ന്യൂദല്‍ഹി: ബ്രിട്ടീഷുകാര്‍ അവരുടെ ഭടന്മാരുടെ ഓര്‍മ്മയ്ക്കായി പണികഴിപ്പിച്ച ഇന്ത്യാ ഗേറ്റിനേക്കാള്‍ എന്തുകൊണ്ടും അമര്‍ ജവാന് ജ്യോതി എരിയേണ്ടത് ദേശീയ യുദ്ധ സ്മാരകത്തില്‍ (നാഷണല്‍ വാര് മെമ്മോറിയല്‍) തന്നെയാണെന്ന് ബ്രിഗേഡിയര്‍ ചിത്തരഞ്ജന് സാവന്ത്.
കഴിഞ്ഞ 49 വര്‍ഷമായി റിപ്പബ്ലിക് ദിന പരേഡില്‍ ദൃക്സാക്ഷി വിവരണം നല്കുന്ന വ്യക്തി കൂടിയാണ് ഇദ്ദേഹം. ‘ഇന്ത്യാ ഗേറ്റ് ഉണ്ടാക്കിയത് ബ്രിട്ടീഷുകാരാണ്. അത് യുദ്ധസ്മാരകമെന്നോണം ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ചതാണ്.,’- അദ്ദേഹം പറഞ്ഞു. ഇദ്ദേഹത്തിന്റെ ഈ അഭിപ്രായം വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ അവരുടെ ട്വിറ്റര്‍ പേജില്‍ പങ്കുവെച്ചിരുന്നു.
‘ദേശീയ യുദ്ധ സ്മാരം (നാഷണല്‍ വാര് മെമ്മോറിയല്‍) ഉണ്ടാക്കിയത് ഇന്ത്യയാണ്. 1947ല്‍ ദേശത്തിന് വേണ്ടി ജീവത്യാഗം ചെയ്ത രക്തസാക്ഷികള്‍ക്കായി നിര്‍മ്മിച്ചതാണ് ഇവിടം. അതുകൊണ്ട് അമര്‍ ജവാന് ജ്യോതി കത്തിക്കാന്‍ പറ്റിയ ഇടം ഇത് തന്നെയാണ്,’- അദ്ദേഹം അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ദിവസമാണ് മോദി സര്‍ക്കാര്‍ അമര്‍ ജവാന് ജ്യോതി ഇന്ത്യാഗേറ്റില്‍ നിന്നുമെടുത്ത് മാറ്റിയ ശേഷം നാഷണല്‍ വാര് മെമ്മോറിയില്‍ ലയിപ്പിച്ചിരുന്നു. ഈ തീരുമാനത്തിനെതിരെ ചില കോണ്‍ഗ്രസ് നേതാക്കള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: