വാഷിങ്ടണ്‍: വാര്‍ത്താസമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകനെ അസഭ്യം പറഞ്ഞ് യുഎസ് പ്രസിഡന്റ് ജോ ബൈഡന്. സംഭവം വിവാദമായതിനു പിന്നാലെ ബൈഡന് മാപ്പു പറഞ്ഞു.
തിങ്കളാഴ്ച വൈറ്റ് ഹൗസില്‍ ചേര്‍ന്ന കോമ്പറ്റീഷന് കൗണ്‍സില്‍ യോഗത്തിനു ശേഷമാണ് സംഭവം. ഫോക്സ് ന്യൂസിന്റെ മാധ്യമപ്രവര്ത്തകന് പീറ്റര്‍ ഡൂസിയാണ് അധിക്ഷേപത്തിന് ഇരയായത്. പണപ്പെരുപ്പം ഒരു രാഷ്ട്രീയ ബാധ്യതയാണോയെന്ന് ബൈഡനോട് പീറ്റര്‍ ചോദിച്ചു. ഈ ചോദ്യം ഇഷ്ടമാകാതിരുന്ന ബൈഡന് മൈക്ക് ഓഫാണെന്ന ധാരണയില്‍ മാധ്യമപ്രവര്‍ത്തകനെ അസഭ്യം പറയുകയായിരുന്നു. ഒരു മണിക്കൂറിനു ശേഷം ബൈഡന് വിളിച്ചതായും അത് വ്യക്തിപരമായി എടുക്കേണ്ടതില്ലെന്നും പറഞ്ഞതായി പീറ്റര്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, ബൈഡന്റെ പക്കല്‍ നിന്ന് ഇത്തരത്തിലുള്ള സംഭവങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസവും തനിക്ക് ഇഷ്ടമില്ലാത്ത ചോദ്യത്തിന് ഫോക്സ് റിപ്പോര്‍ട്ടറെ ബൈഡന് പരിഹസിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: