തിരുവനന്തപുരം : തലസ്ഥാനത്തെ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഇന്ന് മുതല്‍ കര്‍ശ്ശന നിയന്ത്രണങ്ങള്‍. സി കാറ്റഗറിയല്പെട്ട ജില്ലയില്‍ ഒരു തരത്തിലുള്ള ആള്‍ക്കൂട്ടവും പാടില്ലെന്നാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. പത്ത്, പന്ത്രണ്ട്, ബിരുദ, ബിരുദാന്തര കോഴ്സുകളുടെ അവസാന വര്‍ഷമൊഴികെ എല്ലാ ക്ലാസുകളും ഓണ്‍ലൈനാക്കും. തീയേറ്ററുകളും ജിംനേഷ്യങ്ങളും നീന്തല്‍ക്കുളങ്ങളുമടക്കം അടച്ചിടും. ആരാധനാലയങ്ങളിലെ ചടങ്ങുകളും ഓണ്‍ലൈനായി നടത്തണം. വിവാഹ മരണാനന്തര ചടങ്ങുകളില്‍ പരമാവധി 20 പേര്‍ക്ക് പങ്കെടുക്കാം.
തലസ്ഥാനത്തെ പരിശോധനകളില്‍ രണ്ടിലൊരാള്‍ പോസിറ്റീവ് ആവു്ന സാഹചര്യത്തിലാണ് ഈ നിയന്ത്രണങ്ങള്‍. എന്നാല്‍ ബാറുകളും മാളുകള്‍ക്കും നിയന്ത്രണങ്ങള്‍ ഇല്ലാതെ തിയേറ്ററുകള്‍ അടച്ചിടാന്‍ ആവശ്യപ്പെട്ടതില്‍ തിയേറ്റര്‍ ഉടമകള്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്.
ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളില്‍ 25 ശതമാനത്തില്‍ കൂടുതല്‍ കൊവിഡ് രോഗികളായതിനാലാണ് തിരുവനന്തപുരം ജില്ലയെ സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്. ജില്ലയില്‍ സാമൂഹ്യ- രാഷ്ട്രീയ- സാംസ്കാരിക- മത- സാമുദായികപരമായ പൊതുപരിപാടികള്‍ ഉള്‍പ്പെടെ എല്ലാ ഒത്തുചേരലുകളും വിലക്കി ജില്ലാ കളക്ടര്‍ ഡോ.നവ്ജ്യോത് ഖോസ ഉത്തരവിറക്കിയിട്ടുണ്ട്. വെള്ളിയാഴ്ച്ച ജില്ലയിലെ തദ്ദേശ സ്ഥാപന അധ്യക്ഷന്മാരുടെ യോഗം വിളിച്ചിട്ടുണ്ട്. മന്ത്രിമാരടക്കം യോഗത്തില്‍ പങ്കെടുക്കും. അതിനുശേഷമാകും നടപടി കൈക്കൊള്ളുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: