Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

‘ഗുരുദര്‍ശനവും സംഘപരിവാറും’: ഇ.എം.എസിന്റെ അഭിപ്രായം തിരുത്തിയിട്ട് പോരേ കോടിയേരിയുടെ ഗുരുദേവ ഭക്തി

രാഷ്‌ട്രീയ നേതാക്കളുടെ 'നിക്കര്‍' ഊരി നോക്കി ജാതി നിര്‍ണ്ണയിക്കുന്ന താങ്കളുടെ ഗതികേട് ആര്‍ക്കും സംഭവിക്കാതിരിക്കട്ടെ എന്ന് മാത്രം ആശംസിക്കുന്നു.

സന്ദീപ് വാചസ്പതി by സന്ദീപ് വാചസ്പതി
Jan 24, 2022, 03:26 pm IST
in Article

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പേരില്‍ ‘ഗുരുദര്‍ശനവും സംഘപരിവാറും’ എന്ന തലക്കെട്ടില്‍  വന്ന ലേഖനം കപടതയുടെ മകുടോദാഹരണമായിരുന്നു.  സിപിഎം നുണഫാക്ടറിയില്‍ ആരോ നിര്‍മ്മിച്ചെടുത്ത വിവരങ്ങള്‍ സ്വന്തം പേരില്‍ പ്രസിദ്ധീകരിക്കാന്‍ അയച്ചു കൊടുക്കുന്നതിന് മുന്‍പ് സിപിഎമ്മിന്റെ  ചരിത്രം ഒന്ന് വായിച്ചു നോക്കാന്‍ കോടിയേരി ബാലകൃഷ്ണന്‍ തയ്യാറായിരുന്നു എങ്കില്‍ ഇത്തരത്തില്‍ കള്ളം പ്രചരിപ്പിച്ച് അപഹാസ്യനാകേണ്ടി  വരില്ലായിരുന്നു. ഗുരുദര്‍ശനവും സംഘപരിവാറും എന്നത് പാലും പഞ്ചസാരയും പോലെ ചേരുമ്പോള്‍ ഗുരുദര്‍ശനവും സിപിഎമ്മും എന്നത് മോരും മുതിരയും പോലെ കിടക്കുന്നതാണെന്ന് ചരിത്രം പരിശോധിക്കുന്ന ഏതൊരു വിദ്യാര്‍ത്ഥിക്കും മനസിലാകും. ചില വസ്തുതകള്‍! പരിശോധിക്കാം.

ശ്രീനാരായണ ഗുരുവിനെ ‘ഗുരുദേവന്‍’ എന്ന് വിശേഷിപ്പിക്കാന്‍ പോലും നാളിതുവരെ തയ്യാറാകാത്ത പ്രസ്ഥാനമാണ് സിപിഎം. പാര്‍ട്ടിയുടെ താത്വികാചാര്യന്‍ ഇ.എം.എസിന് ഗുരുദേവന്‍ വെറും ശ്രീനാരായണന്‍ മാത്രമായിരുന്നു. കേരളത്തെ ഭ്രാന്താലയത്തില്‍ നിന്ന് തീര്‍ത്ഥാലയമാക്കിയതില്‍ പ്രധാന പങ്കു വഹിച്ച ഗുരുദേവനും എസ്.എന്‍.ഡി.പി യോഗത്തിനും കേരള ചരിത്രത്തില്‍ എന്തെങ്കിലും പങ്കുള്ളതായി ഇ.എം.എസ് അംഗീകരിച്ചിരുന്നോ എന്ന് കോടിയേരി  ബാലകൃഷ്ണന്‍ ഒന്ന് അന്വേഷിക്കുന്നത് നന്നായിരിക്കും. ‘ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രം’,  ‘കേരളം മലയാളികളുടെ മാതൃഭൂമി’, ‘കേരള ചരിത്രവും സംസ്‌കാരവും’ തുടങ്ങിയ കൃതികളിലൊന്നിലും ഗുരുദേവനും അയ്യങ്കാളിയുമൊക്കെ നയിച്ച നവോത്ഥാനത്തെ പുകഴ്‌ത്തിയിട്ടില്ലെന്ന് മാത്രമല്ല കിട്ടിയ അവസരങ്ങളിലൊക്കെ ഇകഴ്‌ത്തുകയും ചെയ്തിട്ടുണ്ട്.

കേരളത്തില്‍ നാരായണ ഗുരുദേവന്‍ നയിച്ച നവോത്ഥാന ശ്രമങ്ങള്‍ ബൂര്‍ഷ്വാ പ്രസ്ഥാനത്തിന്റെ ഭാഗമാണെന്നായിരുന്നു ഇ.എം.എസിന്റെ സുചിന്തിതമായ അഭിപ്രായം. (ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രം പേജ് 174). ഗുരുദേവന്റെ അനുഗ്രഹാശിസുകളോടെ തുടങ്ങിയത് കൊണ്ടായിരിക്കാം വൈക്കം സത്യാഗ്രഹം രേഖപ്പെടുത്തേണ്ട ചരിത്രമായി പാര്‍ട്ടി ആചാര്യന് തോന്നാതിരുന്നത്. എന്ന് മാത്രമല്ല ആദ്ധ്യാത്മികതയുടെ ചിറകേലേറി നടന്ന പരിഷ്‌കരണ ശ്രമങ്ങളെ  അപഹസിക്കാനും അദ്ദേഹം മറന്നില്ല. ‘ബൂര്‍ഷ്വാ ദേശീയതയുടെ കൂടെപ്പിറപ്പായ ദൗര്‍ബല്യമാണ് ഹൈന്ദവ പുനരുത്ഥാന വ്യഗ്രത.‘ (ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രം പേജ് 181) എന്നായിരുന്നു ഗുരുദേവന്‍ നയിച്ച വിപ്ലവത്തോടുള്ള ഇ.എം.എസിന്റെ നിലപാട്.  

ഗുരുദേവ ദര്‍ശനങ്ങള്‍ പരാജയമായിരുന്നു എന്ന് സ്ഥാപിക്കാന്‍ ശ്രമിച്ച പാര്‍ട്ടി ആചാര്യനെപ്പറ്റി കോടിയേരിക്ക് വലിയ ധാരണ ഇല്ലെന്നും ലേഖനം വായിച്ചപ്പോള്‍ മനസിലായി. ‘ശ്രീനാരായണനെ തുടര്‍ന്ന് വന്ന സന്യാസിമാരും ചുരുക്കം ചില മതഭക്തന്മാരുമൊഴിച്ച് ഈഴവരില്‍ തന്നെ അധികമാരും സ്വാമികളുടെ സന്യാസ ജീവിതത്തെ ആദര്‍ശമായെടുക്കുന്നില്ല.’ (കേരളം മലയാളികളുടെ മാതൃഭൂമി പേജ് 249) എന്ന് എഴുതിയ നമ്പൂതിരിപ്പാടിന്റെ മനസിലിരുപ്പ് അറിയാന്‍ പാഴൂര്‍ പടിപ്പുര വരെ പോകേണ്ടതില്ലല്ലോ? ഗുരുദേവ ദര്‍ശനങ്ങള്‍ പരാജയമാണെന്നും ഈഴവ സമൂഹം പോലും അതിനെ കാര്യമായെടുക്കുന്നില്ലെന്നും സ്ഥാപിക്കാന്‍ ശ്രമിച്ചതു കൊണ്ടാണല്ലോ ശിവഗിരി മഠത്തില്‍ കാലുകുത്താന്‍ പോലും കമ്മ്യൂണിസ്റ്റ് ആചാര്യന്‍ തയ്യാറാകാതിരുന്നത്. 1995 ലെ ശിവഗിരി തീര്‍ത്ഥാടനം ഉദ്ഘാടനം ചെയ്യാനുള്ള ക്ഷണം നിരസിച്ചതിന്റെ കാരണമായി ചിന്ത വാരികയിലെ പ്രതിവാര കോളത്തില്‍ ഇ.എം.എസ് എഴുതിയത് മാത്രം വായിച്ചാല്‍ മതി കോടിയേരിയുടെ ഗുരുഭക്തി വയറ്റിപ്പിഴപ്പ് രാഷ്‌ട്രീയത്തിന്റെ ഉത്പന്നമാണെന്ന് മനസിലാക്കാന്‍. ‘ആ ക്ഷണം സ്വീകരിക്കാതിരിക്കുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നി. അദ്ദേഹത്തിന്റെ (ശ്രീനാരായണന്റെ) സന്ദേശങ്ങള്‍ക്ക് ഇന്നും പ്രസക്തിയുണ്ടെന്നും കേരളത്തിന്റെ ഇനിയങ്ങോട്ടുള്ള വളര്‍ച്ചയ്‌ക്ക് ശ്രീനാരായണന്‍ വഴികാണിക്കുന്നുവെന്നും മറ്റും പറയുന്നതിനോട് എനിക്ക് യോജിക്കാന്‍ കഴിയില്ല. ശ്രീനാരായണ പ്രസ്ഥാനത്തിന്റേയും തീര്‍ത്ഥാടന പരിപാടികളുടേയും സംഘാടകരോ വക്താക്കളോ ആയി പൊതുജനങ്ങളുെ മുന്നില്‍ എന്നേപ്പോലെയുള്ളവര്‍ വരുന്നത് അവിവേകമായിരിക്കും’ (ദേശാഭിമാനി വാരിക 1995 ജനുവരി).

‘സംഘടിത വിപ്ലവ പ്രസ്ഥാനങ്ങളെ അപേക്ഷിച്ച് താണപടിയില്‍ കിടക്കുന്നതാണ് ശ്രീനാരായണ പ്രസ്ഥാനമെന്ന് ചൂണ്ടിക്കാണിക്കാന്‍ എനിക്ക് ബാധ്യതയുണ്ട്.‘ 1995 ലെ ഇ.എം.എസിന്റെ ഈ അഭിപ്രായം തിരുത്തിയിട്ട് പോരേ കോടിയേരിയുടെ ഇപ്പോഴത്തെ ഗുരുദേവ ഭക്തി.

സംഘപരിവാര്‍ രാഷ്‌ട്രീയത്തേയും വിചാരധാരയേയും പറ്റി താങ്കള്‍ നടത്തിയ പരാമര്‍ശങ്ങളിലും വികലമായ ചരിത്ര ബോധത്തിന്റെ  വേലിയേറ്റമാണുള്ളതെന്ന് ഖേദത്തോടെ പറയട്ടെ.  ‘ബ്രാഹ്മണന്‍ തലയാണ്. രാജാവ് ബാഹുക്കളും. വൈശ്യന്‍ ഊരുക്കളും ശൂദ്രന്‍ പാദങ്ങളുമാണ്’ വിചാരധാരയുടെ 44ാം പേജില്‍ പറയുന്നു എന്ന് താങ്കള്‍ പറയുന്ന ഈ ഭാഗം ആര്‍.എസ്.എസ് സൃഷ്ടിയല്ല. പുരുഷസൂക്തത്തിലെ വിരാട് പുരുഷ സങ്കല്‍പ്പമാണ് പ്രസ്തുത ഭാഗം. സംസ്‌കൃതത്തോടും സംസ്‌കാരത്തോടും ഒക്കെ പുച്ഛമുള്ള പാര്‍ട്ടിയുടെ നേതാവില്‍ നിന്ന് സംസ്‌കൃത ശ്ലോകങ്ങളുടെ ശരിയായ വ്യാഖ്യാനം പ്രതീക്ഷിക്കാത്തതിനാല്‍ അതില്‍ കുറ്റപ്പെടുത്തുന്നില്ല. വര്‍ണ്ണവും ജാതിയും തമ്മിലുള്ള വ്യത്യാസം വിശദീകരിക്കാനും സമയം കളയേണ്ടല്ലോ?  ‘ജാതിചിന്ത പാപമല്ലെങ്കില്‍ മറ്റൊന്നും പാപമല്ലെ’ന്ന് പ്രഖ്യാപിച്ച  ആര്‍.എസ്.എസ് തലവനായിരുന്ന ബാലാസാഹിബ് ദേവറസിനെ താങ്കള്‍ക്ക് പരിചയമുണ്ടാകാന്‍ സാധ്യതയില്ല.  

‘പ്രാത:സ്മരണ’യിലൂടെ ഗുരുദേവ മഹത്വം ദിവസവും പ്രകീർത്തിക്കുന്ന ആർ.എസ്.എസിന്റെ ശ്രമഫലമായാണ് രാജ്യം മുഴുവൻ ശ്രീനാരായണ ഗുരുദേവൻ എന്ന പേര് എത്തിയതെന്ന് മറക്കരുത്. പി പരമേശ്വരൻ എന്ന ആർ.എസ്.എസ് പ്രചാരകൻ എഴുതിയ ജീവചരിത്രമാണ് ഗുരുദേവനെപ്പറ്റി എഴുതപ്പെട്ടിട്ടുള്ള ഏറ്റവും മികച്ച രചനയെന്ന് കേരളീയ സമൂഹം പൊതുവേ വിലയിരുത്തിയിട്ടുണ്ട്. താങ്കളുടെ നേതാക്കൾ അടക്കമുള്ളവർ തീണ്ടാപ്പാടകലെ നിർത്തിയ ശിവഗിരിയെ രാജ്യത്തെ പ്രമുഖ ആരാധനാലയമാക്കി മാറ്റിയത് ‘സവർണ്ണ ഫാസിസ്റ്റായ’ നരേന്ദ്രമോദി അധികാരത്തിലെത്തിയപ്പോഴാണ്. സ്വദേശീ ദർശൻ പദ്ധതിയിൽ ഉൾപ്പെടുത്തി 100 കോടി രൂപ ബിജെപി സർക്കാർ അനുവദിച്ചതിന് ശേഷമാണ് സംസ്ഥാന സർക്കാര്‍ പ്രതിനിധികൾ കൂടുതലായി ശിവഗിരിയിലേക്ക് തീർത്ഥാടനം തുടങ്ങിയത്. 1967 ൽ ജനസംഘത്തിന്റെ 14-ാം ദേശീയ സമ്മേളനം കോഴിക്കോട് നടന്നത് ശ്രീനാരായണഗുരുദേവന്റെ പേരിൽ തയ്യാറാക്കിയ നഗരിയിലായിരുന്നു. ദേശീയ രാഷ്‌ട്രീയത്തിൽ ഇത് ആദ്യ സംഭവമായിരുന്നു. അപ്പോഴും താങ്കളുടെ പാർട്ടി ഗുരുദേവനെ ‘സിമന്‍റ് നാണു’ എന്ന് അവഹേളിക്കുന്നതിൽ നിന്ന് പിൻമാറിയിരുന്നില്ല. 2015 ആയിട്ടും സിപിഎം ഗുരുദേവനെ കുരിശിൽ തറയ്‌ക്കുന്ന തിരക്കിലായിരുന്നു എന്നും കോടിയേരി മറന്നു പോയിട്ടുണ്ടാവില്ലല്ലോ?.

സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളില്‍ അനമ്പൂതിരി വിഭാഗത്തില്‍ നിന്നുള്ള (നമ്പൂതിരിയും ബ്രാഹ്മണനും ഒന്നല്ലെന്ന് താങ്കള്‍ മനസിലാക്കിയിട്ടുണ്ടാവില്ലല്ലോ?) ശാന്തിക്കാരനെ 21ാം നൂറ്റാണ്ടിന്റെ ആദ്യ പാദത്തില്‍ നിയമിച്ചത് വലിയ സംഭവമായി താങ്കളുടെ പാര്‍ട്ടി കൊട്ടിഘോഷിച്ചുവല്ലോ? ജന്മം കൊണ്ടല്ല കര്‍മ്മം കൊണ്ടാണ് ബ്രാഹ്മണ്യം നേടുന്നതെന്നും അങ്ങിനെനേടിയവര്‍ക്ക് പൗരോഹിത്യത്തിന് അര്‍ഹതയുണ്ടെന്നും പ്രഖ്യാപിച്ച് 1987 ല്‍ നടത്തിയ പാലിയം വിളംബരം നടത്തിയത് വിചാരധാരയുടെ പിന്‍മുറക്കാരാണെന്ന് താങ്കള്‍ക്ക് അറിയുമോ? അവരുടെ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളില്‍ നിരവധി അനമ്പൂതിരിമാര്‍ പുരോഹിതരായി ജോലി ചെയ്യുന്നുമുണ്ട്. അത്തരക്കാരുടെ ലഭ്യതക്കുറവ് കൊണ്ട് മാത്രമാണ് കൂടുതല്‍ നിയമനം നടക്കാത്തത് എന്ന് കൂടി അറിയുക.

പിന്നെ ആഭ്യന്തര ശത്രുക്കളെപ്പറ്റി. ഈ രാജ്യത്തിന്റെ ഉപ്പും ചോറും തിന്ന് അന്യരാജ്യങ്ങളെ പുകഴ്‌ത്തുന്ന താങ്കളെപ്പോലെയുള്ള വരെപ്പറ്റി തന്നെയാണ് വിചാരധാരയില്‍ പരാമര്‍ശം ഉള്ളത്. അതില്‍ മന:സാക്ഷിക്കുത്ത് തോന്നിയിട്ട് കാര്യമില്ല. ഈ രാജ്യത്തെ ഒരു സംസ്ഥാനത്തിന്റെ ഭരണഘടനാ പദവിയില്‍ ഇരിക്കുകയും അതിന്റെ പേരില്‍ ഇന്നും ആനുകൂല്യങ്ങള്‍ പറ്റുകയും ചെയ്യുന്ന താങ്കള്‍ക്ക് ചൈന ഒരു വിസ്മയമായി തോന്നുന്നു എങ്കില്‍ അത് തന്നെയാണ് തൊഴുത്തില്‍ കുത്ത്. അത് ഈ രാജ്യത്തെ ജനങ്ങള്‍ മനസിലാക്കിയത് കൊണ്ടാണല്ലോ കനല്‍ ഒരു തരിയായി അവശേഷിച്ചതും താങ്കളുടെ പാര്‍ട്ടി ‘അഖിലേന്ത്യാ സംസ്ഥാന’ പാര്‍ട്ടിയായി അധ:പതിച്ചതും. രാഷ്‌ട്രീയ നേതാക്കളുടെ ‘നിക്കര്‍’ ഊരി നോക്കി ജാതി നിര്‍ണ്ണയിക്കുന്ന താങ്കളുടെ ഗതികേട് ആര്‍ക്കും സംഭവിക്കാതിരിക്കട്ടെ.   

സന്ദീപ് വാചസ്പതി
 

Tags: Sandeep Vachaspatiems
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോളിംഗ് കഴിഞ്ഞ ഉടന്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍ വിജയസാധ്യാതചര്‍ച്ചകളില്‍ മുഴുകിയപ്പോള്‍ മാതൃകയായി യുവ ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി

കരമന ജയൻ, യുവരാജ് ഗോകുൽ, , സന്ദീപ് വാചസ്പതി, കെ.കെ. അനീഷ് എന്നിവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

ബിജെപിയുടെ കറുത്ത കുതിരകള്‍…നെടുമങ്ങാടും തിരുവനന്തപുരം സെന്‍ട്രലും മണലൂരും ഹരിപ്പാടും കടുത്ത മത്സരം ഉറപ്പാക്കും ഇവര്‍

Kerala

ഹരിപ്പാട് സന്ദീപ് വാചസ്പതിയുടെ തേരോട്ടം

അന്തരിച്ച ഞെരളത്ത് രാമപ്പൊതുവാള്‍ (ഇടത്ത്) പാണക്കാട് പോയി മുസ്ലിം ലീഗ് അംഗത്വം സ്വീകരിക്കുന്ന ഞെരളത്ത് രാമപ്പൊതുവാളിന്‍റെ മകനായ ഹരിഗോവിന്ദന്‍ (വലത്ത്)
Kerala

“സോപാനം ദേവത്വത്തിലേക്കുള്ള പടിക്കെട്ട്, ലീഗിന്റെ കോണി വെറും…” ലീഗില്‍ അംഗത്വമെടുത്ത ഞെരളത്തിന്റെ മകന്‍ ഹരിഗോവിന്ദനെ വിമര്‍ശിച്ച് വാചസ്പതി

Kerala

മുഗൾ ഭരണകാലത്തിന് ശേഷം വൻ ക്ഷേത്ര കൊള്ള നടന്നത് പിണറായി സർക്കാരിന്റെ കാലത്തെന്ന് സന്ദീപ് വാചസ്പതി

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.