പാറ്റ്‌ന: റെയില്‍വേ റിക്രൂട്ട്‌മെന്‍റ് പരീക്ഷയെച്ചൊല്ലിയുള്ള വിവാദം കത്തിച്ചുവിട്ട് വിദ്യാര്‍ത്ഥികളെ ട്രെയിന്‍ കത്തിക്കുന്നതുള്‍പ്പെടെയുള്ള കലാപത്തിന് പ്രേരിപ്പിച്ചത് ഖാന്‍ സാറാണെന്ന് കണ്ടെത്തല്‍. ആറായിലും പാറ്റ്‌നയിലും തീവണ്ടി കത്തിച്ച് പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളില്‍ പ്രധാനികളായ നാല് പേരെ അറസ്റ്റ് ചെയ്തപ്പോഴാണ് അവരെ പ്രകോപിപ്പിച്ച് അക്രമത്തിന് പ്രേരിപ്പിച്ചത് ഖാന്‍ എന്ന അധ്യാപകനാണെന്നറിയുന്നത്.
ബീഹാര്‍ പൊലീസ് ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. ബീഹാറിലെ ഒരു സ്വകാര്യ കോളെജില്‍ അധ്യാപകനാണ് ഖാന്‍ എന്ന ഖാന്‍ സാര്‍. പ്രമുഖ യൂട്യൂബര്‍ കൂടിയാണ് ഖാന്‍ സാര്‍. പിടി വീഴുമെന്നുറപ്പായതോടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് ഖാന്‍ സാര്‍ ഒളിവില്‍ പോയിരിക്കുകയാണ്. റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് പരീക്ഷയുടെ പേരില്‍ വികാരം ഇളക്കിവിട്ട് വിദ്യാര്‍ത്ഥികളെ അക്രമത്തിന് പ്രേരിപ്പിച്ചതിന് ഖാന്‍ സാറിന്റെ പേരില്‍ ബീഹാര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇദ്ദേഹത്തിന്റെ കോച്ചിംഗ് സ്ഥാപനമായ ഖാന്‍ ജിഎസ് റിസര്‍ച്ച് സെന്റര്‍ പൂട്ടിയിട്ടിരിക്കുകയാണ്.
അറസ്റ്റിലായ വിദ്യാര്‍ത്ഥികളില്‍ നിന്ന് അക്രമത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച മറ്റ് 12 കലാപകാരികളെക്കുറിച്ചുള്ള വിവരം കൂടി ലഭിച്ചിട്ടുണ്ട്. ഇവരെ അക്രമത്തിന് പ്രേരിപ്പിച്ച അധ്യാപകരെക്കുറിച്ച് കൂടി വ്യക്തമായ സൂചന ബീഹാര്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.
ഇപ്പോള്‍ ഒട്ടാകെ 16 വിദ്യാര്‍ത്ഥികള്‍ക്കെതിരെയും ഖാന്‍സാര്‍, എസ്.കെ. ജാ സര്‍, നവീന്‍ സാര്‍, അമര്‍നാഥ് സാര്‍, ഗഗന്‍ പ്രതാപ് സര്‍, ഗോപാല്‍ വര്‍മ്മ സാര്‍ എന്നീ അധ്യാപകര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. മത്സരപ്പരീക്ഷകള്‍ക്ക് ഒരുങ്ങാന്‍ വിദ്യാര്‍ത്ഥികളെ സഹായിക്കുന്നവരാണ് ഈ അധ്യാപകര്‍ സ്വകാര്യ കോച്ചിംഗ് കേന്ദ്രങ്ങള്‍ നടത്തുവരാണ്.
റെയിൽവേ റിക്രൂട്ട്‌മെന്‍റ് ബോർഡ് നടത്തുന്ന എൻടിപിസി പരീക്ഷ രണ്ട് ഘട്ടമായി നടത്താൻ തീരുമാനിച്ചതിനെതിരെയാണ് പ്രതിഷേധം ഉടലെടുത്തത്. ജനവരി 24നാണ് സമരം ആരംഭിച്ചത്. സമരക്കാര്‍ പാറ്റ്‌ന, ആറ, ഗയ, ബീഹാറിലെ മറ്റ് നഗരങ്ങല്‍ എന്നിവിടങ്ങളിലേക്കുള്ള യാത്രാതീവണ്ടികളുടെ സമയക്രമം സമരത്തിലൂടെ തെറ്റിച്ച് ആശയക്കുഴപ്പമുണ്ടാക്കുന്ന രീതിയായിരുന്നു സമരക്കാര്‍ അവലംബിച്ചിരുന്നത്. പല ട്രെയിനുകളും സമരക്കാർ കത്തിച്ചു. ഗയ ജങ്ഷനിൽ നിർത്തിയിട്ടിരുന്ന ഭാബുവ-പറ്റ്ന ഇന്‍റർസിറ്റി എക്‌സ്‌പ്രസിന്റെ ഒരു കോച്ചിനാണ് സമരക്കാർ തീ കൊളുത്തിയത്. പരീക്ഷ രീതി മാറ്റിയെന്നാരോപിച്ച് മൂന്ന് ദിവസമായി ബിഹാറിൽ പ്രതിഷേധം നടക്കുകയാണ്. റിപ്പബ്ലിക് ദിനത്തില്‍ സമരക്കാര്‍ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ശ്രംജീവി എക്‌സ്പ്രസിന്റെ ഒഴിഞ്ഞ കമ്പാര്‍ട്‌മെന്റ് കത്തിച്ചു. യാത്രപോകുന്ന മറ്റൊരു ട്രെയിന് കല്ലെറിഞ്ഞു.
റിപ്പബ്ലിക് ദിനത്തില്‍ സമരക്കാര്‍ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ശ്രംജീവി എക്‌സ്പ്രസിന്റെ ഒഴിഞ്ഞ കമ്പാര്‍ട്‌മെന്റ് കത്തിച്ചു. യാത്രപോകുന്ന മറ്റൊരു ട്രെയിന് കല്ലെറിഞ്ഞു. ഈ അക്രമങ്ങളുടെ വീഡിയോ വൈറലായി. ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ പരീക്ഷ റദ്ദാക്കി. ഉദ്യോഗാർഥികളുടെ പരാതി പരിഹരിക്കുന്നതിനായി ഒരു സമിതിയേയും രൂപീകരിച്ചു. സമരത്തില്‍ നിന്നും ലാഭം കൊയ്യാന്‍ ഇടതുവിദ്യാര്‍ത്ഥി യുണിയനായ എ ഐഎസ്എയുടെ നേതൃത്വത്തില്‍ വീണ്ടും ബീഹാര്‍ ബന്ദ് വെള്ളിയാഴ്ച പ്രഖ്യാപിച്ച് സമരം മുന്നോട്ട് കൊണ്ടുപോകാന്‍ ശ്രമിക്കുകയാണ് ഇടതുപക്ഷം.പരാതി പരിഹാരകമ്മിറ്റി വെറും തട്ടിപ്പാണെന്നാണ് ഇപ്പോള്‍ ഇടതു വിദ്യാര്‍ത്ഥി യൂണിയനുകള്‍ ആരോപിക്കുന്നത്. ഈ പ്രശ്നത്തില്‍ എന്ത് ചര്‍ച്ചകള്‍ക്കും തയ്യാറാണെന്ന കേന്ദ്രമന്ത്രിയുടെ വാഗ്ദാനം കാറ്റില്‍പറത്തിയാണ് സമരം തുടരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: