തിരുവനന്തപുരം: കൊറോണ നിയന്ത്രണങ്ങള്‍ക്കിടെ വാഹന പരിശോധന (police vehicle checking) നടത്തുകയായിരുന്ന പോലീസ് ഉദ്യോഗസ്ഥനെതിരെ മതവിദ്വേഷ പ്രചാരണവുമായെത്തിയവരെ ‘എയറില്‍’ ആക്കി സോഷ്യല്‍ മീഡിയ. മതംപറഞ്ഞ് സമൂഹത്തില്‍ കുത്തിതിരിപ്പ് ഉണ്ടാക്കാന്‍ ശ്രമിച്ച ഇസ്ലാമിസ്റ്റുകളെ (islamist) ട്രോളിലൂടെ തുറന്നു കാട്ടിയിരിക്കുകയാണ് നവമാധ്യമങ്ങളില്‍ (Social media) ഉള്ളവര്‍.
കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍. പുനലൂര്‍ കുളത്തൂപ്പുഴ സ്വദേശിയായ അഫ്‌സല്‍ മനായി എന്ന യുവാവാണ് ഓച്ചിറ ഐഎസ്എച്ച്ഒ പി. വിനോദിനെതിരെ ഫേസ്ബുക്കിലൂടെ വ്യാജ പ്രചാരണം നടത്തിയത്. കായംകുളം എംഎസ്എം കോളേജില്‍ ( Milad-E-Sherif Memorial (MSM) College Kayamkulam ) പഠിക്കുന്ന സഹോദരിയെ കൂട്ടിക്കൊണ്ടു വരാനെന്ന പേരില്‍ മാരുതി കാറില്‍ അമ്മയ്‌ക്കും സഹോദരനുമൊപ്പം എത്തിയ അഫ്‌സല്‍ മനായിയെ ഓച്ചിറയില്‍ വാഹന പരിശോധന നടത്തുകയായിരുന്ന പോലീസ് സംഘം തടഞ്ഞു നിര്‍ത്തി.
സത്യവാങ്മൂലത്തില്‍ സംശയം തോന്നിയ പോലീസ് ഉദ്യോഗസ്ഥന്‍ വാഹനം കടത്തി വിടാന്‍ തയ്യാറായില്ല. തുടര്‍ന്ന് അമ്മയെയും ഇളയ സഹോദരനെയും വാഹനത്തില്‍ നിന്ന് പുറത്തിറക്കിയ ശേഷം അമ്മ ബുര്‍ക്ക ധരിച്ചതിന്റെ പേരില്‍ വാഹനം കടത്തി വിടുന്നില്ലെന്ന് പറഞ്ഞ് പോലീസ് ഉദ്യോഗസ്ഥന്റെ ചിത്രവും പേരും സഹിതം ഫേസ് ബുക്ക് പോസ്റ്റിട്ടു.
എന്നാല്‍, ഈ ആരോപണം ശരിയല്ലെന്ന് ഈ സമയം അവിടെ ഉണ്ടായിരുന്നവര്‍ തന്നെ സ്ഥിരീകരിച്ചു. ഇതോടെയാണ് അഫ്‌സല്‍ മനായിയും കുടുംബത്തെയും സോഷ്യല്‍ മീഡിയ ‘എയറില്‍’ ആക്കിയത്. സ്വര്‍ണ്ണം കടത്തുന്നത് പിടിക്കുമ്പോള്‍ വരെ ഇത്തരം ഇരവാദം ഉയരുമെന്നാണ് സോഷ്യല്‍ മീഡിയ ട്രോളുകളിലൂടെ പറയുന്നത്. വണ്ടിയില്‍ കുറച്ച് ബീഫും കൂടി ഉണ്ടായിരുന്നുവെന്ന് പറയാമായിരുന്നുവെന്നും ഔട്ട്‌സ്‌പോക്കണ്‍ (outspoken) പേജ് ട്രോളിയിട്ടുണ്ട്.
അഫ്‌സലിന്റെ ഫേസ്ബുക്ക് പോസ്റ്റ് മതതീവ്രവാദ സംഘടനയില്‍ പെട്ടവര്‍ ഏറ്റുപിടിച്ചിട്ടുണ്ട്. കൂട്ടത്തില്‍ രണ്ട് ദൃശ്യമാധ്യമങ്ങളും. എന്നാല്‍, കൃത്യനിര്‍വഹണം നിര്‍വഹിച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ നടത്തിയ മതവിദ്വേഷ പ്രചാരണത്തില്‍ വലിയ പ്രതിഷേധമാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഉയരുന്നത്.
പോലീസുകാര്‍ നിരവധി വാഹനങ്ങള്‍ പരിശോധിക്കുന്നതും കൃത്യമായ രേഖകള്‍ ഇല്ലാത്ത വാഹനങ്ങള്‍ തിരിച്ചു വിടുന്നതുമായി വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. തെറ്റായ വിവരങ്ങളിലൂടെ വര്‍ഗീയ പ്രചരണം നടത്തിയ അഫ്‌സലിനെതിരെ കേസെടുക്കണമെന്ന് നിരവധി പേര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: