കോട്ടയം: ജോസ് കെ. മാണി നേതൃത്വം കൊടുക്കുന്ന കേരള കോണ്‍ഗ്രസ് (എം )ല്‍ ശക്തമായ അഭിപ്രായഭിന്നത മുറുകുന്നു. ചീഫ് വിപ്പ് എന്‍.ജയരാജും, മന്ത്രി റോഷി അഗസ്റ്റിനും ഒരു ചേരിയിലും, പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ. മാണി നേതൃത്വം കൊടുക്കുന്ന വിഭാഗത്തില്‍ ചങ്ങനാശേരി എംഎല്‍എ ജോബ് മൈക്കിള്‍, പൂഞ്ഞാര്‍ എംഎല്‍എ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, റാന്നി എംഎല്‍എ പ്രമോദ് നാരായണനും നിലയുറപ്പിച്ചിരിക്കുകയാണ്. സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ വീട്ടില്‍ എംഎല്‍എമാരുടെ നേതൃത്വത്തില്‍ പ്രത്യേക യോഗം ചേര്‍ന്നു. പാലായില്‍ പരാജയപ്പെട്ടതിനാല്‍ മന്ത്രിയാകാന്‍ സാധിക്കാത്തത് ജോസ് കടുത്ത നിരാശയിലാണ്.
റോഷി പാര്‍ട്ടി വേദികളില്‍ വേണ്ട പരിഗണന നല്‍കുന്നില്ല എന്ന പരിഭവത്തിലുമാണ്. റോഷിയെ മാറ്റി തന്റെ സന്തതസഹചാരിയായ ജോബ് മൈക്കിളിനെ റോഷിയെ മാറ്റി മന്ത്രിയാക്കാന്‍ ജോസ് കരുനീക്കം ആരംഭിച്ചു.
പാലായിലെ തന്റെ പരാജയത്തിന് റോഷി അഗസ്റ്റിനാണ് കാരണക്കാരന്‍ എന്ന് ജോസ് കെ മാണി വിലയിരുത്തുന്നു. കാരണം റോഷി മായി അടുത്ത കേന്ദ്രങ്ങള്‍ പാലാ തിരഞ്ഞെടുപ്പ് സമയങ്ങളില്‍ ജോസ് കെ മാണി തോറ്റാലെ റോഷിക്ക് രക്ഷയുള്ളൂ എന്ന് പ്രചരണം നടത്തു
കെ എം മാണി മന്ത്രി ആയിരുന്നപ്പോള്‍ താമസിച്ച പ്രശാന്ത് വീട് തന്നെ റോഷി കരസ്ഥമാക്കുകയും, ഉപയോഗിച്ചിരുന്ന മൂന്നാം നമ്പര്‍ തന്നെ സെലക്ട് ചെയ്യുക വഴിയും കെഎം മാണിയുടെ യഥാര്‍ഥ പിന്‍ഗാമി താനാണെന്ന് റോഷി അഗസ്റ്റിന്‍ പ്രചരണം കൊടുക്കുന്നതും ജോസിനെ അസ്വസ്ഥനാക്കി .
പാര്‍ട്ടിയുടെ മെമ്പര്‍ഷിപ്പ് ക്യാമ്പയിനുമായി ബന്ധപ്പെട്ട പോസ്റ്ററിലും പാര്‍ട്ടിയുടെ സമ്മേളന വേദികളിലും മന്ത്രി എന്ന നിലയില്‍ റോഷിയെ ഒഴിവാക്കി ചെയര്‍മാന്റെ പടം മാത്രം വയ്‌ക്കുന്നതിനും റോഷിയെ അനുകൂലിക്കുന്നവര്‍ക്ക് ശക്തമായ എതിര്‍പ്പുണ്ട്. മുല്ലപ്പെരിയാര്‍ വിഷയം അടക്കം റോഷിക്ക് അടുത്ത തെരഞ്ഞെടുപ്പില്‍ ഇടുക്കിയില്‍ മത്സരിച്ചാല്‍ വിജയ സാദ്ധ്യത ഇല്ല.അതിനാല്‍, അടുത്ത അസംബ്ലി തെരഞ്ഞെടുപ്പില്‍. മാണി യുടെ പിന്‍ഗാമിയായി പാലായില്‍ മത്സരിക്കുക എന്ന ലക്ഷ്യമാണ് റോഷിക്കുള്ളത്. പാലായിലെ വാര്‍ഡ് യോഗങ്ങളില്‍ തന്നെ പങ്കെടുപ്പിക്കാത്തതിലും, സ്വന്തം മണ്ഡലമായ രാമപുരം മണ്ഡലം കമ്മറ്റിയില്‍ പോലും വിപുലമായ സ്വീകരണം നല്‍കാത്തതിലും റോഷി അഗസ്റ്റിന് ശക്തമായ പ്രതിഷേധമുണ്ട്. മന്ത്രിയുടെയും, ചീഫ് വിപ്പിന്റെയും സ്റ്റാഫില്‍ റോഷിയുടെയും, ജയരാജിന്റെയും താല്‍പ്പര്യത്തിന് വിരുദ്ധമായി പാര്‍ട്ടി ചെയര്‍മാന്റെ ബന്ധുക്കളെയും അടുപ്പക്കാരെയും നിശ്ചയിക്കുകയും റോഷിയുടെയും, ജയരാജിന്റെയും ഇഷ്ടക്കാരെ നിയമിക്കാന്‍ സാധിക്കാത്തതിലും കടുത്ത ഭിന്നത രൂപപ്പെട്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: