ബാംഗ്‌ളുരു: ലുക്കില്ല വര്‍ക്കിലാണ് കാര്യം എന്ന് കര്‍ണ്ണാടക തുങ്കൂരിലെ മഹീന്ദ്രാ കാര്‍ ഷോറൂം ജീവനക്കാര്‍ക്ക് കര്‍ഷകന്‍ പഠിപ്പിച്ചു കൊടുത്തു. വാഹനം വാങ്ങാൻ കൈയിൽ ക്യാഷ് ഉണ്ടോ എന്ന് പുച്ഛിച്ച മഹേന്ദ്ര ഷോറൂം ജീവനക്കാരന് മുന്നിൽ മുപ്പത് മിനിറ്റിനുള്ളിൽ പത്ത് ലക്ഷം എത്തിച്ചായിരുന്നു കർഷകന്റെ മാസ്സ് മറുപടി.
ചിക്കസാന്ദ്രാ ഹോബ്‌ളിയിലെ രാമനപാളയം സ്വദേശിയായ കെമ്പഗൗഡയും സുഹൃത്തുക്കളുമാണ് മഹീന്ദ്രാ ഷോറൂമില്‍ പോയി 10 ലക്ഷം രൂപയുടെ എസ് യു വിയെ കുറിച്ചു ചോദിച്ചത്. എന്നാല്‍ ഷോറൂം ജീവനക്കാരാന്‍ ഇവരെ കണ്ടപ്പോള്‍ വെറുതെ കയറിയതായിരിക്കും എന്ന് വിചാരിച്ച് പോക്കറ്റില്‍ പത്ത് രൂപ പോലും ഉണ്ടാകില്ല പിന്നെ എങ്ങനെ 10ലക്ഷത്തിന്റെ കാര്‍ വാങ്ങും എന്ന് ചോദിച്ച് പരിഹസിച്ചു. ഇത് കെമ്പഗൗഡയെ വേദനിപ്പിച്ചു.
കാശുമായി വന്നാല്‍ ഇന്ന് തന്നെ കാര്‍ തരുമോ എന്ന് കെമ്പഗൗഡ വെല്ലുവിളിച്ചു. കാശ് കൊണ്ടുവരുകയാണെങ്കില്‍ ഇന്ന് തന്നെ ഡെലിവറി നല്‍കും എന്ന് ജീവനക്കാരന്‍ തിരിച്ചും പറഞ്ഞു. എന്നാല്‍ അര മണിക്കൂറിനുളളില്‍ പത്ത് ലക്ഷം രൂപയുമായി എത്തിയ കെമ്പഗൗഡയെയാണ് പിന്നീട് ജീവനക്കാര്‍ കണ്ടത്. ശനി, ഞായര്‍ ദിവസങ്ങള്‍ ആയതിനാല്‍ ഡെലിവറി ഉടന്‍ നടക്കില്ലായിരുന്നു. ഇതോടെ ജീവനക്കാരന് അബന്ധം മനസിലായത്. മാപ്പ് പറഞ്ഞ തടിതപ്പാന്‍ ശ്രമിച്ചെങ്കിലും, കാര്‍ കിട്ടാതെ പോകില്ല എന്ന ഉറച്ച നിലപാടിലായി കെമ്പഗൗഡയും സുഹൃത്തുക്കളും.
തങ്ങളെ അപമാനിച്ചു എന്ന് പറഞ്ഞ് കര്‍ഷകര്‍ പോലീസില്‍ പരാതിയും നല്‍കി. തിലക്മാര്‍ഗ്ഗ് പോലിസ് പ്രശ്‌നങ്ങള്‍ പറഞ്ഞ് അവസാനിപ്പിച്ചതിന് ശേഷം കെമ്പഗൗഡയും സുഹൃത്തുക്കളും വീട്ടിലേക്ക് മടങ്ങി. തങ്ങളെ അപമാനിച്ചവര്‍ രേഖമൂലം മാപ്പ് എഴുതി നല്‍കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു. ഇവിടുനിന്ന് ഇനി കാര്‍ വാങ്ങില്ല എന്നും കര്‍ഷകര്‍ പറഞ്ഞു. ഇതിന്റെ വീഡിയോ ഇപ്പോള്‍ വൈറലാണ്.മുല്ലപ്പൂക്കളും കനകാമ്പരവുമാണ് കെനമ്പഗൗഡയുടെ കൃഷി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: