അറക്കുളം: അറക്കുളത്ത് വിതരണം ചെയ്യുന്ന കുടിവെള്ളം നിലവാരമില്ലാത്തതെന്ന് ആക്ഷേപം. അറക്കുളത്തെ ഒന്ന്, രണ്ട്, മൂന്ന് വര്‍ഡുകളിലെ കുടിവെള്ളമാണ് വൃത്തിഹീനമായ സാഹചര്യത്തില്‍ പമ്പിങ് നടത്തുന്നത് എന്ന് നാട്ടുകാര്‍ ആരോപിച്ചു. ഇത് പ്രദേശത്ത് വിവിധ രോഗങ്ങള്‍ പടരാന്‍ സാധ്യതയുണ്ടെന്നും ആക്ഷേപം ഉയരുന്നുണ്ട്.
ഈ വാര്‍ഡുകളിലെ കുടി വെള്ള വിതരണത്തിനായി സ്ഥാപിച്ചിരിക്കുന്ന പുത്തന്‍പള്ളി കവലയില്‍ ജലനിധി പദ്ധതിയില്‍ പെടുത്തിയ കുളത്തില്‍ നിന്ന് ചെളിവെള്ളവും മലിനജലവുമാണ് പമ്പിങ് നടത്തുന്നത് എന്ന പരാതിയാണ് ഉയര്‍ന്നിരിക്കുന്നത്. വലിയാറിലേയും നാച്ചാറിലേയും വെള്ളം ചാലുകീറി എടുത്താണ് പമ്പിങ് നടത്തുന്നത്. ഇക്കഴിഞ്ഞ മഴക്കാലത്ത് ഒഴുകി എത്തിയ മാലിന്യങ്ങള്‍ ഇവിടെ അടിഞ്ഞുകിടപ്പുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ പ്രദേശത്ത് നിന്ന് ഉള്ളവരായിട്ടും പ്രശ്നം പരിഹരിക്കാന്‍ തയ്യാറായിട്ടില്ല.
ആരോഗ്യ വകുപ്പും തിരിഞ്ഞ് നോക്കുന്നില്ല. പഞ്ചായത്ത് മെമ്പര്‍മാരോട് പറഞ്ഞാലും അവര്‍ കൈമലര്‍ത്തുകയാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു. നൂറുകണക്കിന് കുടുബങ്ങള്‍ക്ക് നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്ന വിഷയത്തില്‍ അധികൃതര്‍ തികഞ്ഞ അലംഭാവമാണ് കാണിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: