Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

തകര്‍ക്കുന്നത് പാവപ്പെട്ട കുട്ടികളുടെ കലാഭിരുചി; ജവഹര്‍ ബാലഭവനെ തകര്‍ക്കരുതെന്ന് ജീവനക്കാര്‍

1967 ഓഗസ്റ്റ് 15ന് മഹാകവി ജി.ശങ്കരക്കുറുപ്പ് തറക്കല്ലിടുകയും 1969 ജൂണ്‍ 6ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി വി.കെ.ആര്‍.വി റാവു ഉദ്ഘാടനം ചെയ്ത കെട്ടിടത്തിലാണ് അന്ന് മുതല്‍ ജവാഹര്‍ ബാലഭവന്‍ ആന്‍ഡ് കുട്ടികളുടെ ലൈബ്രറി പ്രവര്‍ത്തിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2022, 10:58 am IST
in Kottayam

കോട്ടയം: ജവാഹര്‍ ബാലഭവന്‍ പ്രവര്‍ത്തിക്കുന്ന  കെട്ടിടം ഒഴിപ്പിക്കാനുള്ള  കോട്ടയം പബ്ലിക് ലൈബ്രറിയുടെ തീരുമാനം  പുന:പരിശോധിക്കണമെന്ന് ജവാഹര്‍ ബാലഭവനിലെ ജീവനക്കാര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.  1967 ഓഗസ്റ്റ് 15ന് മഹാകവി ജി.ശങ്കരക്കുറുപ്പ് തറക്കല്ലിടുകയും 1969 ജൂണ്‍ 6ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി വി.കെ.ആര്‍.വി റാവു ഉദ്ഘാടനം ചെയ്ത കെട്ടിടത്തിലാണ് അന്ന് മുതല്‍ ജവാഹര്‍ ബാലഭവന്‍ ആന്‍ഡ് കുട്ടികളുടെ ലൈബ്രറി പ്രവര്‍ത്തിക്കുന്നത്.  

കെ.പി.എസ് മേനോന്റെ ഈ സ്ഥലം കുട്ടികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി കോട്ടയം പബ്ലിക് ലൈബ്രറിക്ക് നല്‍കിയതാണ്. അന്നത്തെ പബ്ലിക് ലൈബ്രറി സെക്രട്ടറിയായിരുന്ന ഡി.സി കിഴക്കേമുറിയുടെ നേതൃത്വത്തിലാണ് ഈ കെട്ടിടം പണികഴിപ്പിക്കുന്നത്. കെട്ടിട നിര്‍മ്മാണത്തിന് പണം കണ്ടെത്താന്‍ സര്‍ക്കാരിന്റെ അനുവാദത്തോടെ ലോട്ടറി ഇറക്കി അതിന്റെ ലാഭം കൊണ്ടാണ്  കെട്ടിടം പൂര്‍ത്തിയാക്കിയത്.  

1971ല്‍ ദി ട്രാവന്‍കൂര്‍ കൊച്ചിന്‍ ലിറ്റററി സയന്റിഫിക് ആന്‍ഡ് ചാരിറ്റബിള്‍ രജിസ്‌ട്രേഷന്‍ ആക്ട് 12 ഓഫ് 1955 പ്രകാരം 1971 ജൂലൈ ഒന്നിന് ജവാഹര്‍ ബാലഭവന്‍ ആന്‍ഡ് ചില്‍ഡ്രന്‍സ് ലൈബ്രറി എന്ന പേരില്‍ സൊസൈറ്റി രജിസ്റ്റര്‍ ചെയ്തിട്ടുള്ളതിനാല്‍  കോട്ടയം പബ്ലിക് ലൈബ്രറിയുടെയും സംസ്ഥാന സര്‍ക്കാറിന്റെയും സംയുക്ത സംരംഭമാണ് ജവഹര്‍ ബാലഭവന്‍ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം പബ്ലിക് ലൈബ്രറിക്ക് തന്നെയായതിനാല്‍ സര്‍ക്കാരിന്റെ പ്രതിനിധികളായി അഞ്ചുപേരും പബ്ലിക് ലൈബ്രറിയുടെ പ്രതിനിധികളായി അഞ്ചുപേരും അടങ്ങുന്ന 10 പേരുടെ ഡയറക്ടര്‍ ബോര്‍ഡാണ് ഭരണം നടത്തിക്കൊണ്ടിരിക്കുന്നത്.  

ഒരേക്കര്‍ 12 സെന്റ് സ്ഥലം ജവാഹര്‍ ബാലഭവന്റെ  പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി പബ്ലിക് ലൈബ്രറി വിട്ടുനല്‍കിയതാണ്. ബാലഭവന്‍ സൊസൈറ്റി ഓഫ് ഇന്ത്യ (ഡല്‍ഹി) നല്‍കിയ ഒരു ലക്ഷം രൂപ ഉപയോഗിച്ച് വാദ്യോപകരണങ്ങള്‍ വാങ്ങിയാണ് ജവാഹര്‍ ബാലഭവന്റെ പ്രവര്‍ത്തനമാരംഭിച്ചത്.

1985 വരെ വിദ്യാഭ്യാസ വകുപ്പിന്റെ ധന സഹായത്താലും 1956 മുതല്‍ കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പിന്റെ പൂര്‍ണ്ണമായ റൂള്‍സ് ആന്‍ഡ് റെഗുലേഷന്‍സും സര്‍വീസ് റൂള്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഇപ്പോള്‍ പ്രതിവര്‍ഷം 18 ലക്ഷം രൂപയാണ് ബാലഭവന്റെ നടത്തിപ്പിന് സര്‍ക്കാര്‍ നല്‍കി വരുന്നത്. ഫര്‍ണിച്ചറുകളും സംഗീതോപകരണങ്ങളും വാങ്ങിയതും അറ്റകുറ്റപ്പണി നടത്തിയിരുന്നതും സര്‍ക്കാരിന്റെ സഹായത്തോടെയാണ്.  

ജവാഹര്‍ ബാലഭവന്‍ പൂര്‍ണ്ണ മാനേജിങ് കമ്മറ്റിയുടെ തീരുമാനമില്ലാതെ തിടുക്കത്തില്‍ ജവാഹര്‍ ബാലഭവന്റെ ബോര്‍ഡ് മാറ്റുകയും ഇത് കോട്ടയം പബ്ലിക് ലൈബ്രറി നടത്തുന്ന സ്ഥാപനം എന്ന ബോര്‍ഡ്  സ്ഥാപിക്കുകയും ചെയ്തു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മാനേജിങ് കമ്മിറ്റി കൂടാറില്ല. പുതിയ നിയമനങ്ങള്‍ വരെ കമ്മിറ്റി അംഗീകാരമില്ലാതെയാണ് നടത്തിയത്.  

സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിച്ച് കെട്ടിടം ഒഴിഞ്ഞു കിട്ടാന്‍ പബ്ലിക് ലൈബ്രറി സര്‍ക്കാരിന് വക്കീല്‍ നോട്ടീസ് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ജവാഹര്‍ ബാലഭവന്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നുള്ള നടപടികളുമായി പബ്ലിക് ലൈബ്രറി മുന്നോട്ടുപോകുന്നത്. പതിനായിരക്കണക്കിന് സാധാരണക്കാരായ കുട്ടികള്‍ക്ക്  കലാസാഹിത്യപരമായ കഴിവുകള്‍ വികസിപ്പിക്കുവാന്‍  സാധിച്ചു.  

തുച്ഛമായ ഫീസില്‍ കുട്ടികളെ കലകള്‍ അഭ്യസിപ്പിക്കുന്ന ജില്ലയിലെ ഏക സ്ഥാപനമാണ് ജവാഹര്‍ ബാലഭവന്‍. ജവാഹര്‍ ബാലഭവന്റെ പ്രവര്‍ത്തനത്തിനുള്ള മുഴുവന്‍ ധനസഹായവും സര്‍ക്കാര്‍ നല്‍കുമ്പോള്‍ ബാലഭവന്‍ വേണ്ടെന്നു വെക്കാനുള്ള പബ്ലിക് ലൈബ്രറിയുടെ  തീരുമാനം സാധാരണക്കാരായ കുട്ടികള്‍ക്കും കലാകാരന്മാരായ ജീവനക്കാര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണ്.  

മുഖ്യമന്ത്രി, സാംസ്‌കാരിക വകുപ്പ് മന്ത്രി, സംസ്‌കാരിക വകുപ്പ് സെക്രട്ടറി, ഡയറക്ടര്‍ എന്നിവര്‍ക്ക്   ജീവനക്കാര്‍ പരാതി നല്‍കി. 

Tags: കലാപംbuildingJawahar Balabhavan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്നുവീണ് മരണം 4 ആയി

Kerala

ഫിറ്റ്‌നസ് ഇല്ലാതെ അടച്ചിട്ട സ്‌കൂള്‍ കെട്ടിടത്തില്‍ പോളിംഗ് ബൂത്ത് ഒരുക്കിയെന്ന് പരാതി

Kerala

വാടക വീടൊഴിയാന്‍ ആവശ്യപ്പെട്ട വീട്ടുടമയെ ക്വട്ടേഷന്‍ നല്‍കി ആക്രമിച്ചു; യുവതിയും ക്വട്ടേഷന്‍ സംഘാംഗങ്ങളും അറസ്റ്റില്‍

Kerala

മഞ്ചേരിയില്‍ കെട്ടിടത്തിന് മുകളില്‍ അസ്ഥികൂടം കണ്ടെത്തി

Kerala

ഉറവിട മാലിന്യ സംസ്‌കരണ സംവിധാനം ഉണ്ടെങ്കില്‍ കെട്ടിട നികുതി ഇളവ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ധുരന്ധർ 2 ബോക്സ് ഓഫീസിൽ തകർത്ത് മുന്നേറുമ്പോൾ അനുഗ്രഹം തേടി താരങ്ങളും അണിയറ പ്രവർത്തകരും അയോദ്ധ്യ രാമക്ഷേത്രത്തിൽ

റവ.പ്രിന്‍സ്റ്റണ്‍ ബെന്‍ സിഎസ്‌ഐ ദക്ഷിണ കേരള മഹാഇടവക ബിഷപ്പ്

6 വയസ്സുള്ള കൊച്ചുമകളെ വീടിനുള്ളിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമം ; മുത്തച്ഛൻ അബ്ദുൾ അയൂബ് അറസ്റ്റിൽ

ജെസ്നയെ കാണാതായിട്ട് എട്ട് വര്‍ഷം…ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെ വീണ്ടും സിബിഐ എത്തുന്നു

ഇസ്രായേലില്‍ മലയാളി യുവാവ് മരിച്ചു

മാര്‍ച്ച് മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ഈ മാസം 25ന് ആരംഭിക്കും, വോട്ട് ലക്ഷ്യമിട്ട് നീക്കം

നുണയാണിതൊക്കെ : ധുരന്ധർ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് താരിഖ് അൻവറും , വാരിസ് പത്താനും

വള്ളിക്കുന്നില്‍ സി പി മുസ്തഫയും താനൂരില്‍ മുഹമ്മദ് സമീറും ഇടത് സ്ഥാനാര്‍ത്ഥികള്‍

നാട്ടികയില്‍ ശനിയാഴ്ച നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുമ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥി സി.സി. മുകുന്ദനൊപ്പം എത്തിയ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍.

സി.സി. മുകുന്ദന്‍ നാമനിര്‍ദേശികപത്രിക സമര്‍പ്പിക്കുമ്പോള്‍ സാന്നിധ്യമായി ഗുജറാത്ത് മുഖ്യമന്ത്രി; ബിജെപിയ്‌ക്ക് നാട്ടികയില്‍ വിജയപ്രതീക്ഷ

ഫിലിപ്പീൻസിൽ കണ്ടെത്തിയ ത്രിശൂലവും, മഹാദണ്ഡും ഇന്ത്യയിലെത്തിച്ചു ; 10,000 വർഷം പഴക്കമുള്ളതെന്ന് റിപ്പോർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.