തിരുവനന്തപുരം : സംസ്ഥാനത്തെ കോവിഡ് വ്യാപനത്തില്‍ കുറവ് വന്നതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങള്‍ സംബന്ധിച്ച് തിങ്കളാഴ്ച അവലോകയോഗം നടക്കാനിരിക്കേയാണ് ആരോഗ്യമന്ത്രിയുടെ ഈ പ്രസ്താവന. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രണ്ട് ഞായറാഴ്ചകളായി സംസ്ഥാനത്ത് ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മൂന്നാഴ്ചയ്‌ക്കുള്ളില്‍ സംസ്ഥാനത്തെ കോവിഡ് കേസുകള്‍ തോതില്‍ കുറയുമെന്നാണ് പ്രതീക്ഷ. ജനങ്ങള്‍ ജാഗ്രത കൈവിടരുതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
നിലവിലെ തീവ്ര കോവിഡ് വ്യാപനം കണക്കിലെടുത്ത് ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അവശ്യസര്‍വീസുകള്‍ മാത്രമേ അനുവദിക്കൂ. ആള്‍ക്കൂട്ടം കള്‍ശ്ശനമായി നിയന്ത്രിക്കും. പോലീസ് പരിശോധന അര്‍ധരാത്രി വരെ തുടരും. അവശ്യ യാത്രകള്‍ മാത്രമേ അനുവദിക്കൂ. യാത്ര ചെയ്യുന്നവര്‍ രേഖകള്‍ കയ്യില്‍ കരുതണം. പഴം, പച്ചക്കറി, മത്സ്യം, മാംസം, ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്കും രാവിലെ ഏഴ് മുതല്‍ രാത്രി ഒമ്പത് വരെ പ്രവര്‍ത്തിക്കാം.
ഹോട്ടലുകളും ബേക്കറികളും തുറക്കാമെങ്കിലും ഇരുന്ന് കഴിക്കാനാകില്ല. പാര്‍സലും ഹോം ഡെലിവറിയും അനുവദിക്കും. ദീര്‍ഘദൂര ബസ്സുകളും ട്രെയിനുകളും ഓടുന്നതിന് നിയന്ത്രണം ബാധകമല്ല. മൂന്‍കൂട്ടി ബുക്ക് ചെയ്ത വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും ഹോട്ടലുകളിലേക്കും പോകുന്നവരെ തടയില്ല. മാളുകളും തിയേറ്ററുകളും പ്രവര്‍ത്തിക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: