ന്യൂദല്‍ഹി: യുപി നിയമസഭാ തെരെഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ദൂരദര്‍ശനിലും ആകാശവാണിയിലും പ്രചരണത്തിന് അവസരം ഒരുക്കുമെന്ന് അഡീഷണല്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ഡോ. ബ്രഹ്മ ദേവ് റാംതിവാരി അറിയിച്ചു.
ഫെബ്രുവരി അഞ്ച് മുതല്‍ മാര്‍ച്ച് അഞ്ച് വരെ ഒന്നിടവിട്ട ദിവസങ്ങളിലായാണ് ആകാശവാണിയിലും ദൂരദര്‍ശനിലും പ്രക്ഷേപണം. 1,798 മിനിറ്റ് സമയമാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പ്രക്ഷേപണത്തിനായി അനുവദിക്കുക. 1.00 മണിക്കും 3.00 മണിക്കും ഇടയിലായി 16 ദിവസമാണ് ദൂരദര്‍ശനില്‍ പ്രക്ഷേപണം. ആകാശവാണിയില്‍ 14 ദിവസം 10 മണി മുതല്‍ 11 മണിവരെയും വൈകിട്ട് 5.30 മുതല്‍ 7.10 വരെയും രണ്ട് ഷിഫ്റ്റുകളായാണ് പ്രക്ഷേപണമുണ്ടാകുക.
ബിജെപി 478, ബിഎസ്പി 307, എസ്പി 303, സിപിഐ 92, സിസിഎം 90, കോണ്‍ഗ്രസ്സ് 151, എന്‍സിപി 90, ആര്‍എല്‍ഡി 107 എന്നിങ്ങനെയാണ് ഓരോ പാര്‍ട്ടികള്‍ക്കുമായി അനുവദിച്ച സമയം. തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ ആരോഗ്യസെക്രട്ടറിമാര്‍, ചീഫ് സെക്രട്ടറിമാര്‍, ചീഫ് ഇലക്ടറല്‍ ഓഫീസര്‍മാര്‍ എന്നിവരുമായി ചീഫ് ഇലക്ഷന് കമ്മീഷണര്‍ സുശീല്‍ചന്ദ്ര വര്‍ച്വല്‍ കൂടികാഴ്ച നടത്തും. രാജ്യത്തെ കോറോണ രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് കൂടികാഴ്ച. കോറോണ പശ്ചാത്തലത്തില്‍ ചീഫ് ഇലക്ഷന് കമ്മീഷണര്‍ റോഡ്ഷോകളും റാലികളും നിരോധിച്ച് ജനുവരി 22 വരെ ഉത്തരവിട്ടിരുന്നു. ഫെബ്രുവരി 10 മുതല്‍ മാര്‍ച്ച് ഏഴ് വരെ ഏഴുഘട്ടങ്ങളായാണ് യുപി തെരഞ്ഞെടുപ്പ് നടക്കുന്നത്.മാര്‍ച്ച് 10 നാണ് വോട്ടെണ്ണെല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: