ഡോ. പി.പി. സൗഹൃദന്
ആദിശങ്കരന്റെ ‘ഗണേശപഞ്ചരത്ന സ്തോത്രമോ, മുത്തുസ്വാമി ദീക്ഷിതര്‍ ചിട്ടപ്പെടുത്തി ഡോ. കെ.ജെ. യേശുദാസ് ആല പിച്ച ‘വാതാപിം ഗണപതിം’ അല്ലെങ്കില്‍ എം.എസ്. സുബ്ബലക്ഷ്മി ആലപിച്ച ലളിതാസഹസ്രനാമമോ എസ്. പി. ബാലസുബ്രഹ്മണ്യത്തിന്റെ സ്വരമധുരിമയിലെ വിഷ്ണുസഹസ്രനാമമോ കേള്‍ക്കുകയോ സ്വയം ചൊല്ലുകയോ ചെയ്തുകൊണ്ട് ദിവസത്തിന്റെ കൃത്യാന്തരത്തിലേയ്ക്ക് പ്രവേശിക്കുന്നത് എത്ര ഊര്‍ജദായകവും ശുഭസൂചകവുമായിരിക്കും!
കാരണം മുമ്പു വിവരിച്ചു വന്നതുപോലെ ഈശ്വരചൈതന്യത്തെ നമ്മിലേയ്ക്ക് ആവാഹിക്കാന്‍ കഴിയുന്നതുതന്നെ. സാത്വികമായ ദിനചര്യയും ലളിതമായ വ്യായാമവും ശരീരത്തിനു ഹിതമായ ആഹാരവും മര്ത്ത്യന് അഭിവൃദ്ധിദായകമാവുന്നു.
ഋ = ങഇ2 എന്ന ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ തത്ത്വപ്രകാരം ഊര്‍ജം (ഋിലൃഴ്യ) പിണ്ഡത്തിന്റെ രൂപപരിണാമമാണ്. അതിനാലാണ് ഒരു കരിങ്കല്‍ കഷണം ഒരു യന്ത്രത്തിലോ മറ്റോ ഘടിപ്പിച്ച് അചിന്ത്യമായ വേഗതയില്‍ കറക്കിയാല്‍ അത് തീയായി മാറുന്നത്.
അതുകൊണ്ടാണ് ജീവിതവിജയത്തിന് – ”മാം അനുസ്മര യുധ്യ ച’ എന്നെ അനുസ്മരിച്ചുകൊണ്ട് യുദ്ധം (ജീവിതമാകുന്ന യുദ്ധം ചെയ്യു എന്നു ശ്രീകൃഷ്ണന് പറയുന്നത്. (ഭ.ഗീ, 8:7)
മനുഷ്യന് മനസ്സിന്റെ സ്വസ്ഥതയ്ക്ക്, ജീവിതവിജയത്തിന്, ആനന്ദത്തിന്റെ പൂര്ണാനുഭവത്തിന് വിശ്രമത്തിന് ഒരു വിശ്വാവബോധം (ഡിശ്ലൃമെഹ മംമൃലില)ൈ അത്യാവശ്യമാണ്. അല്ലെങ്കില്‍ അകാരണമായ ഒരു അസ്വസ്ഥത അഥവാ ഭയം നമ്മെ വന്നു മൂടുന്നതായി അനു ഭവപ്പെടാം. സംഗീതം പൊതുവെയും ഇന്ത്യന്‍ ക്ലാസ്സിക് സംഗീതം വിശേഷിച്ചും ആത്മീയ ചൈതന്യവുമായി ലയിച്ചു കിടക്കുന്ന നാദബ്രഹ്മവീചികളാണ്.
പരാ-പശ്യന്തി -മധ്യമാ -വൈഖരി എന്നീ നാലു തരത്തിലാണ് അതിന്റെ വിവിധ തലങ്ങള്‍ ഉച്ചാരണവേളയില്‍ നമ്മുടെ അടിവയറ്റില്‍ നിന്നുയര്‍ന്ന് തൊണ്ടയിലേക്കെത്തുക. പരാദി ചത്വാരി വാഗാത്മകം…’എന്നു മുത്തുസ്വാമി ദീക്ഷിതര്‍ ‘ഗണേശപഞ്ചരത്നസ്തോത്രത്തില് പാടിയത് നമുക്ക് ഓര്‍ക്കാം.
രമ്യാണി വീക്ഷ്യ മധുരാംശ്ച നിശമ്യ ശബ്ദാന്’ എന്ന അഭിജ്ഞാന ശാകുന്തളത്തിലെ കാളിദാസകവിതാശകലം ഓര്‍ത്തുപോവുന്നു. മധുരാകൃതിയുടെയും മധുരശബ്ദത്തിന്റെയും സ്മരണ മനുഷ്യനെ കാലാന്തരത്തിലേയ്ക്കും പൂര്വജന്മസ്മൃതിയിലേയ്ക്കും കൊണ്ടുപോവുന്ന ഈ വിശ്വപ്രകൃതിയുടെ അജ്ഞാതവിസ്മയത്തെ കവി സന്ദര്‍ഭാനുസൃതം അവിടെ സുസമ്മതമായി ചിത്രീകരിച്ചു.
നമ്മുടെ പൂര്‍വികരായ ഋഷീശ്വരന്മാര്, തത്ത്വചിന്തകര്‍, ഗണിതശാസ്ത്രജ്ഞര്‍, മഹാത്മാക്കള്‍ എല്ലാവരും വിശാലമായ ഈ വിശ്വവിദ്യയെക്കുറിച്ച് വ്യസനിച്ച് നിരീക്ഷിച്ച വിദ്യാവ്യസനികളായിരുന്നു. ഗീതഗോവിന്ദ കാരനായ ജയദേവകവി,
”വേദാനുദ്ധരതേ, ജഗന്തി വഹതേ
ഭൂഗോളമൂദ്വിഭ്രതേ…’
എന്നിങ്ങനെ ഭൂഗോളം’ എന്ന പദം 800 വര്‍ഷം മുമ്പേ അദ്ദേഹം പ്രയോഗിച്ചു. (അന്നു ടെലിസ്കോപ്പ് ഒന്നുമില്ല.) 12ാം നൂറ്റാണ്ടില്‍ ജയദേവന് ഒറീസയിലെ ജഗന്നാഥപുരി ക്ഷേത്രസമീപം വസിച്ചിരുന്നു.
കലിയുഗത്തില്‍ നാമസങ്കീര്‍ത്തനം മാത്രം മതിയാവും, യന്ത്ര-മന്ത്ര -തന്ത്രാദിയും വേണമെന്നില്ല മനുഷ്യന് ജീവിതവിജയം നേടാന്‍ എന്ന് ജ്ഞാനികള്‍ പറഞ്ഞിരിക്കുന്നു ദുഃഖമോചനമാണ് മോക്ഷം. അതിന് എന്താണ് വഴി?
‘മനഃ ഏവ മനുഷ്യാണാം കാരണം ബന്ധമോക്ഷയോ?’ (മനസ് തന്നെയാണ് മനുഷ്യനെ സംബന്ധിച്ച് പ്രതിബന്ധവും മോക്ഷത്തിന് – ദുഃഖ മോചനത്തിന് – കാരണവുമായിരിക്കുന്നത്.
നാം കാമക്രോധാദി ഷഡ്വികാരങ്ങളെ വരുതിയില്‍ നിര്‍ത്തണം.
‘ക്രോധം പരിത്യജിക്കേണം ബുധജനം
ക്രോധമല്ലോ നൃണാം യമനായതു നിര്‍ണയം
(അധ്യാത്മരാമായണം)
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: