ചെന്നൈ: ക്രിസ്തുമതം സ്വീകരിക്കണെമന്ന ആവശ്യപ്പെട്ടുള്ള സ്‌കൂള്‍ അധികൃതരുടെ പീഡനം സഹിക്കാനാകാതെ 12ാം ക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവം. നീതി കിട്ടാനായി പോരാടിയ തമിഴ്‌നാട് ബിജെപി അംഗം കെ അണ്ണാമലൈയെ പ്രശംസിച്ച് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. തന്റെ ട്വിറ്റര്‍ അക്കൗഡിലൂടെയാണ് മന്ത്രി പ്രശംസ അറിയിച്ചത്.
ലാവണ്യയുടെ നീതിക്കായ് കെ അണ്ണാമലൈ നടത്തിയ പോരാട്ടത്തില്‍ അദ്ദേഹത്തിന് നന്ദി അറിയിച്ചിരിക്കുകയാണ് വി മുരളീധരന്‍. അണ്ണാമലൈയെ ട്വിറ്ററില്‍ ടാക് ചെയ്താണ് ഇക്കാര്യം അറിയിച്ചത്. കൂടാതെ തമിഴ്‌നാട്ടിലെ ബിജെപി പാര്‍ട്ടി ശക്തിപ്പെടുത്താനുള്ള അദ്ദേഹത്തിന്റെ പരിശ്രമത്തെയും ട്വിറ്ററിലൂടെ പ്രശംസിച്ചു.
പോലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് ലാവണ്യയുടെ മാതാപിതാക്കളും കോടതിയെ അറിയിച്ചിരുന്നത്. ഇതിനെതിരെ ലാവണ്യക്ക് നീതി ലഭിക്കാന്‍ വേണ്ടി ബിജെപി അംഗങ്ങളും മുന്നുല്‍ വന്നത്. സ്‌കൂളില്‍ തുടര്‍പഠനം നടത്തണമെങ്കില്‍ ക്രിസ്തുമതം സ്വീകരിക്കണമെന്ന് സ്‌കൂള്‍ അധികൃതര്‍ പീഡനത്താലാണ് ലാവണ്യ അത്മഹത്യക്ക് മുതിര്‍ന്നത്. പോലീസില്‍ നിന്ന് സിബിഐ അന്വേഷിക്കാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവ്. സ്‌കൂളിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ലാവണ്യയുടെ ബന്ധുക്കള്‍ കഴിഞ്ഞ ദിവസം തിരുക്കാട്ടുപള്ളി പോലീസ് സ്‌റ്റേഷന് മുന്നില്‍ ഉപരോധം നടത്തിയിരുന്നു. ഹിന്ദു സംഘടനകളായ വിശ്വഹിന്ദു പരിഷത്ത്, ഹിന്ദു മുന്നണി, രാഷ്‌ട്രീയ സംഘടനയായ ഇന്ദു മക്കള്‍ പാര്‍ട്ടി തുടങ്ങീ നിരവധി സംഘടനകള്‍ സംഭവത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: