തിരുവനന്തപുരം: കേരളത്തില്‍ മനസ്സിന് ആവേശം പകരുന്ന പുതിയ ലഹരിമരുന്നായ എംഡിഎംഎ കുക്ക് (പാചകം) ചെയ്യുന്ന കേന്ദ്രങ്ങള്‍ വര്‍ധിച്ചുവരുന്നതായി ഇന്റലിജന്‍സ് ഏജന്‍സികള്‍.
എംഡിഎംഎ(3,4 മീെൈഥല്‍നെഡയോക്സിമെതാംഫെറ്റാമിന്‍) നേരത്തെ ബെഗളൂരുവില്‍ നിന്നും ചെന്നൈയില്‍ നിന്നുമാണ് കേരളത്തില്‍ എത്തിയിരുന്നത്. എന്നാല്‍ വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ ജാഗ്രത വര്‍ധിപ്പിച്ചതോൈടെ ഈ സൈക്കോ ആക്ടിവ് (മനസ്സിന് ആവേശം പകരുന്ന) മയക്കമരുന്ന് കടത്താന്‍ പറ്റാത്ത സ്ഥിതിവിശേഷമാണ്. ഇതോടെയാണ് എംഡിഎംഎ മരുന്നുകള്‍ കേരളത്തില്‍ തന്നെ പാചകം ചെയ്തെടുക്കുന്ന കേന്ദ്രങ്ങള്‍ ഡ്രഗ് മാഫിയ ആരംഭിച്ചത്.
ഒരു കെട്ടിടത്തില്‍ അഞ്ച് കുക്കിംഗ് കേന്ദ്രങ്ങള്‍ വരെ
സിനിമാമേഖലയിലും കാസര്‍കകോട് കേന്ദ്രീകരിച്ചും എംഡിഎംഎ കടത്ത് ശക്തമാണ്. എംഡിഎംഎയില്‍ ചില രാസവസ്തുക്കള്‍ ചേര്‍ത്താല്‍ ലഹരി കൂടും. എംഡിഎംഎ പാചകകേന്ദ്രങ്ങളില്‍ എംഡിഎംഎയില്‍ രാസവസ്തുക്കള്‍ ചേര്‍ക്കാനുള്ള എല്ലാ ഉപകരണങ്ങളും ഉണ്ടായിരിക്കും. എംഡിഎംഎ കുക്കിംഗ് കേന്ദ്രങ്ങള്‍ക്ക് ഒരു ചെറിയ ബാത് റൂമിന്റെ വലിപ്പം മതിയാവും. ബെംഗളൂരുവിലും ചെന്നൈയിലുമെല്ലാം ഒരു കെട്ടിടത്തിനുള്ളില്‍ തന്നെ അഞ്ച് കുക്കിംഗ് കേന്ദ്രങ്ങള്‍ വരെ പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇത്തരം കുക്കിംഗ് പഠിപ്പിക്കുന്ന യുട്യൂബ് ചാനലുകളും ധാരാളമായി ഉള്ളതായി പറയുന്നു. ഡാര്‍ക് നെറ്റുകളിലും ഇത്തരം വിവരങ്ങള്‍ നിറയെ ലഭ്യമാണ്.
ഡിജെ പാര്‍ട്ടികളില്‍ ഒരു ഗ്രാമിന് 10000 രൂപ വരെ
ലഹരിയുടെ ലോകത്ത് കേരളം പുതിയ വഴികള്‍ തേടുകയാണ്. കഞ്ചാവും ഹാഷിഷും കടന്ന് ഇപ്പോള്‍ ട്രെന്‍ഡ് എംഡിഎംഎ പോലുള്ള സിന്തറ്റിക് മയക്കുമരുന്നുകളാണെന്ന് എക്സൈസ് വകുപ്പ് പറയുന്നു. ഒരു ഗ്രാമിന് 4000 രൂപ വരെ നല്‍കിയാണ് യുവാക്കള്‍ ഇത് വാങ്ങുന്നത്. ഡിജെ പാര്‍ട്ടികളില്‍ ഇത് 10000 രൂപ വരെ എത്തും. സ്കൂള്‍, കോളെജ് വിദ്യാര്‍ത്ഥികള്‍ക്കിടയിലാണ് ഇതിന്റെ ഉപയോഗം അധികമായിരിക്കുന്നത്. ഇത്തരം ഡ്രഗുകള്‍ കഴിച്ച് ഉന്മാദത്തിന്റെ മറ്റൊരു അവസ്ഥയില്‍ അക്രമാസക്തമാകുന്നവരുമുണ്ട്.
മൂന്ന് വര്‍ഷത്തില്‍ മരണം
ലഹരിമരുന്നായ എംഡിഎംഎ ഉപയോഗിച്ചാല്‍ 12 മണിക്കൂര്‍ സജീവമാകും. ശരീരത്തിന് തളര്‍ച്ചയുണ്ടാകില്ല. പിന്നെ മൂന്ന് ദിവസത്തേക്ക് ഉറക്കമില്ല. ഭക്ഷണം വേണ്ട. തൊണ്ട വറ്റിവരളും. ഒന്നും കഴിക്കാന്‍ തോന്നില്ല. മൂന്ന് ദിവസം ഉറങ്ങാതെ, ഭക്ഷണം കഴിക്കാന്‍ കഴിയാതെ ആകുമ്പോള്‍ അസ്വസ്ഥതകള്‍ ഗുരുതരമാകും. ഇത് പതിവായി ഉപയോഗിച്ചാല്‍ മൂന്ന് വര്‍ഷത്തില്‍ മരണം വരെ സംഭവിക്കും.
മൊത്തവിതരണക്കാര്‍ ആഫ്രിക്കന്‍ സ്വദേശികള്‍
തിരുവനന്തപുരത്തും കൊച്ചിയിലും എംഡിഎംഎ ബിസിനസിന്റെ മൊത്തവിതരണക്കാര്‍ ആഫ്രിക്കന്‍ സ്വദേശികളാണ്. ഇതിന്റെ വേരുകള്‍ താലിബാനോളം എത്തുന്നതായും പറയുന്നു. ഇപ്പോള്‍ എംഡിഎംഎ കുക്കിംഗ് കേന്ദ്രങ്ങള്‍ മുളയിലേ നുള്ളാനുള്ള ശ്രമത്തിലാണ് കേരളത്തിലെ എക്സൈസും മറ്റ് അന്വേഷണ ഏജന്‍സികളും. ഒരു കിച്ചണില്‍ രണ്ട് കിലോഗ്രാം വരെ എംഡിഎംഎ ഉല്പാദിപ്പിക്കാം.
പെണ്‍കുട്ടികളുടെ എണ്ണം വര്‍ധിക്കുന്നു
എംഡിഎംഎ ഏജന്റുമാരായി പ്രവര്‍ത്തിക്കുന്നവരില്‍ പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും എണ്ണം വര്‍ധിക്കുന്നതായി ഈയിടെ എക്സൈസ് ഡിപാര്‍ട്മെന്റ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. പെണ്‍കുട്ടികളില്‍ അധികം പേരും സ്നേഹിതന്റെയോ കാമുകന്റെയോ നിര്‍ബന്ധത്തിന് വഴങ്ങി ആദ്യഡോസ് എടുക്കുന്നവരാണ്. പിന്നീട് ഇവര്‍ അതിന് അടിമയാകുന്നു. ഇവര്‍ പിന്നീട് ഡ്രഗ് വാഹകരായി മാറുന്നു. ഈ സ്ത്രീകളില്‍ പലരും കുറച്ചു കഴിഞ്ഞാല്‍ കുക്കിംഗിലേക്ക് തിരിയുന്നു.
മാതാപിതാക്കളുടെ അക്കൗണ്ടുകളില്‍ നിന്നും പണം പിന്‍വലിക്കുന്നവരെ ശ്രദ്ധിക്കൂ
രഹസ്യമായി മാതാപിതാക്കളുടെ അക്കൗണ്ടുകളില്‍ നിന്നും പണം പിന്‍വലിക്കുന്ന വിദ്യാര്‍ത്ഥികളില്‍ പലരും എംഡിഎംഎയുടെ ഉപയോക്താക്കളാണെന്ന് പൊലീസ് പറയുന്നു. അവര്‍ പിടികൂടിയ പല വിദ്യാര്‍ത്ഥികളും ഇതേ സ്വഭാവം കാണിക്കുന്നവരാണ്. പലരും കൊറിയര്‍ വഴി എംഡിഎംഎ വരുത്തുന്നവരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: