കോട്ടയം: മൂര്‍ഖനെ പിടികൂടുന്നതിനിടെ വാവ സുരേഷിന് കടിയേറ്റു; ഇന്നു വൈകുന്നേരം നാലരയോടെ കുറിച്ചിക്ക് സമീപം മൂര്‍ഖന്‍ പാമ്പിനെ പിടിക്കുന്നതിനിടെയാണ് സംഭവം.മൂന്നുദിവസമായി പ്രദേശത്ത് കണ്ടുവന്ന മൂര്‍ഖന്‍ പാമ്പിനെ പിടിക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. കല്ലുകള്‍ക്ക് ഇടയിലുണ്ടായിരുന്ന പാമ്പിനെ പിടികൂടി ചാക്കിനുള്ളില്‍ കയറ്റുന്നതിനിടെ പെട്ടെന്ന് കടിയേല്‍ക്കുകയായിരുന്നു. സുരേഷിന്റെ വലുതുകാലിലാണ് പാമ്പ് കടിച്ചത് ഉടന്‍ തന്നെ കോട്ടയം ഭാരത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ആശുപത്രിയില്‍ എത്തിയപ്പോള്‍ തന്നെ സുരേഷ് ബോധരഹിതനായിരുന്നതായി ഭാരത് ആശുപത്രി എംഡി വിനോദ് വിശ്വനാഥന് അറിയിച്ചു. മന്ത്രി വി എന്‍ വാസവനടക്കം ആശുപത്രിയിലെത്തി.പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. തലച്ചോറിന്റെ പ്രവര്‍ത്തനം മന്ദഗതിയിലാണെന്നാണ് വിവരം.
രണ്ടാഴ്ച മുന്‍പാണ് വാവാ സുരേഷിന് വാഹനാപകടത്തില്‍ സാരമായി പരിക്കേറ്റത്. തിരുവനന്തപുരം പോത്തന്‍കോട്ട് വച്ചുണ്ടായ വാഹനാപകടത്തില്‍ വാവാ സുരേഷിന്റെ തലയ്ക്കായിരുന്നു പരിക്കേറ്റത്. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സുരേഷ് ഡിസ്ചാര്‍ജ്ജായിവീട്ടിലേക്ക് മടങ്ങുകയും വീണ്ടും പാമ്പ് പിടുത്തവുമായി സജീവമാക്കുകയും ചെയ്തു. ഇതിനിടയിലാണ് പാമ്പ് കടിയേറ്റ് വീണ്ടും ആശുപത്രിയിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: