കൊച്ചി: യു.എ.പി.എ. കേസില്‍ കുടുങ്ങി ഉത്തര്‍പ്രദേശില്‍ ജയിലില്‍ കഴിയുന്ന സിദ്ധിഖ് കാപ്പനു വേണ്ടി കേരള പത്ര പ്രവര്‍ത്തക യൂണിയന്‍ പണപ്പിരിവിന്. സിദ്ധിഖ് കാപ്പന് എല്ലാ വിധ സഹായവും നല്‍കാനും കേസുകള്‍ നടത്താനുമായി പണം പിരിക്കാന്‍ എറണാകുളത്ത് നടന്ന യൂണിയന്‍ സംസ്ഥാന സമിതി യോഗമാണ് തീരുമാനിച്ചത്. 500 രൂപയാണ് വാര്‍ഷിക മെമ്പര്‍ഷിപ്പ് ഫീ. ഇതിനൊപ്പം ഓരോ അംഗത്തില്‍നിന്നും 100 രൂപ അധികം സമാഹരിക്കാനാണ് തീരുമാനം.
രാജ്യദ്രോഹ കുറ്റം ചുമത്തി ഒരു വര്‍ഷത്തിലേറെയായി ഉത്തര്‍പ്രദേശ് ജയിലില്‍ കഴിയുന്ന സിദ്ധിഖ് കാപ്പനുവേണ്ടി യൂണിയന്‍ രംഗത്തിറങ്ങിയത് തന്നെ വ്യാപക വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. യു.പി. പോലീസും രഹസ്യാന്വേഷണ വിഭാഗവും നിരീക്ഷിച്ചുവന്നിരുന്ന ഭീകരവാദികള്‍ക്കൊപ്പമാണ് സിദ്ധിഖ് കാപ്പനും അറസ്റ്റിലായത്. പേപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട ഓഫീസിന്റെ സെക്രട്ടറിയായി പ്രവര്‍ത്തിച്ച കാപ്പന്‍, രാജ്യ താല്‍പ്‌ര്യത്തിന് വിരുദ്ധമായി ചെലവഴിക്കപ്പെട്ട കോടികണക്കിന് വരുന്ന വിദേശ ഫണ്ട് കൈകാര്യം ചെയ്തതായും അന്വേഷണത്തില്‍ കണ്ടെത്തി. ഇത്തരം പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള യാത്രയിലാണ് കാപ്പന്‍ മറ്റ് ഭീകരവാദികള്‍ക്കൊപ്പം പിടിയിലായത്. അഴിമുഖം എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലിന് വേണ്ടി വാര്‍ത്ത തയ്യാറാക്കാനായിരുന്നു യാത്രയെന്ന് കാപ്പന്‍ പിടിയിലായപാടെ മൊഴി നല്‍കിയെങ്കിലും ഓണ്‍ ലൈന്‍ പോര്‍ട്ടര്‍ അധികൃതര്‍ നിഷേധിച്ചതോടെ പൊളിഞ്ഞു.
എന്നിട്ടും കാപ്പനെ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിന്റെ ഇരയെന്ന് അടയാളപ്പെടുത്തി ആഘോഷിക്കാനാണ് പത്ര പ്രവര്‍ത്തക യൂണിയന്‍ തയ്യാറായത്. ഇതിനെതിരേ വ്യാപക വിമര്‍ശനമുയര്‍ന്നതോടെ ജയിലിലായ ഒന്നാം വാര്‍ഷിക ദിനത്തില്‍ സംസ്ഥാന വ്യാപകമായി നടത്താന്‍ നിശ്ചയിച്ച പ്രതിഷേധ പരിപാടികള്‍ പാടെ പൊളിഞ്ഞു. കാപ്പനെ മാധ്യമ ലോകം തന്നെ മറന്നുതുടങ്ങിയപ്പോഴാണ് കാപ്പനെ മറയാക്കി ധനസമാഹരണത്തിന് യൂണിയന്‍ വീണ്ടും രംഗത്തിറങ്ങിയത്.
യു.എ.പി.എ. കേസില്‍ അറസ്റ്റിലായ പ്രതിയ്‌ക്കായി യൂണിയന്‍ ഫണ്ട് പിരിവിന് ഇറങ്ങുന്നത് തന്നെ തെറ്റായ സന്ദേശം നല്‍കുമെന്ന ശക്തമായ വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: