ലഖ്നോ: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ ബിജെപി നാലാമത്തെ സ്ഥാനാര്‍ത്ഥിപ്പട്ടിക റിപ്പബ്ലിക് ദിനത്തില്‍ പുറത്തുവിട്ടു. 85 സ്ഥാനാര്‍ത്ഥികളുടെ ഈ പട്ടികയില്‍ 49 പേര് ഒബിസി, പട്ടികജാതി വിഭാഗത്തില്‍ പെടുന്നവരാണ്. ഇതില്‍ തന്നെ 30 പേര് ഒബിസിയിലും 19 പേര് പട്ടികജാതിയിലും ഉള്‍പ്പെടുന്നു.
മറ്റ് പിന്നാക്കവിഭാഗത്തില്‍പ്പെട്ട സ്ഥാനാര്‍ത്ഥികളില്‍ 10 പേര് ലോധി സമുദായത്തിലും ഏഴ് പേര് കുര്മിയിലും ഓരോരുത്തര് വീതം നിഷാദ്, യാദവ് വിഭാഗത്തില്‍പ്പെട്ടവരാണ്. മൗര്യ, കുഷ്വാഹ, ശാക്യാ വിഭാഗത്തില്‍പ്പെട്ടവരായി 11 സ്ഥാനാര്‍ത്ഥികള്‍ ഉണ്ട്.
ബുധനാഴ്ചത്തെ പട്ടികയോടെ, ബിജെപി പുറത്തുവിട്ട സ്ഥാനാര്‍ത്ഥികളുടെ എണ്ണം 195 ആയി. ഫിബ്രവരി 10നാണ് ഉത്തര്‍പ്രദേശിലെ ഏഴ് ഘട്ടമുള്ള വോട്ടെടുപ്പ് ആരംഭി്ക്കുന്നത്. മാര്‍ച്ച് 10നാണ് വോട്ടെണ്ണല്‍ നടക്കുക.
ബിജെപി, സമാജ് വാദി പാര്‍ട്ടി, കോണ്‍ഗ്രസ്, ബിഎസ്പി എന്നീ പാര്‍ട്ടികള്‍ പ്രധാനമായും മാറ്റുരയ്ക്കുന്ന ചതുഷ്കോണ മത്സരമാണ് ഇക്കുറി യുപി നിയമസഭാ തെരഞ്ഞെടുപ്പില്‍ നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: