പാലക്കാട്: ഹൈന്ദവ പ്രസ്ഥാനങ്ങള്‍ക്ക് എന്നും വഴികാട്ടിയായിരുന്നു കഴിഞ്ഞദിവസം സമാധിയായ സ്വാമി നിത്യാനന്ദ സരസ്വതി. ശിവാനന്ദ പ്രസ്ഥാനങ്ങളുടെ കരുത്തും ഊര്‍ജവുമായിരുന്നു അദ്ദേഹം. കല്ലേക്കുളങ്ങരയിലെ ശിവാനന്ദാശ്രമം ഇന്ന് കേരളത്തിലെ അറിയപ്പെടുന്ന ആശ്രമങ്ങളില്‍ ഒന്നാക്കി മാറ്റിയത് സ്വാമിയുടെ നിസ്വാര്‍ഥവും ഊര്‍ജസ്വലവുമായ പ്രവര്‍ത്തനത്തിലൂടെയാണ്.
ഭാഗവത സപ്താഹവും ദേവീഭാഗവത നവാഹവും വിദ്യാര്‍ഥികള്‍ക്കുള്ള ക്ലാസുകളും യോഗാ ക്ലാസുകളും ആശ്രമത്തിന്റെ മുഖമുദ്രയാണ്. 1980ല്‍ ഗുരുദക്ഷിണ എന്ന പേരില്‍ ഒരു ഹാളില്‍ പ്രവര്‍ത്തനം തുടങ്ങിയ ആശ്രമം ഇന്ന് അരയാല്‍ പോലെ വളര്‍ന്നതിനു പിന്നില്‍ സ്വാമിജിയുടെ കരങ്ങളാണ്.
പറയാനുള്ള കാര്യങ്ങള്‍ ശക്തമായ ഭാഷയില്‍ അവതരിപ്പിക്കും. ലാളിത്യമായിരുന്നു അദ്ദേഹത്തിന്റെ കൈമുതല്‍. യാതൊരുതരത്തിലുള്ള പ്രതിഫലവും പറ്റാതെ ജില്ലക്ക് അകത്തും പുറത്തും അദ്ദേഹം യാത്രചെയ്തിരുന്നു. സപ്താഹത്തിലും നവാഹത്തിലും മാത്രം ഒതുങ്ങിയതായിരുന്നില്ല പ്രവര്‍ത്തനം.
പാലക്കാട് ജില്ലയിലെ ഹൈന്ദവ പ്രസ്ഥാനങ്ങള്‍ക്ക് ഒരു കരുത്തായിരുന്നു അദ്ദേഹം. നൂറുകണക്കിന് ആധ്യാത്മിക ഗ്രന്ഥങ്ങളടങ്ങിയ ലൈബ്രറി ആശ്രമത്തിന്റെ സ്വത്താണ്. നിരവധി പുസ്തകങ്ങളും ആശ്രമത്തില്‍നിന്ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശ്രീഹൃദയം മാസിക വര്‍ഷങ്ങളായി മുടക്കമില്ലാതെ പ്രസിദ്ധീകരിച്ചുവരുന്നു.
രാവിലെയും വൈകിട്ടും സത്സംഗം, പ്രതിമാസ അന്തര്‍യോഗങ്ങള്‍, നിത്യപാരായണത്തിനും ശാസ്ത്രപഠനങ്ങള്‍ക്കും വേണ്ട പുസ്തകങ്ങള്‍, ദൈനംദിന യോഗ പരിശീലനം, ആധ്യാത്മിക സാധനക്കുള്ള നിര്‍ദേശങ്ങള്‍, അഖണ്ഡനാമജപം, ക്ഷേത്രാരാധന തുടങ്ങി ബഹുമുഖ പ്രവര്‍ത്തനങ്ങളാണ് അദ്ദേഹം ചെയ്തിരുന്നത്. പ്രശസ്തരായ നിരവധി സന്യാസിമാര്‍ ആശ്രമത്തില്‍ എത്തിയിട്ടുണ്ട്. സ്വാമിജിയുടെ ശിഷ്യര്‍ തുടങ്ങിയ ആശ്രമങ്ങള്‍ ഏറെയാണ്. അയ്യപ്പസേവാശ്രമം മങ്കര, നാരായണാലയം നല്ലേപ്പിള്ളി, സനാതനധര്മാശ്രമം വയനാട്, വിവേകാനന്ദ സേവാശ്രമം ചെറുശ്ശേരി, ജ്ഞാനാനന്ദ വേദി ഫൗണ്ടേഷന് ഗുരുവായൂര്‍ ചില സ്ഥാപനങ്ങള്‍ മാത്രമാണ്.
വൈകിട്ട് മൂന്നുമണിയോടെ സമാധിയിരുത്തല്‍ ചടങ്ങുകള്‍ ആരംഭിച്ചു. 5.45ഓടെ സമാധിയായി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള നൂറുകണക്കിന് സംന്യാസിമാരും ശിഷ്യരും ഭക്തജനങ്ങളും ചടങ്ങളില്‍ പങ്കെടുക്കാനെത്തിയിരുന്നു. മൃത്യുഞ്ജയമന്ത്രം ചൊല്ലിയായിരുന്നു സമാധിയിരുത്തല്‍. സ്വാമി സന്മയാനന്ദ സരസ്വതി, സ്വാമി സ്വരൂപാനന്ദ സരസ്വതി, സ്വാമി ചിദാനന്ദപുരി, സ്വാമി ചിന്മയാനന്ദ, സ്വാമി പ്രഭാകരാനന്ദ സരസ്വതി, സ്വാമി സന്മയാനന്ദ സരസ്വതി എന്നിവരാണ് ചടങ്ങുകള്‍ക്ക് നേതൃത്വം വഹിച്ചത്.
ആര്‍എസ്എസ് ക്ഷേത്രീയ പ്രചാരക് പ്രമുഖ് പി.ആര്. ശശിധരന്, പ്രാന്തീയ സമ്പര്‍ക്ക പ്രമുഖ് സി.സി. ശെല്വന്, ഹിന്ദു ഐക്യവേദി സംസ്ഥാന സംഘടനാ സെക്രട്ടറി സി. ബാബു, പ്രാന്തീയ സഹസേവാപ്രമുഖ് യു.എന്‍. ഹരിദാസ്, വിഭാഗ് പ്രചാരക് ആര്. അനീഷ്, വിഭാഗ് സംഘചാലക് വി.കെ. സോമസുന്ദരന്‍, ബിജെപി സംസ്ഥാന ജന.സെക്രട്ടറി സി. കൃഷ്ണകുമാര്‍, ജില്ലാ പ്രസിഡന്റ് കെ.എം. ഹരിദാസ്, ഹിന്ദുഐക്യവേദി പി.
എന്‍. ശ്രീരാമന്, വിഭാഗ് ശാരീരിക്പ്രമുഖ് ദിനേഷ്, വിഭാഗ് കാര്യകാരിസദസ്യന്‍ കെ. വിജയകുമാര്‍, സഹകാര്‍ഭാരതി സംസ്ഥാന സംഘടനാ സെക്രട്ടറി യു. കൈലാസ്മണി, ജില്ല സഹകാര്യവാഹ് ഡി.വി. കൃഷ്ണപ്രസാദ്, ഏമൂര്‍ ഭഗവതി ക്ഷേത്രം നവീകരണ കലശകമ്മിറ്റി, ശിവദാസ്, ബിഎംഎസ് ജില്ലാ ജോ.സെക്രട്ടറി, വിഷ്ണു, ബിജു, പ്രമോദ്, സേവാഭാരതി എന്നിവര്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: