ശ്രീനഗര്‍: റിപ്പബ്ലിക് ദിനത്തിന് ഒരു നാള് മുന്‍പ് ജമ്മു കശ്മീരിലെ ശ്രീനഗറില്‍ ഗ്രനേഡ് ആക്രമണം നടന്നു. ഒരു പൊലീസുകാരന് ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3.30നായിരുന്നു ആക്രമണം.
ശ്രീനഗറിലെ ഹരി സിങ്ങ് സ്ട്രീറ്റിലാണ് ഗ്രനേഡ് ആക്രമണം നടന്നത്. ഒരു പൊലീസുദ്യോഗസ്ഥനും രണ്ട് സ്ത്രീകള്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. പൊലീസ് ഇന്‍സ്പെക്ടര്‍ തന്‍വീര്‍ അഹമ്മദ്, മുഹമ്മദ് ഷാഫി ഭട്ട്, ഭാര്യ തന്വീര, മറ്റൊരു സ്ത്രീയായ അസ്മത് എന്നിവര്‍ക്ക് പരിക്കുണ്ട്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപകടം നടന്ന പ്രദേശം ഉടനെ സുരക്ഷ ഉദ്യോഗസ്ഥര്‍ വളഞ്ഞിരി്ക്കുകയാണ്. ഗ്രനേഡ് ആക്രമണം നടന്ന റോഡിലെ കടയുടെ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. ആക്രമണത്തിന് പിന്നിലുള്ളവരെ പിടികൂടാനുള്ള ശ്രമത്തിലാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍. റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് കശ്മീര്‍ താഴ് വരയിലും ശ്രീനഗറിലും സുരക്ഷ കര്‍ശനമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: