ഇംഫാല്‍: മണിപ്പൂരില്‍ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സിപിഎം സഖ്യം. കോണ്‍ഗ്രസ് മണിപ്പൂര്‍ പിസിസി അധ്യക്ഷന്‍ എന്‍ ലോകെന്‍ സിംഗാണ് സഖ്യ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. സിപിഐ, ആര്‍എസ്പിയും മുന്നണിയുടെ ഭാഗമാണ്.
ആറ് പാര്‍ട്ടികള്‍ അടങ്ങിയ സഖ്യത്തില്‍ കോണ്‍ഗ്രസ്, സിപിഎം, സിപിഐ, ആര്‍എസ്പി, ഫോര്‍വേര്‍ഡ് ബ്ലോക്ക്, ജെഡിഎസ് എന്നി പാര്‍ട്ടികള്‍ ഉള്‍പ്പെട്ടിരിക്കുന്നു. ബിജെപിയും സഖ്യ കക്ഷികളും ഭരണത്തിലെത്തുന്നത് തടയുക എന്നതാണ് തങ്ങളുടെ അജണ്ടയെന്ന് മുന്നണി പ്രഖ്യാപനത്തിന് ശേഷം പിസിസി അധ്യക്ഷന്‍ വ്യക്തമാക്കി.
60 അംഗ സഭയിലേയ്ക്കുള്ള തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 40 ഉം സിപിഐ രണ്ടും സ്ഥാനാര്‍ത്ഥികളേയും പ്രഖ്യാപിച്ചു. മറ്റുള്ള പാര്‍ട്ടികള്‍ വരും ദിവസങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും.
മണിപ്പൂരില്‍ ഇക്കുറി ബിജെപി കേവല ഭൂരിപക്ഷം നേടി അധികാരത്തില്‍ വരുമെന്നാണ് റിപ്പബ്ലിക് ടിവി പിമാര്‍ക് അഭിപ്രായ സര്‍വ്വേ ഫലം. ബിജെപി ഏകദേശം 31-37 സീറ്റുകള്‍ വരെ നേടും. മൊത്തം പോള്‍ ചെയ്ത വോട്ടില്‍ 39.2 ശതമാനം ബിജെപി നേടും.
13 മുതല്‍ 19 വരെയുള്ള സീറ്റുകള്‍ നേടി കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്തെത്തും. 28.7 ശതമാനം വോട്ടുകള്‍ കോണ്‍ഗ്രസ് നേടും. എന്‍പിപി ഏകദേശം മുന്ന് മുതല്‍ ഒമ്പതുവരെ വോട്ടുകള്‍ നേടും. എന്‍പിഎഫ് 1 മുതല്‍ 5 വരെ സീറ്റുകള്‍ നേടുമെന്നും സര്‍വെ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: