മുംബൈ: മുംബൈയിലെ മലാഡിലുള്ള കായിക സമുച്ചയത്തിന് ടിപ്പു സുല്‍ത്താന്റെ പേരിട്ട നടപടിയില്‍ ബിജെപിയുടെയും ബജ്രംഗ്ദളിന്റെയും പ്രതിഷേധം മഹാരാഷ്ട്രയില്‍ ശക്തിപ്രാപിക്കുന്നു. ടിപ്പുവിന്റെ പേരിടണമെങ്കില്‍ കോണ്‍ഗ്രസ് എംഎല്‍എയും മന്ത്രിയുമായ അസ്ലം ഷേഖ് പാകിസ്ഥാനില്‍ പോകേണ്ടതായി വരുമെന്ന് ബിജെപി നേതാവ് രാജ് പുരോഹിത് പറഞ്ഞു.
മലാഡില്‍ പുതുക്കിപ്പണിത കായിക സമുച്ചയത്തിനാണ് ടിപ്പു സുല്‍ത്താന്റെ പേര് നല്‍കിയിരിക്കുന്നത്. എന്തായാലും കോണ്‍ഗ്രസ്-എന്‍സിപി-ശിവസേന സഖ്യത്തോടെയുള്ള മഹാരാഷ്ട്ര ഭരിക്കുന്ന സര്‍ക്കാരില്‍ ഹിന്ദുത്വത്തിന് വേണ്ടി വാദിക്കുന്ന ശിവസേന ഇതോടെ വെട്ടിലായിരിക്കുകയാണ്. എന്ത് നിലപാടെടുക്കണമെന്നറിയാതെ കുഴങ്ങുകയാണ് ശിവസേന. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് പറഞ്ഞ് തല്ക്കാലം തടിതപ്പുകയാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ മകനും ടൂറിസം-പരിസ്ഥിതി മന്ത്രിയുമായ ആദിത്യ താക്കറേ. ‘മുംബൈ മേയര്‍ സ്റ്റേഡിയത്തിന്റെ പേരില്‍ അന്തിമതീരുമാനമെടുത്തിട്ടില്ല,’- ആദിത്യ താക്കറേ പറയുന്നു.
മുന്‍പൊരിക്കല്‍ ഇവിടുത്തെ ഒരു റോഡിന് ടിപ്പുവിന്റെ പേരിടണമെന്ന് ബിജെപി എംഎല്‍എ അമീത് സത്തം വാദിച്ചിരുന്നുവെന്ന് കോണ്‍ഗ്രസ് മന്ത്രി അസ്ലം ഷേഖിന്റെ അവകാശപ്പെട്ടു. ഇതിന് തെളിവായി ബിജെപി എംഎല്‍എ അമീത് സത്തം അന്ന് സമര്‍പ്പിച്ച കയ്യൊപ്പിട്ട ലെറ്റര്‍ പാഡ് ഉയര്‍ത്തിക്കാട്ടി കോണ്‍ഗ്രസ് ബിജെപിയെ പ്രതിരോധത്തിലാക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇത് തന്റെ വ്യാജലെറ്റര്പാഡാണെന്നും കയ്യൊപ്പ് കള്ള ഒപ്പാണെന്നും കാട്ടി അമീത് സത്തം പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. കോണ്‍ഗ്രസ് മന്ത്രി അസ്ലം ഷേഖിനും മുംബൈ മേയര്‍ കിഷോരി പെഡ്നെക്കറിനും എതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. ഇതോടെ അസ്ലം ഷേഖ് വീണ്ടും വെട്ടിലായി.
ഇതിനിടെ ബിജെപി-ബജ് രംഗ് ദള്‍ പ്രതിഷേധം വ്യാപകമാവുകയാണ്. നിരവധി ബജ് രംഗ് ദള്‍ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ഹിന്ദുത്വത്തെ രക്ഷിക്കണമെങ്കില്‍ തെരുവിലിറങ്ങണമെന്നതാണ് സ്ഥിതിയെന്ന് ബിജെപി നേതാവ് രാജ് പുരോഹിത് പറഞ്ഞു. പൊലീസ് ബിജെപി-ബജ് രംഗ് ദള്‍ പ്രവര്‍ത്തകരെ ലാത്തിച്ചാര്‍ജ്ജ് ചെയ്തു. ‘ഇതാണോ നിങ്ങളുടെ ഹിന്ദുത്വം?’- ശിവസേനയെ കുറ്റപ്പെടുത്തിക്കൊണ്ട് രാജ് പുരോഹിത് ചോദിക്കുന്നു. ‘മുംബൈ നഗരസഭാ തെരഞ്ഞെടുപ്പ് വരുന്നതിന് മുന്‍പ് അസ്ലം ഷേഖ് ഹിന്ദുക്കളെയും മുസ്ലിങ്ങളെയും ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയാണ്. അതുവഴി മുസ്ലിം വോട്ടുകള്‍ ഒന്നടങ്കം നേടുകയാണ് ലക്ഷ്യം,’- രാജ് പുരോഹിത് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: