക്കാരുമായി താരതമ്യപ്പെടുത്തുമ്പോള്‍ രൂപയുടെ മൂല്യത്തകര്‍ച്ച മിതമായിരുന്നു; യൂറോ, ജാപ്പനീസ് യെന്‍, പൗണ്ട് സ്റ്റെര്‍ലിംഗ് എന്നിവയ്ക്കെതിരെ ഇത് വിലമതിക്കുകയും ചെയ്തു.
ബാഹ്യ കടം:
ഇന്ത്യയുടെ വിദേശ കടം 2021 സെപ്റ്റംബര്‍ അവസാനത്തോടെ 593.1 ബില്യണ്‍ യു.എസ് ഡോളറായി നിലനിന്നു, ഇത് 2021 ജൂണ്‍ അവസാനത്തെ നിലയേക്കാള്‍ 3.9% കൂടുതലാണ്. 2021 മാര്‍ച്ച് അവസാനത്തോടെ പ്രതിസന്ധിക്ക് മുമ്പുള്ള തലം കടന്ന ഇന്ത്യയുടെ ബാഹ്യ കടം, 2021 സെപ്റ്റംബര്‍ അവസാനത്തോടെ കൂടുതല്‍ ദൃഢീകരിക്കപ്പെട്ടു, എന്‍.ആര്.ഐ (പ്രവാസി) നിക്ഷേപങ്ങളിലെ പുനരുജ്ജീവനവും അന്താരാഷ്ട്ര നാണയ നിധി (ഐ.എം.എഫ്)യുടെ ഒറ്റത്തവണ അധിക എസ്.ഡി.ആര് അനുവദിക്കലും ഇതിന് സഹായിച്ചുവെന്ന് സര്‍വേ പറയുന്നു. മൊത്തം ബാഹ്യകടത്തിലെ ഹ്രസ്വകാല വായ്പയുടെ വിഹിതം 2021 മാര്‍ച്ച് അവസാനത്തിലെ 17.7% ല്‍ നിന്ന് 2021 സെപ്റ്റംബര്‍ അവസാനത്തോടെ ചെറുതായി കുറഞ്ഞ് 17% ആയി. ഇടക്കാല വീക്ഷണത്തില്‍, ഇന്ത്യയുടെ വിദേശ കടം വളര്‍ന്നുവരുന്ന വിപണി സമ്പദ്വ്യവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യമെന്ന് കണക്കാക്കിയതിലും താഴെയായി തുടരുന്നുവെന്ന് സര്‍വേ പറയുന്നു.
ഇന്ത്യയുടെ പ്രതിരോധശേഷി:
കരുതല്‍ ശേഖരത്തിലെ ഗണ്യമായ വര്‍ദ്ധനവ്, വിദേശ കരുതല്‍ ശേഖരത്തിന്മേലുള്ള മൊത്തം വിദേശ വായ്പ, വിദേശനാണ്യ കരുതല്‍ ശേഖരത്തിലേക്കുള്ള ഹ്രസ്വകാല കടം എന്നിങ്ങനെയുള്ള ബാഹ്യ ദുര്‍ബലത സൂചകങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് കാരണമായി എന്ന് സാമ്പത്തിക സര്‍വേ പരാമര്‍ശിക്കുന്നു. ഉയര്‍ന്ന പണപ്പെരുപ്പ സമ്മര്‍ദ്ദങ്ങള്‍ക്ക് മറുപടിയായി ഫെഡറല്‍ ഉള്‍പ്പെടെയുള്ള വ്യവസ്ഥാപിതമായ പ്രധാനപ്പെട്ട സെന്‍ട്രല്‍ ബാങ്കുകള്‍ പണനയം വേഗത്തില്‍ സാധാരണനിലയില്‍ ആക്കുമ്പോള്‍ ഉടലെടുക്കാന്‍ സാദ്ധ്യതയില്‍ നിന്ന് ഉരുത്തിയുന്ന ഏത് തരത്തിലുള് പണലഭ്യതയേയും നേരിടാന്‍ ഇന്ത്യയുടെ ബാഹ്യമേഖല പ്രതിരോധ സജ്ജവുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: