കൊല്ലം: അച്ചന്‍കോവില്‍ ഫോറസ്റ്റ് ഡിവിഷനില്‍ കരാറുകാര്‍ക്ക് വനം ഉദ്യോഗസ്ഥര്‍ വഴിവിട്ടു സഹായം ചെയ്യുന്നു എന്നത് തെറ്റായ പ്രചാരണമെന്ന് കരാറുകാര്‍. വനം വകുപ്പിലെ അഴിമതി ഒഴിവാക്കുന്നതിന് കണ്‍വീനര്‍ സമ്പ്രദായം മാറ്റി ഫോറസ്ട്രി കോണ്ട്രാക്ടര് സമ്പ്രദായമാണ് നിലവിലുള്ളത്. ചില ഫോറസ്റ്റ് ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ചേര്‍ന്ന് ഇത് അട്ടിമറിക്കാനണ്ടുള്ള ശ്രമത്തിലാണെന്നും ഇതിന്റെ ഭാഗമായാണ് ഇത്തരം പരാതികളെന്നും അവര്‍ ആരോപിച്ചു.
ചില ജോലികള്‍ക്ക് എസ്റ്റിമേറ്റ് തയ്യാറാക്കുമ്പോള്‍ 5 ലക്ഷം രൂപയില്‍ താഴെ വരും. ഇത്തരം വര്‍ക്കുകള്‍ ഓപ്പണ്‍ ടെന്‍ഡര്‍ ചെയ്യാമെന്നും ഉത്തരവുണ്ട്. ഇത് ഡിഎഫ്ഒമാര്‍ക്ക് ചെയ്യാന്‍ കഴിയും. എന്നാല്‍ കോണ്ട്രാക്ടര് ഫെഡറേഷന് തീരുമാനപ്രകാരം പ്രദേശത്തെ ഓപ്പണ്‍ ടെന്‍ഡറുകളില്‍ അതത് പ്രദേശത്തെ കോണ്‍ട്രാക്ടര്‍മാര്‍ പങ്കെടുക്കണമെന്ന് തീരുമാനിച്ചിട്ടുണ്ട്.
ഇതേ തീരുമാനം പൊതുമരാമത്ത് വകുപ്പ് ഉള്‍പ്പടെയുള്ള മറ്റ് ഗവ. ഡിപ്പാര്ട്ട്മെന്റുകളിലുമുണ്ടെന്നും വാര്‍ത്താ സമ്മേളനത്തില്‍ കോണ്ട്രാക്ടര് ഫെഡറേഷന് പ്രസിഡന്റ് ഗീതാ സുകുനാഥ്, സെക്രട്ടറി പി. സുബ്രഹ്മണ്യന്, ജില്ലാ പ്രസിഡന്റ് ബിനു ശിവപ്രസാദ്, അനില്‍കുമാര്‍ എന്നിവര്‍ പറഞ്ഞു.
15 ലക്ഷം മുതല്‍ 50 ലക്ഷം വരെ രൂപയുടെ ഈട് നല്കി ലൈസന്‍സ് എടുത്തിട്ടുള്ള കരാറുകാരാണ് മിക്കവരും. തങ്ങളേയും ഉദ്യോഗസ്ഥരെയും ആക്ഷേപിക്കുന്നതിനായി വ്യാജ പരാതി നല്‍കിയതിനെതിരെ മാനനഷ്ടക്കേസ് ഉള്‍പ്പടെയുള്ള നിയമനടപടികളുമായി അസോസിയേഷന് മുന്നോട്ട് പോകുമെന്നും അവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: