ന്യൂദല്‍ഹി: ബിജെപിയെ (BJP) ഇനി പരാജയപ്പെടുത്തുകയെന്നത് അസാധ്യമായ കാര്യമാണെന്ന് തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ (prashant kishor). ദേശീയ പാര്‍ട്ടിയെന്ന വിളിപ്പേര് ബിജെപിയ്ക്ക് മാത്രമാണ് ചേരുക. പല ദേശീയ പാര്‍ട്ടിക്കും പത്ത് എംപിമാര്‍ പോലും ഇല്ല. പിന്നെ എങ്ങനെയാണ് ബിജെപിയ്ക്ക് ദേശീയ തലത്തില്‍ വെല്ലുവിളി ഉയര്‍ത്താന്‍ കഴിയുകയെന്ന് അദേഹം ചോദിച്ചു.
തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ബിജെപി മുന്നോട്ട് വെക്കുന്ന ചില തന്ത്രങ്ങളുണ്ട്. അതില്‍ ഒന്നിനെയെങ്കിലും മറികടക്കുന്ന രീതിയില്‍ തന്ത്രങ്ങള്‍ മെനയാന്‍ കഴിഞ്ഞാല്‍ മാത്രമേ പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ ബിജെപിക്ക് വെല്ലുവിളി ഉയര്‍ത്താന്‍ പ്രതിപക്ഷത്തിന് സാധിക്കുകയുള്ളൂ. 2024ല്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ സാധിക്കുമോ എന്ന് ചോദിച്ചാല്‍ ഒരു ഉത്തരമേയുള്ളൂ. ഇപ്പോഴത്തെ സഖ്യങ്ങളും അതിലെ നേതാക്കളും ഒന്നും അതിന് പ്രാപ്തരല്ല. 2012ല്‍ ഈ സംസ്ഥാനങ്ങളിലെല്ലാം പരാജയപ്പെട്ട ബിജെപി 2014ല്‍ എന്താണ് നേടിയെടുത്തത് എന്ന് എല്ലാവര്ക്കും അറിയാം. ബിജെപിയെ ഒരിക്കലും ഏഴുതി തള്ളാന്‍ കഴിയില്ല. കോണ്‍ഗ്രസ് (Indian National Congress) കരുതുന്നിടത്തല്ല അവരുടെ ആസൂത്രണ മികവ്.
ഹിന്ദുത്വത്തില്‍ മാത്രം ഒതുങ്ങി നില്ക്കുന്നതല്ല ബിജെപി എന്ന രാഷ്ട്രീയ പാര്‍ട്ടി. ദേശീയത, ജനക്ഷേമം എന്നിവയിലും ഊന്നിയുള്ളതാണ് ബിജെപിയുടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍. ഇതില്‍ ഏതെങ്കിലും രണ്ടെണ്ണത്തെ മറികടക്കുകയും കൂടുതല്‍ ഐക്യത്തോടെ പ്രവര്‍ത്തിക്കുകയും ചെയ്താല്‍ മാത്രമേ ബിജെപിയെ താഴെയിറക്കുന്നതിനെ കുറിച്ച് ചിന്തിക്കേണ്ടതുള്ളൂ. 2015ല്‍ ബിഹാറില്‍ ഒരു മഹാസഖ്യം വിജയിച്ചതിന് ശേഷം അത്തരത്തിലൊന്ന് സംഭവിച്ചിട്ടില്ലെന്നതും പ്രശാന്ത് കിഷോര്‍ പറഞ്ഞു. കുറച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ സഖ്യത്തിന് വേണ്ടി മാത്രം ഒരുമിച്ച് നിന്നതുകൊണ്ട് ബിജെപിയെ വെല്ലുവിളിക്കാന്‍ കഴിയില്ലന്നും അദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: