കൊച്ചി : കോവിഡ് വ്യാപനത്തിന്റെ പേരില്‍ ഞായാഴ്ച മാത്രം നിയന്ത്രണങ്ങള്‍ കൊണ്ടുവന്നതിനെതിരെ കെസിബിസി. ഞായറാഴ്ച മാത്രമുള്ള നിയന്ത്രണങ്ങള്‍ ക്രിസ്തീയ വിഭാഗത്തിന്റെ ആരാധനാവകാശങ്ങളെ ഹനിക്കുന്നതാണെന്നും സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ട് കെസിബിസി പ്രസിഡന്റ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അറിയിച്ചു.
കോവിഡ് വ്യാപന നിരക്ക് വീണ്ടും ഉയര്‍ന്നതോടെയാണ് സംസ്ഥാനത്ത് ഞായറാഴ്ചകളില്‍ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്. ഇതില്‍ ആളുകള്‍ ഒത്തുകൂടുന്നത് ഒഴിവാക്കാനും വിശ്വാസികള്‍ ദൈവാലയങ്ങളിലെ ആരാധനകളില്‍ ഓണ്‍ലൈനിലൂടെ മാത്രമേ പങ്കെടുക്കാവൂ എന്നും സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റേത് യുക്തിസഹമല്ലാത്ത നിലപാടാണെന്ന് കെസിബിസി അഭിപ്രായപ്പെട്ടു. മറ്റ് പല മേഖലകളിലും നിയന്ത്രണങ്ങളോടുകൂടി പരിപാടികള്‍ അനുവദിക്കുമ്പോള്‍ കോവിഡ് നിയന്ത്രണങ്ങള്‍ കൃത്യമായി പാലിച്ചുവരുന്ന ദേവാലയങ്ങള്‍ക്ക് മാത്രമായി ഇത്തരമൊരു കടുത്ത നിയന്ത്രണം എര്‍പ്പെടുത്തുന്നത് പുനപരിശോധിക്കണം. വിശ്വാസസമൂഹത്തിന്റെ ആരാധനാവകാശങ്ങളെ മാനിച്ചുകൊണ്ട് കോവിഡ് നിയന്ത്രണങ്ങള്‍ കൊണ്ടുവരണമെന്നും കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആവശ്യപ്പെട്ടു
പ്രതികരിക്കാൻ ഇവിടെ എഴുതുക: