പാലക്കാട്: ആര്‍എസ്എസ് പ്രവര്ത്തകന് സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യസൂത്രധാരന്‍ പോലീസ് പിടിയിലായി. കൊഴിഞ്ഞാമ്പാറ അത്തിക്കോട് സ്വദേശിയും എസ്ഡിപിഐ നേതാവുമായ മുഹമ്മദ് ഹാറൂണാണ് അറസ്റ്റിലായത്. സൂത്രധാരന്‍ പിടിയിലായതോടെ നിലവില്‍ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 10 ആയി. കൃത്യത്തില്‍ പങ്കെടുത്ത മൂന്ന് പേരെ കൂടി ഇനി കണ്ടെത്താനുണ്ട്. ഇവര്‍ക്കായി പോലീസ് അന്വേഷണം തുടരുകയാണ്.
സംഭവത്തിന് ശേഷം ഒളിവില്‍ പോയ ഹാറൂണിനെതിരേ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. സംഭവം നടന്ന് രണ്ടു മാസങ്ങള്‍ക്ക് ശേഷമാണ് മുഖ്യപ്രതി പിടിയിലാകുന്നത്. നവംബര്‍ 15-നായിരുന്നു സംഭവം. ഭാര്യയുമായി ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന സഞ്ജിത്തിനെ കാറിലെത്തിയ സംഘം തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: