അബുദാബി: അബുദാബി ലക്ഷ്യമിട്ട് ഒരാഴ്ച മുന്‍പ് നടത്തിയ മാരകമായ ആക്രമണത്തിനു പിന്നാലെ വീണ്ടും യുഎഇയ്ക്കു നേരേ യെമനിലെ ഹൂതി വിമതരുടെ ആക്രമണം. അബുദാബിയെ ലക്ഷ്യമിട്ട് അയച്ച രണ്ട് ഹൂതി ബാലിസ്റ്റിക് മിസൈലുകള്‍ തടഞ്ഞ് നശിപ്പിച്ചതായി യുഎഇ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു.’തകര്‍ത്ത ബാലിസ്റ്റിക് മിസൈലുകളുടെ അവശിഷ്ടങ്ങള്‍ അബുദാബിക്ക് ചുറ്റുമുള്ള പ്രത്യേക പ്രദേശങ്ങളില്‍ വീണു,’ എല്ലാ ആക്രമണങ്ങള്‍ക്കെതിരെയും ആവശ്യമായ സംരക്ഷണ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
അബുദാബിയിലെ ഇന്ധന ശാലയില്‍ കഴിഞ്ഞ ആഴ്ച നടത്തിയ ആക്രമണത്തില്‍ രണ്ടു ഇന്ത്യക്കാര്‍ ഉള്‍പ്പെടെ മൂന്ന് പേര് കൊല്ലപ്പെടുകയും അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം തീപിടിത്തം ഉണ്ടാകുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ സൗദി സഖ്യസേന യെമനില്‍ പ്രത്യാക്രമണം നടത്തിയിരുന്നു.
വടക്കന്‍ പ്രവിശ്യയായ സദായിലെ താല്‍ക്കാലിക തടങ്കല്‍ കേന്ദ്രത്തില്‍ വെള്ളിയാഴ്ചയുണ്ടായ ആക്രമണത്തില്‍ 60 പേര് കൊല്ലപ്പെട്ടിരുന്നു. ചൊവ്വാഴ്ച നടന്ന ഓപ്പറേഷനില്‍ ഹൂതികളുടെ നിയന്ത്രണത്തിലുള്ള തലസ്ഥാനമായ സനയില്‍ 20 ഓളം പേര് കൊല്ലപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: