ന്യൂദല്‍ഹി: ഈ വര്‍ഷത്തെ കേന്ദ്ര ബജറ്റ് ഫിബ്രവരി ഒന്നിന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന് ഫിബ്രവരി ഒന്നിന് അവതരിപ്പിക്കാനിരിക്കുമ്പോള്‍ പല ചോദ്യങ്ങളും ഉയരുന്നുണ്ട്. സാമ്പത്തിക വിദഗ്ധര്‍ പല കൂട്ടലുകളും കിഴിക്കലും നടത്തുന്നു.
ഇതില്‍ സ്മാര്‍ട്ട് ഫോണുകള്‍ സംബന്ധിച്ച് ഉയരുന്ന ചോദ്യം 2022ലെ ബജറ്റില്‍ വില ഉയരുമോ അതോ കുറയുമോ എന്നതാണ്. ഇന്ത്യയില്‍ ഇലക്ട്രോണിക്സ്-സ്മാര്‍ട്ട് ഫോണ്‍ മേഖലയില്‍ ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉപഭോക്താക്കള്‍ ക്രമാനുഗതമായി ഉയര്‍ന്ന വിലയുള്ള സ്മാര്‍ട്ട് ഫോണുകളിലേക്ക് നീങ്ങുകയാണ്. സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കള്‍ ഈ ബജറ്റില്‍ നികുതി കുറച്ചും വായ്പ അനുവദിച്ചും കൂടുതല്‍ പിന്തുണ കേന്ദ്രസര്‍ക്കാരില്‍ നിന്നും പ്രതീക്ഷിക്കുന്നുണ്ട്. ഇന്ത്യ സെല്ലൂലാര്‍ ആന്റ് ഇലക്ട്രോണിക്സ് അസോസിയേഷന് (ഐസിഇഎ) മൊബൈല്‍ ഫോണുകള്‍ക്കുള്ള ജിഎസ്ടി 12 ശതമാനമാക്കി കുറയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ 18 ശതമാനമാണ് ജിഎസ്ടി.
സ്മാര്‍ട്ട് ഫോണ്‍ രംഗത്ത് മൊബൈല്‍ ഫോണുകളുടെ ശരാശരി വില്പന വില(എഎസ്പി) 14,600 രൂപയില്‍ നിന്നും 17,800ലേക്ക് ഉയര്‍ന്നിരിക്കുകയാണ്. വരും വര്‍ഷങ്ങളില്‍ സ്മാര്‍ട്ട് ഫോണ്‍ രംഗത്ത് കൂടുതല്‍ വളര്‍ച്ച പ്രതീക്ഷിക്കുന്നുണ്ട്. ഹാന്‍സെറ്റ് നിര്‍മ്മാണത്തില്‍ ലോകത്തിലെ രണ്ടാം സ്ഥാനത്ത് നില്ക്കുന്ന രാജ്യമാണ് ഇന്ത്യ. അതുകൊണ്ട് തന്നെ ഇന്ത്യയുടെ വിപണി വരും വര്‍ഷങ്ങളില്‍ കയ്യടക്കാന്‍ തമ്മില്‍ മത്സരിക്കുകയാണ് മൊബൈല്‍ ഹാന്‍ഡ്സെറ്റ് നിര്‍മ്മാതാക്കള്‍. ഷവോമി, വിവോ, ഒപ്പോ, റിയല്‍മി എന്നീ ചൈനീസ് മൊബൈല്‍ നിര്‍മ്മാണക്കമ്പനികളും സാംസങ്ങും ആണ് ഇക്കൂട്ടത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്.
കേന്ദ്രസര്‍ക്കാരിന്റെ ഉല്പാദനവുമായി ബന്ധപ്പെടുത്തിയുള്ള സൗജന്യവാഗ്ദാനങ്ങളുടെ (പിഎല്‍ ഐ) പിന്തുണയോടെ ഇന്ത്യയിലെ സ്മാര്‍ട്ട്ഫോണ്‍ ഉല്പാദന രംഗം മുന്നേറ്റത്തിന് സാക്ഷ്യം വഹിക്കുകയാണ്. കയറ്റുമതി ഉയര്‍ത്താനും ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ബ്രാന്റുകളുടെ തിരിച്ചുവരവിനെ പിന്തുണയ്ക്കാനും ആവശ്യമായ സാഹചര്യം സൃഷ്ടിക്കാനുള്ള വഴികളാണ് ഈ മേഖലയിലെ വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്. ഇന്ത്യയ്ക്കകത്ത് മൊബൈല്‍ ഫോണ്‍ നിര്‍മ്മിക്കുന്ന കമ്പനികള്‍ക്ക് സര്‍ക്കാര്‍ കൂടുതല്‍ വായ്പ അനുവദിക്കണമെന്നാണഅ വ്യവസായ വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്.
ഉല്പാദനവുമായി ബന്ധപ്പെടുത്തിയുള്ള സൗജന്യങ്ങള്‍ക്ക് (പിഎല്‍ ഐ) അപേക്ഷിച്ചിട്ടുള്ള ആഭ്യന്തരകമ്പനികള്‍ക്ക് നല്കുന്ന വായ്പാ ഗ്യാരണ്ടി ആയിരം കോടിയായെങ്കിലും ഉയര്‍ത്തണമെന്നതാണ് സര്‍ക്കാരില്‍ നിന്നും വിദ്ഗധര്‍ പ്രതീക്ഷിക്കുന്നത്. ഇതിനും പുറമെ ആഭ്യന്തര ഉല്പാദനം വര്‍ധിപ്പിക്കാന്‍ കൂടുതല്‍ പിഎല്‍ ഐ പദ്ധതികള്‍ കൊണ്ടുവരാനും പല മൊബൈല്‍ നിര്‍മ്മാതാക്കളും ആഗ്രഹിക്കുന്നു.
ഹൈ-എന്‍ഡ് ഫോണുകളിന്മേലുള്ള കസ്റ്റംസ് തീരുവ 20 ശതമാനമായി നിലനിര്‍ത്താനാണ് കമ്പനികള്‍ പ്രതീക്ഷിക്കുന്നത്. ഒരു മൊബൈല്‍ ഫോണില്‍ നിന്നുള്ള പരമാവധി തീരുവ 4000 രൂപ എന്ന തോതില്‍ നിജപ്പെടുത്താനും കമ്പനികള്‍ ആഗ്രഹിക്കുന്നു. ആഭ്യന്തര വിപണിയിലെ മൊബൈല്‍ ഹാന്‍ഡ്സെറ്റ് നിര്‍മ്മാതാക്കളുടെ നിര്‍ദേശങ്ങള്‍ കണക്കിലെടുത്താല്‍, ഇന്ത്യയ്ക്കകത്തെ ഉല്പാദകര്ക്ക് മികച്ച തോതില്‍ നേട്ടങ്ങളുണ്ടാകും. അതോടെ സ്മാര്‍ട്ട് ഫോണുകളുടെ വില താഴും. അതേ സമയം സര്‍ക്കാര്‍ നികുതിയും വായ്പാനയവും മാറ്റാതെ നിലനിര്‍ത്താനാണ് ഒരുങ്ങുന്നതെങ്കില്‍ സ്മാര്‍ട്ട് ഫോണുകളുടെ വില ഉയരുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: