ന്യൂദല്‍ഹി: 2025ഓടെ രാജ്യത്ത് 25 കോടി പ്രീപെയ്ഡ് സ്മാര്‍ട് മീറ്ററുകള്‍ സ്ഥാപിക്കുമെന്ന് കേന്ദ്ര ഊര്‍ജ മന്ത്രാലയം. പ്രീപെയ്ഡ് മൊബൈല്‍ കണക്ഷന് പോലെ മുന്‍കൂറായി പണമടച്ചു ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലേക്ക് വൈദ്യുതി ഉപഭോഗം മാറ്റുമെന്ന് കേന്ദ്ര ഊര്‍ജ സെക്രട്ടറി ആലോക് കുമാര്‍ പറഞ്ഞു.
പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി 1522% സബ്സിഡിയും പ്രത്യേക പരിഗണന വേണ്ട സംസ്ഥാനങ്ങളില്‍ 33% സബ്സിഡിയും ലഭ്യമാക്കും. മീറ്റര്‍ സ്ഥാപിക്കാനുള്ള നെറ്റ്വര്ക് നിലവിലുള്ള എല്ലാ സ്ഥലങ്ങളിലെ ജനങ്ങള്‍ വരുന്ന മൂന്നു വര്‍ഷത്തില്‍ സ്മാര്‍ട് മീറ്ററിലേക്കു മാറണമെന്നാണു സര്‍ക്കാര്‍ ഉത്തരവ്. ഇതില്‍ കാര്‍ഷിക ഉപഭോക്താക്കള്‍ ഇളവ് നല്‍കിയിട്ടുണ്ട്. ഇതിനുള്ള സാങ്കേതിക ശൃംഖല ഇല്ലാത്ത കേരളം പോലെയുള്ള സംസ്ഥാനങ്ങളില്‍ പ്രീപെയ്ഡ് മീറ്റര്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ റഗുലേറ്ററി കമ്മിഷനുകള്‍ അനുമതി നല്‍കണമെന്നു നിര്‍ദേശമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: