തിരുവനന്തപുരം: സൈബര്‍ സഖാക്കളില്‍ നിന്നും തന്നെ രക്ഷിക്കാന്‍ പുഷ്പാകരന്‍ എന്ന പഴയ പരിചയക്കാരന് വടിയുമായി വീട്ടില്‍ വന്ന കാര്യം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് റഫീക് അഹമ്മദ് വീണ്ടും. സില്‍വര്‍ ലൈന്‍ പ്രശ്നത്തില്‍ തനിക്കെതിരെ നടന്ന സൈബര്‍ ആക്രമണങ്ങളെ തള്ളിക്കളയുന്നതായിരുന്നു റഫീക് അഹമ്മദ് ചൊവ്വാഴ്ച പങ്കുവെച്ച കഥ.
ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:
തലയ്ക്ക് വെളിവില്ലെന്ന് നാട്ടുകാര്‍ പറയുന്ന പുഷ്പാകരന്‍ രാവിലെ വടിയെടുത്ത് റഫീക് അഹമ്മദിന്റെ വീട്ടിലെത്തിയെന്നതാണ് കഥ. സായിബറന്‍ (സൈബര്‍ സഖാക്കള്‍) വന്ന് അക്രമം കാട്ടുന്നൂവെന്നറിഞ്ഞ് സംരക്ഷണം നല്‍കാനാണ് രാവിലെ തന്നെ പുഷ്പാകരന്‍ ഒരു വടിയുമെടുത്ത് വീട്ടില്‍ വന്നതെന്ന് റഫീക്. പ്രശ്നമൊന്നുമില്ലെന്ന് പറഞ്ഞ് റഫീക് അയാളെ തിരിച്ചയച്ചു. താന്‍ പൊളിറ്റിക്കലി ഇന്‍കറക്ടായ ഒരു കാല്പനിക ജീവിയാണെന്നും റഫീക് അഹമ്മദ് ഈ അനുഭവ കഥയില്‍ പറയുന്നു. റഫീക്കിന്റെ ഈ പോസ്റ്റ് സാംസ്കാരിക മേഖലയിലെ ഒട്ടേറെപ്പര്‍ പങ്കുവെച്ചു.
കഴിഞ്ഞ ദിവസം സില്‍വര്‍ ലൈന്‍ പദ്ധതിയെ വിമര്‍ശിച്ചുകൊണ്ട് റഫീക് അഹമ്മദ് എഴുതിയ കവിതയ്ക്കെതിരെ സൈബര്‍ സഖാക്കള്‍ വന്‍ ആക്രമണമാണ് റഫീക്കിനെതിരെ അഴിച്ചുവിട്ടത്. കവി സച്ചിദാനന്ദന്, കെ.ജി. ശങ്കരപ്പിള്ള, സാറാ ജോസഫ്, ഉണ്ണി ആര്, കവി ബി.കെ. ഹരിനാരായണന് എന്നിങ്ങനെ ഒട്ടേറെപ്പേര്‍ റഫീക്കിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ്. ഇതിനിടെ കവി മുരുകന് കാട്ടാക്കട റഫീക്കിനെതിരായി ഒരു കവിത സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതോടെ സാംസ്കാരിക മേഖലയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയെച്ചൊല്ലി വലിയ ഏറ്റുമുട്ടലിന് കളമൊരുങ്ങുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: