ന്യൂദല്‍ഹി: 2022ലെ പത്മ പുരസ്കാരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. മരണാനന്തര ബഹുമതിയായി സംയുക്ത സേനാ മേധാവിയായിരുന്ന അന്തരിച്ച ജനറല്‍ ബിപിന്‍ റാവത്തിന് പത്മവിഭൂഷണ്‍ നല്‍കും.
യുപി മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായിരുന്ന കല്യാണ്‍ സിങ്ങിനും പത്മവിഭൂഷണ്‍ നല്‍കും. പത്മവിഭൂഷണ്‍ ലഭിച്ച മറ്റൊരാള്‍ സാഹിത്യകാരന് രാധേശ്യാം ഖേംക പ്രഭാ ആത്രേയാണ്.
അതേ സമയം കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന് പത്മഭൂഷണ്‍ നല്കാന് തീരുമാനിച്ചു. ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യയ്ക്കും പത്മഭൂഷണല്‍ ലഭിച്ചു. എന്നാല്‍ മുന്‍കൂട്ടി അറിയിച്ചില്ലെന്ന കാരണം പറഞ്ഞ് ബുദ്ധദേവ് പുരസ്കാരം നിഷേധിച്ചത് വിവാദമായിരിക്കുകയാണ്.
ഭാരത് ബയോടെക് മേധാവിമാരായ കൃഷ്ണ എല്ല, സുചിര എല്ല, മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല എന്നിവര്‍ക്കും പത്മഭൂഷണ്‍ നല്‍കും.ഗൂഗിള്‍ സിഇഒ സുന്ദര്‍ (സുന്ദരരാജന്) പിച്ചൈ, സിറം ഇന്‍സ്റ്റിറ്റ്യൂട്ട് എംഡി സൈറസ് പൂനവാല എന്നിവരടക്കം 17 പേര്‍ക്കാണ് പത്മഭൂഷണ്‍ നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: