ന്യൂദല്‍ഹി: 2022 ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ഇന്ത്യയില്‍ വെച്ചുതന്നെ നടക്കുമെന്ന് റിപ്പോര്‍ട്ട്. രാജ്യത്ത് കോവിഡ് രൂക്ഷമാകുന്നതിനാല്‍ സ്റ്റേഡിയങ്ങളിലേക്ക് കാണികള്‍ക്ക് പ്രവേശനമുണ്ടാകില്ല. ബി.സി.സി.ഐ യിലെ മുതിര്‍ന്ന അംഗമാണ് ഇക്കാര്യം അറിയിച്ചതെന്ന് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. മുംബൈയില്‍ വെച്ചായിരിക്കും എല്ലാ മത്സരങ്ങളും നടക്കുക.
ജനുവരി 20 ന് ഐ.പി.എല്ലിലേക്കുള്ള താരങ്ങളുടെ രജിസ്ട്രേഷനും അവസാനിച്ചു. ആകെ 1214 കളിക്കാരാണ് ലേലത്തിന് പേര് നല്‍കിയിരിക്കുന്നത്. ഇതില്‍ മലയാളി താരം ശ്രീശാന്തും ഉള്‍പ്പെടുന്നു. 50 ലക്ഷം രൂപ അടിസ്ഥാന വിലയിട്ടാണ് ശ്രീശാന്തിന്റെ പേര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കളിക്കാര്‍ തന്നെയാണ് അടിസ്ഥാനവില തീരുമാനിക്കുന്നത്. ഫ്രാഞ്ചൈസികളുമായി ചര്‍ച്ച ചെയ്ത ശേഷം കളിക്കാരെ 200 മുതല്‍ 300 വരെ എണ്ണമായി ചുരുക്കും. ഇതിലും ഉള്‍പ്പെട്ടെങ്കില്‍ മാത്രമേ മത്സരത്തില്‍ കളിക്കാന്‍ ശ്രീശാന്തിന് സാധ്യത തെളിയൂ. കഴിഞ്ഞ സീസണിലും ശ്രീശാന്ത് പേര് രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ അന്തിമ പട്ടികയിലേക്ക് എത്താന്‍ സാധിച്ചിരുന്നില്ല.
അതെസമയം ക്രിസ് ഗെയ്ല്, ജോഫ്രാ ആര്‍ച്ചര്‍, മിച്ചല്‍ സ്റ്റാര്‍ക്ക് തുടങ്ങിയവര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. ആകെ 1214 കളിക്കാരാണ് ലേലത്തിന് പേര് നല്‍കിയിരിക്കുന്നത്. 49 കളിക്കാര്‍ അടിസ്ഥാന വിലയായി 2 കോടി രൂപയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഇതില്‍ 17 ഇന്ത്യന്‍ കളിക്കാരുണ്ട്. ആര് അശ്വിന്, ചഹല്‍, ദീപക് ചഹര്‍, ശിഖര്‍ ധവാന്, ശ്രേയസ് അയ്യര്‍, ദിനേശ് കാര്‍ത്തിക്, ഇഷന്‍ കിഷന്, ഭുവനേശ്വര്‍ കുമാര്‍,ദേവ്ദത്ത് പടിക്കല്‍, ക്രുനാല്‍ പാണ്ഡ്യ, ഹര്‍ഷല്‍ പട്ടേല്‍, സുരേഷ് റെയ്ന, റായിഡു, മുഹമ്മദ് ഷമി, ശര്‍ദുല്‍ ഠാക്കൂര്‍, റോബിന് ഉത്തപ്പ, ഉമേശ് യാദവ് തുടങ്ങിയവരും വിദേശതാരങ്ങളില്‍ ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്മിത്ത്, ഡികോക്ക്, ഡുപ്ലസിസ്, ഡ്വെയിന്‍ ബ്രാവോ തുടങ്ങിയ പ്രമുഖരുമാണ് രണ്ട് കോടി അടിസ്ഥാന വിലയായി തിരഞ്ഞെടുത്തിരിക്കുന്നത്. ഫെബ്രുവരി 12, 13 തീയതികളിലായി ബെംഗളൂരുവില്‍ വെച്ച് താരലേലം നടക്കും. ഇത്തവണ പത്ത് ടീമുകളാണ് ഐ.പി.എല്ലില്‍ മാറ്റുരയ്ക്കുന്നത്. വിവോയ്ക്ക് പകരം ടാറ്റ ഐ.പി.എല്ലിന്റെ പ്രധാന സ്പോണ്‍സറാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: