ന്യൂദല്‍ഹി: ജെഎന്‍യു വിദ്യാര്‍ത്ഥി ഷര്‍ജീല്‍ ഇമാമിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ദല്‍ഹി കോടതി. അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റിയിലും ജാമിയ മിലിയ യൂണിവേഴ്‌സിറ്റിയിലും നടത്തിയ വര്‍ഗ്ഗീയ പ്രസംഗത്തിന്റെ പേരിലെടുത്ത കേസിലാണ് ദല്‍ഹി കോടതി രാജ്യദ്രോഹക്കുറ്റം ചുമത്തിയത്.
2020ല്‍ നടന്ന ദല്‍ഹി കലാപത്തെ തുടര്‍ന്ന് യുഎപിഎ ചുമത്തപ്പെട്ട ഷര്‍ജീല്‍ ഇമാം കഴിഞ്ഞ 15 മാസമായി തീഹാര്‍ ജയിലിലാണ്. നാല് കേസുകളാണ് ഷര്‍ജീല്‍ ഇമാമിനെതിരെ ചുമത്തിയിരിക്കുന്നത്. ഇന്ത്യ ശിക്ഷാ നിമയപ്രകാരം 124എ(രാജ്യദ്രോഹക്കുറ്റം), 153എ (ശത്രുത പ്രോത്സാഹിപ്പിക്കല്‍), 505(2) (ശത്രുത സൃഷ്ടിക്കുന്ന പ്രസ്താവന), 153ബി (ദേശീയ അഖണ്ഡതയെ മുന്‍വിധിയോടെ സമീപിക്കല്‍)തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് അന്ന് നാല് കേസുകള്‍ എടുത്തത്. അസമിലും അരുണാചല്‍പ്രദേശിലും ഫയല്‍ ചെയ്ത കേസുകളില്‍ ജാമ്യം ലഭിച്ചിരുന്നു.
53 പേരുടെ മരണത്തിനിടയാക്കിയ ദല്‍ഹി കലാപം നടത്താന്‍ ക്രിമില്‍ ഗൂഡാലോചന നടത്തി എന്നതിന്റെ പേരിലാണ് യുഎപിഎ നിയമപ്രകാരമുള്ള കേസിന്റെ പേരില്‍ ഷര്‍ജീര്‍ ഇമാം ജയിലില്‍ കിടക്കുന്നത്.
ഷര്‍ജീല്‍ ഇമാം അറസ്റ്റ് ചെയ്യപ്പെട്ടത് എന്തുകൊണ്ട് ?
ജനവരി 25ന് നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് ഷര്‍ജീല്‍ ഇമാമിനെ അറസ്റ്റ് ചെയ്തത്. ‘അഞ്ച് ലക്ഷം സമര്‍പ്പിത പ്രവര്‍ത്തകര്‍ കൂടെയുണ്ടെങ്കില്‍ വടക്ക് കിഴക്കന്‍ മേഖല ഒരു മാസത്തിനുള്ളില്‍ ഇന്ത്യയില്‍ നിന്നും സ്ഥിരമായി വേര്‍പ്പെടുത്താന്‍ ഞങ്ങള്‍ക്ക് കഴിയും. റോഡുകളില്‍ അത്രയ്‌ക്കധികം സാധനങ്ങള്‍ ഇട്ടാല്‍ അവര്‍ക്ക് അത് നീക്കാന്‍ ഒരു മാസമെങ്കിലും എടുക്കും. അപ്പോഴേ അവര്‍ നമ്മള്‍ പറയുന്നത് കേള്‍ക്കൂ,’- ഇതായിരുന്നു ഉത്തര്‍പ്രദേശീലെ അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റിയില്‍ നടത്തിയ പ്രസംഗം. ഷഹീന്‍ ബാഗ് സമരത്തിലെ പ്രധാനസംഘടകനായിരുന്നു ഷര്‍ജീല്‍. ജമിയ സര്‍വ്വകലാശാലയില്‍ 2019 ഡിസംബര്‍ 15ന് നടന്ന അക്രമത്തില്‍ കുറ്റക്കാരനായതിന്റെ പേരിലാണ് ജനവരി 28ന് ഷര്‍ജീലിനെ അറസ്റ്റ് ചെയ്തത്.
53 പേരുടെ മരണത്തിന് ഇടയാക്കിയ 2020 ഫിബ്രവരിയിലെ ദല്‍ഹി കലാപത്തില്‍ ക്രിമിനല്‍ ഗൂഡാലോചന നടത്തി എന്നതിന്റെ പേരിലും ഷര്‍ജീല്‍ ഇമാമിനെയും മറ്റ് കുറ്റവാളികളെയും അറസ്റ്റ് ചെയ്തിരുന്നു. ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനത്തില്‍ നിന്നും ശ്രദ്ധ തിരിച്ചുവിടാന്‍ ദല്‍ഹിയില്‍ കലാപം ആസൂത്രണം ചെയ്തതിന് പിന്നിലെ പ്രധാനപ്രതികള്‍ ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം, ഫൈസന്‍ ഖാന്‍ എന്നിവരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: