ഏതൊരു ആത്മാഭിമാനം ഉള്ള ജനതയുടെയും ആഗ്രഹം ആണ് സ്വാതന്ത്ര പരമാധികാര രാഷ്ട്രം എന്നുള്ളത്. നൂറ്റാണ്ടുകള്‍ നീണ്ടു നിന്ന അധിനിവേശത്തില്‍ നിന്നും, ഒടുവില്‍ വന്നുചേര്‍ന്ന സൂര്യന് അസ്തമിക്കാത്ത സാമ്രാജ്യ നീരാളി പിടുത്തത്തില്‍ നിന്നും ആര്യാവര്ത്തതിന്റെ മുക്തി സ്വപ്നം കണ്ട്, സ്വതന്ത്ര ഭാരതം എന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ ജീവ ത്യാഗം നടത്തുവാന്‍ പൂര്‍വ തലമുറയെ പ്രേരിപ്പിച്ചതും ഈ സ്വാതന്ത്ര്യബോധം ആണ്.
. രക്ത രഹിത സഹന സമരത്തിലൂടെ സ്വാതന്ത്ര്യം നേടി എന്ന് പുതു തലമുറയെ പഠിപ്പിക്കുപ്പോഴും, ആയിരക്കണക്കിന് രാഷ്ട്ര സ്നേഹികളുടെ ജീവ ത്യാഗവും, വിഭജനത്തിലും, അല്ലാതെയും നടന്ന കലാപങ്ങളില്‍ എരിഞ്ഞു തീര്‍ന്ന ആയിരങ്ങളുടെ കൂടും, കുടുംബവും, സ്വപ്നങ്ങളും എല്ലാം ഇന്ന് നാം അനുഭവിക്കുന്ന ജാനാധിപത്യ സ്വാതന്ത്ര്യത്തിന്റെ ആധാര ശില ആണ്.
. രാഷ്ട്രം എന്ന മനോഹര സങ്കല്പത്തിന്റെ രൂപപ്പെടല്‍, മതമോ, രാഷ്ട്രീയമോ മറ്റു വൈജാത്യ മനോഭാവങ്ങളോ ഘടകം ആയി അല്ല, അതിനപ്പുറം രാഷ്ട്ര മനസ് ഉള്‍ക്കൊള്ളുന്ന മൂല്യ ബോധം ആയിരിക്കണം എന്നൊരു ധാരണ ഭരണഘടന ശില്‍പ്പികള്‍ക്ക് ഉണ്ടായിരുന്നു എന്ന്, ലോകത്തെ ഏറ്റവും വലിയഎഴുതപ്പെട്ട ജനാധിപത്യ ഭരണ ഘടനയുടെ ഏടുകളിലൂടെ സഞ്ചരിക്കുമ്പോള്‍ അറിയാന്‍ കഴിയും.
. ഭാരതം എന്ന രാഷ്ട്രത്തിന്റെ ആത്മാവ് ആയി നില നില്ക്കുന്ന ഭരണഘടന പിറന്നതിന്റെ എഴുപത്തിമൂന്നാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ നമ്മള് അറിയേണ്ടത് റിപ്പബ്ലിക് ദിനാഘോഷം എല്ലാ ആഘോഷ, ആചാരങ്ങള്‍ക്കും അപ്പുറം ഒരു ജനതയുടെ അവരുടെ സ്വപ്നം ആയ രാഷ്ട്രബോധത്തിന്റെ, ആത്!മാവിഷ്കാരങ്ങളുടെ ബഹിര്‍സ്ഫുരണം ആണ് എന്ന്.
. അധികാര രാഷ്ട്രീയ ബലതന്ത്രങ്ങള്‍, ഭരണഘടന ശില്പി എന്നറിയപ്പെടുന്ന, കോണ്സ്റ്റിട്യൂഷന് രൂപീകരണ കമ്മിറ്റി ചെയര്മാന്, ഡോ. B R അംബേദ്കര്‍ അടക്കം ഉള്ള മനീഷി കളെ ചരിത്ര മുഖ്യ ധാരയില്‍ നിന്നും മാറ്റി നിറുത്തി. യഥാര്‍ത്ഥത്തില്‍ അവരോട് നാം കടപ്പെട്ടിരിക്കുന്നു.
കാരണം ലോകത്ത് അന്ന് നില നില്ക്കുന്ന ഭരണഘടനകളെ മുഴുവന്‍ പഠന വിധേയം ആക്കി ഒരു ജനാധിപത്യ പൗര സമൂഹത്തിനു ആവശ്യം ആയ മൂല്യങ്ങള്‍ ഉള്‍കൊള്ളിച്ചു കൊണ്ട് ഭാരതം എന്ന രാഷ്ട്ര സങ്കല്പത്തെ രൂപ പ്പെടുത്തിയതിന്.
അവര്‍ക്കുള്ള ശ്രദ്ധഞ്ജലി കൂടി ആവണം റിപ്പബ്ലിക് ദിനം.
ഇന്ദ്രപ്രസ്ഥത്തിലെ രാജ പാതയില്‍ നടത്തപെടുന്ന റിപ്പബ്ലിക് ദിന പരേഡിലൂടെ ലോകം കാണുന്നത് ഈ രാഷ്ട്രത്തിന്റെ, കരുത്തും, സംസ്കാരവും, കലയും, ഏക മാനവിക ഭാവവുമാണ്.
1961ല്‍ നടന്ന ഭരതപാകിസ്ഥാന് യുദ്ധം രാഷ്ട്ര നയതന്ത്രത്തിന്റെ പരാജയവും, വിഭജനം പോലെ മത ഭ്രാന്തിന്റെ മറ്റൊരു അടയാളവും ആയി ചരിത്രത്തില്‍ കറുത്ത പുള്ളി ആയി അവശേഷിക്കുന്നു.
അന്നും ഈ രാഷ്ട്ര ബോധം ഉള്‍ക്കൊണ്ടു കൊണ്ട് രാഷ്ട്രത്തിനു വേണ്ടി ജീവന് കൊടുക്കാന്‍ ഒരു പ്രസ്ഥാനം തയ്യാറായി R.ട.ട.
രാഷ്ട്രത്തിനായി സ്വയം സമര്‍പ്പിക്കാന്‍ ഭഗവ എന്ന പവിത്ര പതാകക്ക് കീഴില്‍ തല മുറകളെ സൃഷ്ട്ടിച്ച, സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന ഈ ജനാധിപത്യ സംഘടനായോട് രാഷ്ട്രീയ എതിര്‍പ്പ് നില നില്‍ക്കുമ്പോഴും 1963 റിപ്പബ്ലിക് ദിന പരേഡില്‍ ഭാഗം ആകുവാന്‍ നെഹ്റു സര്‍ക്കാര്‍ ക്ഷണിച്ചത് വെറുതെ അല്ല. രാഷ്ട്രം എന്ന സങ്കല്പത്തിന്റെ സവിശേഷ ഭാവം അറിഞ്ഞു കൊണ്ട് ആണ്.
ഇന്ന് എഴുപത്തി മൂന്നാം റിപ്പബ്ലിക് ദിന ആഘോഷിക്കുമ്പോള്‍ ഇന്ദ്ര പ്രസ്ഥരാജ പാത ലോകത്തിന് അത്ഭുതം വിതറുമ്പോള്‍ ഭാരതം എന്ന രാഷ്ട്രം നഷ്ട പ്രതാപങ്ങള്‍ തിരിച്ചെടുക്കുന്ന ഒരു കാലം ആണ്, ലോകത്തിന്റെ സാംസ്കാരിക, അദ്ധ്യാത്മിക ഗുരു പീഠത്തിലേക്ക് ഉള്ള പ്രയാണം.
അതിന് ചുക്കാന്‍ പിടിക്കുന്നതും വര്‍ത്തമാനകാല മാധ്യമ അളവ് കോലുകള്‍ക്ക് അപ്പുറം നില്ക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘം എന്ന ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ പ്രസ്ഥാനം ആണ്, അക്ഷര മാലയിലെ അക്ഷരങ്ങള്‍ക്ക് വലിയ അര്‍ത്ഥ തലങ്ങള്‍ സൃഷ്ടി ക്കുവാന്‍ കഴിയും എന്ന് തെളിയിച്ച R.ട.ട. എന്ന മൂന്നക്ഷരം.
കാലം നല്കുന്ന കാവ്യ നീതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: