തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ കോടതിയിലെ നിര്‍ണയകമായ നിയമ നടപടികള്‍ ചാനല്‍ ചര്‍ച്ചയിലൂടെ വെളിപ്പെടുത്തിയ റിപ്പോര്‍ട്ടര്‍ ടി.വി (Reporter TV) എം.ഡി നികേഷ് കുമാറിനെതിരെ (M V Nikesh Kumar ) പോലീസ് സ്വയമേധയാ കേസെടുത്തു. കേസില്‍ പ്രോസിക്ക്യൂഷന് ഹാജരാക്കിയ പല വിവരങ്ങളും ചാനലിലൂടെ വെളിപ്പെടുത്തിയതിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. സമാന്തര കോടതിയായി റിപ്പോര്‍ട്ടര്‍ ചാനല്‍ മാറിയെന്നാണ് കേസ് എടുത്തിരിക്കുന്നതാണ് പോലീസ് നല്കുന്ന വിശദീകരണം.
ഐ.പി.സി സെക്ഷന്‍ 228 എ (3) (Section 228A in The Indian Penal Code) പ്രകാരമാണ് കേസ്. വിചാരണ കോടതിയുടെ പരിഗണനയിലുള്ള ഒരു വിഷയം കോടതിയുടെ അനുമതിയില്ലാതെ ചാനലിലൂടെ പരസ്യപ്പെടുത്തി എന്നതാണ് നികേഷിനെതിരെ എതിരെയുള്ള കുറ്റം. സംവിധായകന് ബാലചന്ദ്രകുമാറുമായി നികേഷ് ഡിസംബര്‍ 27ന് ഇന്റര്‍വ്യൂ നടത്തുകയും അത് യൂട്യൂബ് ചാനല്‍ വഴി പ്രചരിപ്പിച്ചു.
കോടതിയില്‍ ഇന്‍ ക്യാമറ വിചാരണയിലിരിക്കുന്ന നടി ആക്രമണ കേസിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തണമെന്നും പ്രചരിപ്പിക്കണമെന്നുമുള്ള ഉദ്ദേശത്തോടെ ചര്‍ച്ച സംഘടിപ്പിച്ചതായി എഫ്ഐആറില്‍ പറയുന്നു. റിപ്പോര്‍ട്ടര്‍ ലൈവ് വെബ്സൈറ്റില്‍ നടി ആക്രമണ കേസുമായി ബന്ധപ്പെട്ട വാര്‍ത്ത പ്രസിദ്ധീകരിച്ചതിനും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതുവരെ അഞ്ചു കേസുകളാണ് റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ എടുത്തിരിക്കുന്നത്. ഇതില്‍ അഞ്ചിലും ചാനല്‍ മുതലാളിയും എഡിറ്ററുമായ നികേഷ് കുമാര്‍ ഒന്നാം പ്രതിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: