പത്തനാപുരം: പത്തനാപുരം പോലീസ് സ്റ്റേഷനിലെ പത്ത് ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മൂന്ന് വനിതാ പോലീസുകാരടക്കം പന്ത്രണ്ടോളം പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.
കൂടാതെ പത്തനാപുരം ഗ്രാമപഞ്ചായത്തിലെ മൂന്ന് വാര്‍ഡ് മെമ്പര്‍മാരും നാല് ജീവനക്കാര്‍ക്കും കൊവിഡ് ബാധിതരായിട്ടുണ്ട്. മെഡിക്കല്‍ ഓഫീസര്‍ ഡോ.ഹനീസും കൊവിഡ് ബാധിച്ച് ചികിത്സയിലാണ്.
പോലീസുകാര്‍ക്ക് കൂട്ടത്തോടെ കൊവിഡ് ബാധിച്ചത് സ്റ്റേഷന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന ആശങ്കയുമുണ്ട്. ആവശ്യത്തിന് ജീവനക്കാരില്ലാതെ ബുദ്ധിമുട്ടുമ്പോഴാണ് കൂട്ടത്തോടെ പോലീസുകാര്‍ക്ക് കൊവിഡ് ബാധിക്കുന്നത്. ജീവനക്കാരില്‍ ചിലര്‍ക്ക് കൊവിഡ് പോസിറ്റീവായതിനെ തുടര്‍ന്നാണ് മറ്റ് പോലീസുകാരും പരിശോന നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: