ഡെറാഡൂണ്‍: നിയമസഭാ തെരഞ്ഞെടുപ്പ് നേരിടുന്ന ഉത്തരാഖണ്ഡില്‍ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷനായ കിഷോര്‍ ഉപാധ്യായ് ബിജെപിയില്‍ ചേര്‍ന്നു. കഴിഞ്ഞ ദിവസം കിഷോര്‍ ഉപാധ്യായയെ ആറ് വര്‍ഷത്തേക്ക് കോണ്‍ഗ്രസിന്റെ പ്രാഥമികാംഗത്വത്തില്‍ നിന്നും പുറത്താക്കിയിരുന്നു.
‘ബിജെപി ഉത്തരാഖണ്ഡില്‍ ഇക്കുറി സര്‍ക്കാര്‍ രൂപികരിക്കും. കേന്ദ്രത്തിലും ബിജെപി തന്നെ വീണ്ടും അധികാരത്തില്‍ വരും. ബിജെപിയുമായി സഹകരിക്കുന്നതില്‍ സന്തോഷിക്കുന്നു,’- ബിജെപിയില്‍ ചേര്‍ന്ന ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കിഷോര്‍ ഉപാധ്യായ് പറഞ്ഞു. ഇദ്ദേഹം തെഹ് രി നിയമസഭാ മണ്ഡലത്തില്‍ നിന്നും സ്ഥാനാര്‍ത്ഥിയാകും.
2002ല്‍ തെഹ് രിയില്‍ നിന്നും വിജയിച്ച കിഷോര്‍ ഉപാധ്യായ് എന്‍ഡി തിവാരി നയിച്ച കോണ്‍ഗ്രസ് മന്ത്രിസഭയില്‍ 2004 വരെ വ്യവസായവികസന മന്ത്രിയായിരുന്നു. 2007ലും തെഹ് രിയില്‍ നിന്നും വിജയിച്ചെങ്കിലും 2012ല്‍ തെഹ് രിയില്‍ നിന്നും 2017ല്‍ സഹസ്പൂരില്‍ നിന്നും തോറ്റു. 2014 മുതല്‍ 2017 വരെ ഉത്തരാഖണ്ഡ് കോണ്‍ഗ്രസ് പ്രസിഡന്റായിരുന്നു. ‘തെഹ് രിയില്‍ മത്സരിക്കാന്‍ അനുവദിച്ചതില്‍ ബിജെപിയോട് നന്ദിയുണ്ട്. തെഹ് രിയില്‍ ഒരുപാട് വര്‍ഷം ഉണ്ടായിരുന്നു. ഇപ്പോള്‍ വീണ്ടും അതേ അങ്കത്തിന് ചേരുകയാണ്. ‘- അദ്ദേഹം പറഞ്ഞു.
ഫിബ്രവരി 14നാണ് ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: