ആന്റിഗ്വ: നിലവിലെ ചാമ്പ്യന്മാരായ ബംഗ്ലാദേശിനെ അഞ്ചു വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ ഐസിസി അണ്ടര്‍-19 ലോകകപ്പിന്റെ സെമിഫൈനലില്‍ കടന്നു. ഇന്ത്യക്ക് മധരുപ്രതികാരമായി ഈ വിജയം. 2020 ലെ ലോകകപ്പ് ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ചാണ് ബംഗ്ലാദേശ് കിരീടം ചൂടിയത്. ബുധാഴ്ച നടക്കുന്ന സെമിയില്‍ ഇന്ത്യ ഓസ്്‌ട്രേലിയയെ നേരിടും.
112 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റു പിടിച്ച ഇന്ത്യ 115 പന്ത് ശേഷിക്കെ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 117 റണ്‍സ് നേടി. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 37.1 ഓവറില്‍ 111 റണ്‍സിന് ഓള്‍ ഔട്ടായി. സ്‌കോര്‍: ബംഗ്ലാദേശ് 37.1 ഓവറില്‍ 111. ഇന്ത്യ 30.5 ഓവറില്‍ അഞ്ചു വിക്കറ്റിന് 117.
ബംഗ്ലാദേശ് ബാറ്റിങ്ങ്‌നിരയുടെ നടുവൊടിച്ച രവി കുമാറാണ് ഇന്ത്യയുടെ വിജയശില്‍പ്പി. ഏഴു ഓവറില്‍ പതിനാല് റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്‌ത്തി. കളിയിലെ കേമനുള്ള പുരസ്‌കാരം രവികുമാറിന് കിട്ടി.
44 റണ്‍സ് നേടിയ ഓപ്പണര്‍ രഘുവന്‍ഷിയാണ് ഇന്ത്യയുടെ ടോപ്പ് സ്‌കോറര്‍. 65 പന്തില്‍ ഏഴു ബൗണ്ടറികളുടെ മികവിലാണ് രഘുവന്‍ഷി 44 റണ്‍സ് എടുത്തത്. ഷെയ്‌ക്ക് റഷീദ് 59 പന്തില്‍ 26 റണ്‍സ് നേടി. ക്യാപ്റ്റന്‍ യാഷ് ദുല്‍ 26 പന്തില്‍ നാലു ബൗണ്ടറികളുടെ പിന്‍ബലത്തില്‍ 20 റണ്‍സുമായി കീഴടങ്ങാതെ നിന്നു.
ടോസ് നഷ്ടപ്പെട്ട ബാറ്റ് ചെയ്ത ബംഗ്ലാദേശ് തുടക്കം മുതലേ തകര്‍ന്നു. ഏഴു ബാറ്റസ്മാന്മാര്‍ക്ക് രണ്ടക്കം കടക്കാനായില്ല. 30 റണ്‍സ് എടുത്ത മെഹ്‌റബാണ് അവരുടെ ടോപ്പ് സ്‌കോറര്‍. 48 പന്ത് നേരിട്ട മെഹ്‌റബ് ആറു ബൗണ്ടറി അടിച്ചു. മൊല്ലാഹ് 17 റണ്‍സും സമാന്‍ 16 റണ്‍സും നേടി.
ഇന്ത്യന്‍ സ്പിന്നര്‍ വിക്കി ഓസ്റ്റ്‌വാള്‍ ഒമ്പത് ഓവറില്‍ 25 റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്‌ത്തി. കൗശല്‍ താംബെ, രഘുവന്‍ഷി, രാജ്‌വര്‍ദ്ധന്‍ എന്നിവര്‍ ഓരോ വിക്കറ്റ് എടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: