ന്യൂദല്‍ഹി : സ്വാതന്ത്രാനന്തരം രാജ്യത്തിനായി ജീവത്യാഗം ചെയ്ത ധീരരുടെ സ്മാരകമാണ് ദല്‍ഹിയിലെ ദേശീയ യുദ്ധ സ്മാരകം. അമര്‍ ജവാന് ജ്യോതി രക്തസാക്ഷികളുടെ അനശ്വരതയുടെ പ്രതീകമാണെന്ന് ചില മുതിര്‍ന്ന സൈനികര്‍ എനിക്ക് കത്തെഴുതിയിട്ടുണ്ട്. നിങ്ങള്‍ക്ക് അവസരം കിട്ടുമ്പോഴെല്ലാം നിങ്ങള്‍ നമ്മുടെ ദേശീയ യുദ്ധ സ്മാരകം സന്ദര്‍ശിക്കണമെന്ന് താന്‍ അഭ്യര്‍ത്ഥിക്കുന്നതായും പ്രധാനമന്ത്രി അറിയിച്ചു.
പ്രതിമാസ റേഡിയോ പരിപാടിയായ മന് കി ബാത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വര്‍ഷത്തെ ആദ്യ മന് കി ബാത്തായിരുന്നു. ആസാദി കാ അമൃത് മഹോത്സവം ഇന്ത്യയില്‍ മാത്രം ഒതുങ്ങുന്ന ആഘോഷമല്ല. സുഹൃത്ത് രാജ്യങ്ങളില്‍ നിന്നടക്കം ആശംസകള്‍ ലഭിക്കുന്നു. രാജ്യത്തിനകത്തും പുറത്തുമുള്ള ഒരു കോടിയോളം കുട്ടികള്‍ അവരുടെ ചിന്തകള്‍ പോസ്റ്റ് കാര്‍ഡില്‍ അയച്ചു. അതില്‍ ഒരു കുട്ടി പറഞ്ഞത് ഭീകര മുക്തമായ സുസ്ഥിര ഇന്ത്യ വേണം എന്നാണ്. ഈ പോസ്റ്റു കാര്‍ഡുകളില്‍ യുവത്വത്തിന്റെ കാഴ്ചപ്പാടുകളാണ് പ്രതിഫലിക്കുന്നത്.
കോവിഡിന്റെ പുതിയ തരംഗത്തോട് രാജ്യം വിജയകരമായി പൊരുതുകയാണ്. കോവിഡ് രോഗികളുടെ എണ്ണം കുറയുന്നത് നല്ല സൂചനയാണ്. ആളുകള്‍ക്ക് വാക്സിനില്‍ വിശ്വാസം വര്‍ധിക്കുന്നത് പ്രത്യാശ നല്‍കുന്നതാണ്. കോവിഡിന്റെ പുതിയ തരംഗത്തോട് രാജ്യം വിജയകരമായി പൊരുതിക്കൊണ്ടിരിക്കുകയാണ്. 4.5 കോടി കുട്ടികള്‍ക്ക് നാം വാക്സിന് നല്‍കിക്കഴിഞ്ഞു. ഇത് അഭിമാനിക്കാന്‍ വകനല്കുന്ന കാര്യം തന്നെയാണ്.
രാജ്യത്ത് പത്മ പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കപ്പെട്ടു. അവരില്‍ ചില പേരുകള്‍ അധികം ആളുകള്‍ കേള്‍ക്കാത്തവയായിരിക്കും. സാധാരണ ജീവിത സാഹചര്യങ്ങളില്‍ അസാധാരണമായ നേട്ടങ്ങള്‍ കൈവരിച്ചവരാണ് അവര്‍. നമ്മള് പാടിപ്പുകഴ്ത്താത്ത ഈ നാടിന്റെ നായകരാണവരെന്നും പ്രധാനമന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: